Unknown

I .  പശ്ചാത്തലം 



 
കഥാകാരന്‍:



തിരുവിതാംകൂ രാജകൊട്ടാരത്തി ഉദ്യോഗസ്ഥരായിരുന്ന പനവിളാകത്ത് നീലകണ്ഠപ്പിള്ളയുടെയും പാര്‍വ്വതി പിള്ളയുടെയും മകനായി 1858 -ല്‍ തിരുവനന്തപുരത്ത്  രാജാകേശവദാസന്റെ ദൗഹിത്രീ(പുത്രീപുത്രി)പുത്രനായ   നങ്കക്കോയിക്ക കേശവതമ്പിയുടെ വാസഗൃഹമായ കോട്ടയ്ക്കകം  കൊച്ചുകണ്ണച്ചാ വീട്ടി ജനിച്ച സി.വി.രാമന്‍പിള്ളയുടെ വിദ്യാഭ്യാസത്തിന് സംരക്ഷണം നകിയത് കേശവതമ്പിയായിരുന്നു . സംസ്കൃതത്തിലും  ഇംഗ്ലീഷിലും  കൗമാരം കടക്കുന്നതിനു മുന്‍പ് തന്നെ സാമാന്യ വിദ്യാഭ്യാസം ലഭിച്ചു .1881- ബി. പാസായ ശേഷം ബന്ധുക്കളുടെ നിബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു എങ്കിലും  ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല. നാട് വിട്ട് ഹൈദരാബാദിലേക്ക് പോയ അദ്ദേഹത്തിന് ഈ യാത്ര പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സഹായിച്ചു. 1887- പരുന്താനി കിഴക്കേവീട്ടി ഭാഗീരഥിയമ്മയെ വിവാഹം ചെയ്തു. ഇവ 1904- മരിച്ചു. പിന്നീട് അവരുടെ മൂത്തസഹോദരി ജാനകി അമ്മയെ വിവാഹം കഴിച്ചു.



കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം സി.വി നടത്തിയിരുന്നു.ഹൈക്കോടതിയി ചെറിയൊരു ജോലി കിട്ടിയതിനെ തുടന്ന് നിയമപഠനത്തിന് ലോ കോളേജി ചേന്നുവെങ്കിലും അദ്ദേഹത്തിന് പഠനം പൂര്‍ത്തിയാക്കിയില്ല . ഹൈക്കോടതിയി ശിരസ്തദാറായി ഉയരുകയും പിന്നീട് 1905- ഗവണ്മെന്റ് പ്രസ്സി സൂപ്രണ്ടായി ജോലിയി നിന്ന് വിരമിക്കുകയും ചെയ്തു (ഉദ്യോഗത്തില്‍ സി.വി.യ്ക്ക് പറയത്തക്ക ഉയര്‍ച്ച ഉണ്ടായില്ല എന്നത് ശ്രദ്ധേയം). നായര്‍ സമുദായോദ്ധാരകന്‍, മലയാളി മെമ്മോറിയല്‍ സ്ഥാപകാംഗം, തിരുവിതാംകൂ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷന്‍, പരീക്ഷാ ബോഡ് മെമ്പര്‍ , മലയാളിസഭ അംഗം, തുടങ്ങി നിരവധി നിലകളില്‍ പ്രവര്‍ത്തിച്ചു. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും  സി. വി. യുടെ പ്രതിഭയുണ്ടായിരുന്നു.

വിദ്യാര്‍ത്‌ഥിജീവിതം തൊട്ട് തന്നെ സി.വി. യെ കര്മോത്സുകനാക്കിയത്  സമുദായോദ്ധാരണേച്ഛയും മരണം വരെ  അദ്ദേഹത്തെ ഏറ്റവും അലട്ടിയിരുന്ന  വിഷയം തിരുവിതാംകൂര്‍ ഭരണത്തില്‍ പരദേശി ഉന്നതോദ്യോഗസ്ഥരുടെ മേധാവിത്ത്വവും അധികാരപ്രമത്തതയും  ആയിരുന്നു. തിരുവിതാംകൂറിലെ മുന്തിയ രാഷ്ട്രീയ സംഘടനയായിരുന്ന “മലയാളിസഭ”യും അതിന്‍റെ മുഖപത്രമായിരുന്ന “മലയാളി “ യുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനഭൂമിക . അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാഹിത്യം പ്രധാനമായും വര്‍ത്തമാനകാലത്തെ ഇത്തരം അനീതികളെ ആവിഷ്കരിക്കാനും, തുറന്നുകാട്ടാനുമുള്ള ഉപകരണം മാത്രമായിരുന്നു എന്ന് പല ജീവച്ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി   "മാര്‍ത്താണ്ഡവര്‍മ്മ"യിലെ “സുന്ദരയ്യന്‍ “ എന്ന കഥാപാത്രം സി.വി.യെ എന്നും ആശങ്കാകുലനാക്കിയ  പരദേശി കുടിലതയുടെ മകുടോദാഹരണം ആയും  “മാങ്കോയിക്കല്‍ കുമാരന്‍ കുറുപ്പ് “ എന്ന കഥാപാത്രം  “ദേശഭരണം  സ്വദേശികള്‍ക്ക് “ എന്ന് “മലയാളി മെമ്മോറിയലി”ലൂടെയും അനേകം സാമൂഹ്യ പ്രഹസനങ്ങള്‍, ലേഖനങ്ങള്‍ എന്നിവയിലൂടെയും   ആജീവനാന്തം വാദിച്ച സി.വി.യുടെ തന്നെ സ്വത്വാവിഷ്കാരമായും അനുഭവേദ്യമാകുന്നു എന്നത് ചൂണ്ടിക്കാട്ടപ്പെടുന്നു .

സി.വി യെ ഇന്നും  ലോകം സ്മരിക്കുന്നത്  പരമപ്രധാനമായും അദ്ദേഹത്തിന്‍റെ ചരിത്രാഖ്യായികകളായ(Historical Narratives) "മാര്‍ത്താണ്ഡവര്‍മ്മ", "ധര്‍മ്മരാജാ", രാമരാജാബഹദൂര്‍" എന്നിവയെ മുന്‍നിര്‍ത്തിയാണ് . ("മാര്‍ത്താണ്ഡവര്‍മ്മ" പ്രസിദ്ധീകരിച്ചതിനു ശേഷം സി. വി. യുടെ പ്രധാന ലക്‌ഷ്യം തിരുവിതാംകൂറിലെ ദിവാനായിരുന്ന രാജാ കേശവദാസന്‍റെ ജീവിതത്തെ അധികരിച്ച് മൂന്ന് നോവലുകളടങ്ങിയ  ആഖ്യാനപരമ്പര രചിക്കുകയായിരുന്നു; എന്നാല്‍ ഈ പരമ്പരയിലെ ആദ്യത്തെ രണ്ട്   നോവലുകള്‍ -"ധര്‍മ്മരാജാ", രാമരാജാബഹദൂര്‍" - മാത്രം പൂര്‍ത്തിയാക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ)    മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയായ മാത്താണ്ഡവമ്മയുടെ ഇതിവൃത്തം അനിഴം തിരുനാ മാത്താണ്ഡവമ്മ തിരുവിതാംകൂ രാജാവാകുന്നതാണ്‌ എങ്കില്‍ മ്മരാജായി മാത്താണ്ഡവമ്മയുടെ അനന്തരവനായ കാത്തികത്തിരുനാളിന്('ധര്‍മ്മരാജാ') രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നേരിടേണ്ടിവരുന്ന ഉപജാപങ്ങളും അവയുടെ പരാജയങ്ങളുമാണ് പ്രതിപാദ്യം. രാമരാജാബഹദൂറില്‍  മ്മരാജാവിന് മൈസൂരി നിന്ന് നേരിടേണ്ടി വന്ന പ്രശ്നങ്ങളും അവയുടെ പരിഹാരവുമാണ് പ്രമേയപരിസരം.തലമുറകളിലൂടെ സഞ്ചരിക്കുന്ന എട്ടുവീട്ടില്‍പിള്ളമാര്‍-രാജാവ് ശത്രുതയാണ് മേല്‍പ്പറഞ്ഞ മൂന്ന് ആഖ്യായികളുടെയും പ്രധാന അന്തര്‍ധാര. ഇവയിലെല്ലാം തന്നെ ഇതിവൃത്ത പശ്ചാത്തലം ചരിത്രത്തിലെ രാജഭരണമാകുമ്പോഴും രാഷ്ട്രീയം നോവലുകളുടെ പ്രധാനഘടകമായി മാറുന്നില്ല എന്നതും   ആഖ്യാനത്തില്‍ ചരിത്രസംഭവങ്ങളും ഗ്രന്ഥകാരന്‍റെ കല്പനയും അവിച്ഛേദ്യമായ രീതിയില്‍ ഇഴചേര്‍ന്നിരിക്കുന്നു എന്നതും  ശ്രദ്ധേയം.  

( ഈ മൂന്ന് കൃതികളും സ്വതന്ത്ര നോവലുകലായി തന്നെ വളരെ ആസ്വാദ്യമാണെങ്കിലും  പാത്ര-പ്രമേയ വികസനം അതിന്‍റെ സമഗ്രതയില്‍  ഉള്‍കൊള്ളണമെങ്കില്‍  "മാര്‍ത്താണ്ഡവര്‍മ്മ"-"ധര്‍മ്മരാജാ"-രാമരാജാബഹദൂര്‍"  എന്ന ക്രമത്തില്‍ മൂന്നും വായിക്കണം എന്നാണ് അഭിപ്രായം . വരിരുചി കുറിപ്പുകളില്‍ അതാണ്‌ ഉദ്യമിച്ചിട്ടുള്ളതും )



തിരുവിതാംകൂര്‍ ഭരണം കയ്യാളിയിരുന്ന കുടുംബങ്ങളുമായുള്ള ബന്ധുത്വവും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള സ്വാനുഭവങ്ങളും മാത്രമല്ല , ആഴത്തിലുള്ള ആംഗലേയ സാഹിത്യപരിചയം, കഥകളിക്കമ്പം , പുരാണേതിഹാസങ്ങളിലുള്ള അവഗാഹം , ക്ഷേത്ര-നാടോടി കലകളോടുള്ള താല്പര്യം തുടങ്ങിയ സവിശേഷതകളും അദ്ദേഹത്തിന്റെ കൃതികളില്‍ പ്രതിഫലിച്ച് സമ്പന്നമാക്കിയിട്ടുണ്ട്. ഭാഷാപ്രചണ്ഡതകഥാപാത്രങ്ങളുടെ ബാഹുല്യവും വ്യക്തിത്വസങ്കീര്ണതയും, പ്രത്യക്ഷമായ രാജഭരണാഭിമുഖ്യം,ശക്തമായ രാഷ്ട്രീയബോധംസ്ഥായിയായ ദുരന്തബോധം, ആസ്തികത തുടങ്ങിയവയാണ് സി.വി. കൃതികളുടെ  മറ്റ് പ്രത്യേകതകള്‍.

1922 മാച്ച് 21-ന് ഉദരരോഗം മൂര്‍ച്ഛിച്ച് അന്തരിച്ച സി.വി രാമന്‍പിള്ള   ഇംഗ്ലീഷ് നോവലിസ്റ്റും കവിയും ചരിത്രാഖ്യായികാരനുമായിരുന്ന വാള്‍ട്ടെര്‍ സ്കോട്ടിന്റെ ശൈലിയുമായുള്ള സാമ്യം കണക്കാക്കി കേരള സ്കോട്ട് എന്ന് വിളിക്കപ്പെടുന്നു.








കഥാകാരന്റെ മറ്റ് പ്രധാന കൃതിക :

       നോവലുകള്‍ :

  • മ്മരാജാ (1913)
  • രാമരാജ ബഹദൂ (1918)
  • പ്രേമാമൃതം (1917)



        പ്രഹസനങ്ങള്‍ (ആക്ഷേപഹാസ്യം) :

  • കുറുപ്പില്ലാക്കളരി (1909)
  • പാപിചെല്ലണടം പാതാളം (1919)
  • പണ്ടത്തെ പാച്ച (1918)




   
കഥാപരിസരം :



1884-ല്‍ തന്നെ “മാര്‍ത്താണ്ഡവര്‍മ്മ” യുടെ പ്രാരംഭരൂപത്തിന്റെയെങ്കിലും രചന പൂര്‍ത്തിയായിരുന്നു എന്ന് ചരിത്രകാരനായ പി.ഗോവിന്ദപ്പിള്ള സി.വി.യ്ക്ക് 1884-ല്‍ എഴുതിയ കത്തില്‍  നിന്ന് വ്യക്തം .  എങ്കിലും സാമ്പത്തികശേഷിയോ തന്‍റെ കൃതിയുടെ മികവില്‍ മതിപ്പോ  ഇല്ലാത്തതിനാല്‍ പ്രസിദ്ധീകരിക്കാതെ മാറ്റി വച്ചു. 1889-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട “ഇന്ദുലേഖ” യ്ക്ക് മലയാളത്തിലെ ആദ്യ തനത് നോവല്‍ എന്ന ഖ്യാതി ലഭിക്കാന്‍ ഇടയായതില്‍ തെല്ല് നിരാശകൊണ്ടും  ഇന്ദുലേഖയ്ക്ക് കിട്ടിയ സ്വീകരണത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടും മദിരാശിയിലെ (ഇന്നത്തെ ചെന്നൈ ) നിയമപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ പൂര്‍ത്തിയാക്കിയ കൃതി എത്രയും വേഗം പ്രസിദ്ധീകരിക്കണം എന്നുറച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു . തുടര്‍ന്ന് എന്‍.രാമന്‍പിള്ള തുടങ്ങിയ സുഹൃത്തുക്കളുടെ സഹായം കൊണ്ട് 1891 –ല്‍ “അഡിസണ്‍ ആന്‍ഡ്‌ കമ്പനി” –ല്‍ പുസ്തകം അച്ചടിപ്പിച്ചു.



(സി. വി.യുടെ സുഹൃത്തായിരുന്ന കെ.ആര്‍. പരമേശേവരന്‍ പിള്ള രേഖപ്പെടുത്തിയിരിക്കുന്നത് മദിരാശിയില്‍ ട്രിപ്പ്ളിക്കേന്‍ ഗണപതി ക്ഷേത്രത്തില്‍ ഒരു രൂപാ വഴിപാടു കഴിച്ച് കൊ.വ. 1065-ല്‍ AD 1890-ല്‍ ആണ് താന്‍ “മാര്‍ത്താണ്ഡവര്‍മ്മ” എഴുതി തുടങ്ങിയത് എന്ന് സി.വി.നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നാണ്; ഇത് ഒരുപക്ഷേ നോവലിന്‍റെ പരിഷ്കൃത പതിപ്പിനെപ്പറ്റി ആയിരിക്കാം )





“മാര്‍ത്താണ്ഡവര്‍മ്മ”  സി.വി. സമര്‍പ്പിച്ചിരിക്കുന്നത് തന്‍റെ പ്രജകളിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോട് അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ച , തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ആദ്യ ബിരുദധാരിയായ അശ്വതിതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കാണ്. കേരളവര്‍മ്മ വലിയകോയിതമ്പുരാന്‍ , കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ , ചന്തുമേനോന്‍, ചീഫ് സെക്രട്ടറി പി .താണുപിള്ള തുടങ്ങിയ അതികായരുടെ അകമഴിഞ്ഞ പ്രശംസയ്ക്ക് പാത്രീഭാവിച്ചുവെങ്കിലുംസാമാന്യജനങ്ങള്‍ക്കിടയില്‍ നോവല്‍ തീരെ പ്രചാരം നേടിയില്ല . അച്ചടിപ്പിശകുകളുടെയും ഗ്രന്ഥകാരന്റെ തന്നെ വ്യാകരണപ്പിശകുകളുടെയും ആധിക്യം മൂലം പാഠപുസ്തകമാക്കപ്പെട്ടുമില്ല . ഈ  തിക്താനുഭവം കൊണ്ടാകണം പിന്നീടുള്ള രണ്ട് പതിറ്റാണ്ടുകാലം സി.വി. നോവലെഴുത്ത്‌ നിശ്ശേഷം മാറ്റിവച്ച് രാഷ്ട്രീയ-സാമുദായിക ലേഖനങ്ങളും പ്രഹസനങ്ങളും രചിക്കുന്നതില്‍ വ്യാപൃതനായത്. ഈ ലേഖനങ്ങള്‍ വഴി സി.വി.യ്ക്ക് ലഭിച്ച പ്രശസ്തിയും ആദരവും 1911-ല്‍ ( നീണ്ട ഇരുപതുവര്ഷത്തിനു ശേഷം ) “മാര്‍ത്താണ്ഡവര്‍മ്മ” യുടെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിക്കാന്‍ കുളക്കുന്നത്‌തു രാമന്‍ മേനോന്‍ മുന്നോട്ടു വരാനും വലിയ തോതില്‍ സംശോധനം ചെയ്ത് പരിഷ്കരിച്ച ഈ പതിപ്പ് അതിവേഗം വിറ്റഴിയാനും കാരണമായി. വൈകാതെ പാഠപുസ്തകമാക്കപ്പെട്ട “മാര്‍ത്താണ്ഡവര്‍മ്മ” ഇന്ന് എഴുത്തച്ഛ്ന്‍റെ ‘ആദ്ധ്യാത്മ രാമായണം  കിളിപ്പാട്ട് “ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകം ആണ്.




“മാര്‍ത്താണ്ഡവര്‍മ്മ” യെ പൂണമായും ഉക്കൊള്ളണമെങ്കി നോവലിന്‍റെ രചനാപരിസരത്തെക്കുറിച്ച്  (നോവലിന്‍റെ ചരിത്രാംശം, നോവ രചിക്കപ്പെട്ട കാലഘട്ടത്തിലെ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം, കഥാകാരന്‍ അവലംബിച്ച സാഹിത്യ /നാടോടി കൃതികള്‍ തുടങ്ങിയവയെക്കുറിച്ച് )  സാമാന്യവിവരമെങ്കിലും അനിവാര്യമാണ്  . ഈ ദിശയിലേക്ക് ചില ചൂണ്ടുപലകകള്‍ :



v  മാര്‍ത്താണ്ഡവര്‍മ്മ” നോവലിന്‍റെ ചരിത്രാംശം (അവലംബം : ശ്രീ ശങ്കുണ്ണി മേനോന്‍റെ “തിരുവിതാംകൂര്‍ ചരിത്രം”)







കൊല്ലവര്‍ഷം 903 കര്‍ക്കിടകതിനും 904 ചിങ്ങത്തിനും ഇടയിലുള്ള ഒരു മാസക്കാലമാണ്  ( AD 1728) രണ്ടാം അദ്ധ്യായത്തില്‍ ആരംഭിക്കുന്ന മുഖ്യ കഥയുടെ കാലം. കഥയില്‍ മാര്‍ത്താണ്ഡവര്‍മ്മ ഭാഗമായുള്ള ഒട്ടുമിക്ക ഭാഗങ്ങള്‍ക്കും ചരിത്ര സാധുത ഉണ്ട് ( ബ്രാഹ്മണവേഷം കെട്ടി എട്ടുവീടരില്‍ നിന്ന് രക്ഷപ്പെടല്‍,ആറാട്ട്‌ ദിവസം വധിക്കാന്‍ പദ്ധതി  തുടങ്ങി )  സി.വി.യുടെ മറ്റ് രണ്ട് നോവലുകളിലെയും പോലെ  “മാര്‍ത്താണ്ഡവര്‍മ്മ” യിലും ഒന്നാമദ്ധ്യായത്തിന്‍റെ കാലം  പ്രധാനകഥയ്ക്ക് അല്പനാള്‍ മുന്‍പ്  (ഇവിടെ രണ്ട് കൊല്ലം മുന്‍പ്  ) ആണ് .





AD 1724 മുതല്‍ അഞ്ചുവര്‍ഷം വേണാട് ഭരിച്ച രാമവര്‍മ്മയുടെ മക്കളായ തമ്പിമാരും മരുമക്കത്തായ ദായക്രമം പ്രകാരം യുവരാജാവും തന്‍റെ ഭാഗിനേയനുമായ ( പെങ്ങളുടെ മകന്‍ ) അനിഴം തിരുനാള്‍  മാര്‍ത്താണ്ഡവര്‍മ്മയും തമ്മിലുണ്ടായ ചരിത്രപരമായ അധികാരവടംവലിയാണ് നോവലിന്‍റെ കഥാതന്തു.ഈ സംഘര്‍ഷത്തില്‍ എട്ടരയോഗം പോറ്റിമാരും പ്രബല നായര്‍ പ്രഭുക്കളായ  എട്ടുവീട്ടില്‍ പിള്ളമാര്‍ , മാടമ്പിമാര്‍ തുടങ്ങിയവരും മറ്റും തമ്പിമാരുടെ പക്ഷം പിടിച്ചു എന്നും യുവരാജാവിനെ പക്ഷം ആറു പ്രബല പ്രമാണിമാര്‍ അണിനിരന്നു എന്നും ഈ സംഘര്‍ഷത്തില്‍ അന്തിമവിജയം മാര്‍ത്താണ്ഡവര്‍മ്മയ്ക്കായിരുന്നു എന്നതും ചരിത്രം.





കോലത്തുനാട്ടിലെ (വടക്കേമലബാ) തട്ടാരി കോവിലകത്തു നിന്നും വേണാട് (ഉദ്ദേശം ഇന്നത്തെ കൊല്ലം-തിരുവനന്തപുരം  ജില്ലകളും കന്യാകുമാരിജില്ലയുടെ  സിംഹഭാഗവും ഉള്‍ക്കൊള്ളുന്ന നാഞ്ചിനാടും ചേര്‍ന്ന പ്രദേശം) രാജാവ് രവി മ്മയുടെ കാലത്ത് 1689-ല്‍ ദത്തെടുത്ത രണ്ടു രാജകുമാരന്മാരി ഒരാളാണ് രാമവര്‍മ്മ. ഇവരെ കൂടാതെ രണ്ടു രാജകുമാരിമാരെയും ആസമയത്ത് ദത്തെടുത്തിരുന്നു. ഇ വരി മൂത്തറാണി പെട്ടെന്നു തന്നെ മരിക്കുകയും രണ്ടാമത്തെയാ ഉമയമ്മറാണിയ്ക്കുശേഷം ആറ്റിങ്ങ റാണി ആവുകയും തുടന്ന് ഒരു പുത്രനു ജന്മം കുകയും ചെയ്തു; . പുത്രനാണ്  ആധുനിക തിരുവിതാംകൂറിന്‍റെ ശില്പിയായ,  ലോക പ്രസിദ്ധനായ അനിഴം തിരുനാ മാത്താണ്ഡവമ്മ . രാമവര്‍മ്മയ്ക്കാകട്ടെ,  വടക്കേ  ഇന്ത്യയില്‍ നിന്ന് (അയോദ്ധ്യ യില്‍ നിന്നാണെന്നും ബംഗാളില്‍ നിന്നാണെന്നും രണ്ട് പക്ഷമുണ്ട് ) തിരുവിതാംകൂറില്‍ താമസമുറപ്പിച്ച  “അവിരാമി” എന്ന സ്ത്രീയെ വിവാഹം ചെയ്തതില്‍ പപ്പു (പദ്മനാഭന്‍) തമ്പി, രാമന്‍ തമ്പി, ഉമ്മിണി തങ്ക  എന്നിങ്ങനെ മൂന്ന് മക്കളുണ്ടായി.







രാമവര്‍മ്മയുടെ സ്ഥാനാരോഹണത്തിന് മുന്‍പ് വേണാട് ഭരിച്ച രാജാക്കന്മാര്‍ സ്വതവേ ദുര്‍ബലരായിരുന്നു എന്നത് മുതലെടുത്ത് ഒട്ടനേകം ജന്മിമാരും മാടമ്പിമാരും  ഇടപ്രഭുക്കളും ഭൂപ്രഭുക്കളും സമ്പത്തിലും കാര്യപ്രാപ്തിയിലും അതിശക്തരായിക്കഴിഞ്ഞിരുന്നു ;സൈന്യത്തെ പോലും തങ്ങളുടെ അധീനതയില്‍ വരുത്തി വിഘടിപ്പിക്കാനും പിരിച്ചുവിടാനും ഇവര്‍ക്ക് സാധിച്ചു. വേണാട് രാജഭരണം അവസാനിപ്പിച്ച് തങ്ങളുടെ ഭരണം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇവര്‍ പല തവണ  രാജകുടുംബാംഗങ്ങളെ വധിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട് . പതിവനുസരിച്ച് ആറ്റിങ്ങല്‍ മൂത്ത രാനിയുടെ മൂത്ത മകനാണല്ലോ വേണാട്ടു അരചന്‍. AD 1677-ല്‍ മഹാരാജാ ആദിത്യ വര്‍മ്മയെ വിഷം കൊടുത്ത് കൊന്ന് കൊട്ടാരത്തിന് ത്തീ വച്ചു എന്നും ശേഷം രിജന്റ്റ് ആയി അധികാരമേറ്റ ഉമയമ്മ റാണി യുടെ ആറു മക്കളില്‍ അഞ്ചു പേരും കളിപ്പാംകുളത്തില്‍ ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചുകാണപ്പെട്ടു എന്നും പറയപ്പെടുന്ന സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് എട്ടുവീടരിലേക്ക ആണ് ( എന്നാല്‍ ആദിത്യ വര്‍മ്മയുടെ മരണം, കളിപ്പാംകുളം മരണങ്ങള്‍  തുടങ്ങിയ സംഭാവങ്ങല്‍ക്കൊന്നും ചരിത്രരേഖകളുടെ പിന്‍ബലം ഇല്ല  എന്നും എട്ടുവീടരില്‍ കാലാകാലങ്ങളായി നിക്ഷിപ്തമായ  ആരോപണങ്ങള്‍ മിക്കവയും പൊള്ളയാണ്‌ എന്നും ആധുനിക ചരിത്രകാരന്മാര്‍ പക്ഷം നിരീക്ഷിക്കുന്നു .)

എന്നാല്‍ ബുദ്ധിമാനായ രാമവര്‍മ്മ  സൈനികശക്തിക്കുറവ് ഒരു പോരായ്മയായി തിരിച്ചറിഞ്ഞ്  1726-ല്‍ തൃശ്ശിനാപ്പള്ളിയിലെ (ത്രിചി/Trichy) മധുര സക്കാരുമായി കരാരിലെപെട്ട് അവിടെ നിന്ന് ഒരു സൈന്യത്തെ താകാലികമായി ലഭിക്കാ വേണ്ട ഏപ്പാടുക ചെയ്തു. മഹാരാജാവിന്റെ പ്രതിനിധിയായി കരാവ്യവസ്ഥകച്ച ചെയ്യാന്‍ അദ്ദേഹം മധുരയ്ക്കയച്ചത് അന്ന്  14 വയസ്സു മാത്രം പ്രായമുള്ള തന്‍റെ അനന്തരവനും സ്നേഹഭാജനവുമായ മാത്താണ്ഡവമ്മയെയായിരിന്നു. ശമ്പളത്തിനായി ലഹള കൂട്ടിയ സൈനികരെ അവരെ പാര്‍പ്പിച്ച ഭൂതപ്പാണ്ടിയില്‍ ചെന്ന് സന്ദര്‍ശിച്ച് സമാധാനിപ്പിക്കാന്‍ രാമവര്‍മ്മ പോയ അവസരത്തിലാണ് നോവലിലെ ഒന്നാം അദ്ധ്യായത്തിലെ സംഭവങ്ങള്‍ നടക്കുന്നത്.യുദ്ധരംഗത്ത്‌ മറവപ്പടയെ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റി മഹാരാജാവിനെ ഉപദേശിച്ചതും മാത്താണ്ഡവമ്മയായിരുന്നു. മാത്താണ്ഡവമ്മക്ക് 14 വയസ്സേ ഉണ്ടയിരുന്നുള്ളൂ എങ്കിലും അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കിയ രാമ വമ അനിഴം തിരുനാളിനെ നെയ്യാറ്റികര രാജകുമാരനായി പ്രഖ്യാപിച്ചു. താമസിയാതെ തന്നെ അനിഴം തിരുനാ മാടമ്പിമാരെയും ദേവസ്വം ഭരിച്ചിരുന്ന യോഗക്കാരേയും, എട്ടുവീട്ടി പിള്ളമാരേയും നിയന്ത്രിക്കുവാനും മഹാരാജാവിന്റെ കീഴി കൊണ്ടുവരാനും തുടങ്ങി.

ഈ പശ്ചാത്തലത്തിലാണ് രാമവര്‍മ്മയുടെ  മക്കളായ പപ്പുത്തമ്പി , രാമന്‍ തമ്പി എന്നിവര്‍ വേണാട്  രാജാധികാരം സംബന്ധിച്ച് പതിനാലാം നൂറ്റാണ്ടു  തൊട്ട് നിലനിന്നുപോന്ന മരുമക്കത്തായം പ്രകൃതിവിരുദ്ധമാണെന്ന് വാദിച്ച് രാമവര്‍മ്മയുടെ അനന്തരവനായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ അധികാരലബ്ധിയെ അട്ടിമറിക്കാനായി കൊ.വ.904-ല്‍ (AD 1729 )  നാഗര്‍കോവില്‍ കേന്ദ്രീകരിച്ച് കലാപങ്ങള്‍ക്ക് വട്ടംകൂട്ടിയത് . സ്വാഭാവികമായും ബുദ്ധിമാനും സ്വാഭിപ്രായധീരനുമായ മാര്‍ത്താണ്ഡവര്‍മ്മ അധികാരത്തിലേറിയാല്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന പ്രത്യേക പദവികളും സ്വാധീനശക്തിയും എന്നന്നേക്കുമായി ഇല്ലാതാകും എന്നത് മുന്നില്‍കണ്ട ഒട്ടുവളരെ ജന്മിമാരും മാടമ്പിമാരും  ഇടപ്രഭുക്കളും ഭൂപ്രഭുക്കളും തമ്പിമാരോടൊപ്പം അണിചേര്‍ന്നു . രാജാഭിഷേകത്തിനു മുന്‍പും പിന്‍പും പലവട്ടം ഇവര്‍ മാര്‍ത്താണ്ഡവര്‍മ്മയെ വധിക്കാന്‍ ശ്രമിച്ചു. വധഭീഷണി മുന്നില്‍കണ്ട് മാര്‍ത്താണ്ഡവര്‍മ്മയുടെ രാജ്യസഞ്ചാരം മിക്കപ്പോഴും പ്രച്ഛന്നവേഷത്തിലായിരുന്നു. ഈ രാജശത്രുക്കളില്‍ പ്രമുഖരായിരുന്നു എട്ടരയോഗം പോറ്റിമാരും എട്ടുവീട്ടില്‍ പിള്ളമാരും പണ്ടാരങ്ങളും .അവരെ കുറിച്ച് :

·          എട്ടരയോഗം പോറ്റിമാര്‍ : ശ്രീ പദ്മനാഭസ്വാമീക്ഷേത്രത്തിന്‍റെ ഭരണം കയ്യാളിയ സഭ . താഴെ പറയുന്ന എട്ട് ബ്രാഹ്മണ കുടുംബങ്ങളും വേണാട്ടരചനും (‘Veto Power’ ഉടമ ;രാജാവിന്‍റെ സമ്മതമില്ല എങ്കില്‍ സഭാതീരുമാനങ്ങള്‍ അസാധുവാകും ) ചേര്‍ന്ന് “എട്ടരയോഗം “ . ചുവടെ ചേര്‍ത്ത കുടുംബങ്ങളായിരുന്നു യോഗകാര്‍ (അതാത് കുടുംബ കാരണവന്മാര്‍ പ്രതിനിധാനം ചെയ്യുന്ന കുടുംബസ്ഥാനങ്ങള്‍ )    :



1.        പുഷ്‌പാഞ്‌ജലി സ്വാമിയാര്‍(സഭാ അധ്യക്ഷന്‍)

2.        ശ്രീകാര്യത്തു പോറ്റി (സഭാ കാര്യദര്‍ശി )

3.        കൂപക്കരപ്പോറ്റി

4.        വഞ്ചിയൂ അത്തിയറപ്പോറ്റി

5.        കൊല്ലൂ അത്തിയറപ്പോറ്റി

6.        മുട്ടവിളപ്പോറ്റി

7.        കരുവാ  പോറ്റി

8.        നെയ്തശ്ശേരിപ്പോറ്റി



·                      എട്ടുവീട്ടില്‍ പിള്ളമാര്‍ : ക്ഷേത്രത്തിന്റെ വമ്പിച്ച ഭൂസ്വത്തുക്കളി നിന്ന് പാട്ടം പിരിക്കാ എട്ടരയോഗം പിച്ച എട്ടു പ്രഭുക്കന്മാരാണ് എട്ടുവീട്ടി പിള്ളമാർ .     

ചുവടെ ചേര്‍ത്ത കുടുംബങ്ങളായിരുന്നു എട്ടുവീടര്‍. ശങ്കുണ്ണി മേനോന്‍ രചിച്ച തിരുവിതാംകൂര്‍ ചരിത്രം പ്രകാരമാണ് ഇവരുടെ പേരുകള്‍ സി. വി. പരാമര്‍ശിക്കുന്നത്; എന്നാല്‍ രാജ്യദ്രോഹത്തിന് ശിക്ഷിക്കപ്പെട്ടവരെ പരാമര്‍ശിക്കുന്ന  ചരിത്ര രേഖകളില്‍ “എട്ടുവീട്ടില്‍ പിള്ളമാര്‍ “ ഇല്ല,”എട്ടുവീട്ടില്‍ മാടമ്പിമാര്‍ “ ആണ് എന്നും “എട്ടുവീട്ടില്‍തമ്പി”മാരില്‍  മേല്പരാമാര്‍ശിച്ച എട്ട് പേരില്‍ കഴക്കൂട്ടത്ത് പിള്ളയും കുളത്തൂര്‍ പിള്ളയും മാത്രം ഉള്‍പ്പെടുന്നു എന്നും ചരിത്രകാരന്മാര്‍.

 (അതാത് കുടുംബ കാരണവന്മാര്‍ പ്രതിനിധാനം ചെയ്യുന്ന കുടുംബസ്ഥാനങ്ങള്‍ )    :





o    രാമനാമഠത്തി പിള്ള

o    കുടമ പിള്ള

o    കഴക്കൂട്ടത്തു പിള്ള

o    മാത്താണ്ഡമഠത്തി പിള്ള

o    കുളത്തൂ പിള്ള

o    ചെമ്പഴന്തി പിള്ള (‘തേവന്‍ നന്തി’ എന്ന് സ്ഥാനപ്പേര് )

o    പള്ളിച്ച പിള്ള

o    വെങ്ങാനൂ പിള്ള



(നോവലില്‍ ഇവരില്‍ രാമനാമഠത്തി പിള്ള, കഴക്കൂട്ടത്തു പിള്ള , കുടമ പിള്ള  എന്നീ കുടുംബങ്ങളുടെ മാത്രം കഥകള്‍ –ചരിത്രവസ്തുതകള്‍ പ്രതിഫലിക്കുന്ന കാല്‍പനിക കഥകള്‍ -ചിത്രീക്രിതം  ; മറ്റ് എട്ടുവീടരുടെ സാന്നിധ്യം മാത്രം പരാമര്‍ശിക്കുന്നു ) .





·          പണ്ടാരങ്ങള്‍ : പദ്മനാഭസ്വാമീക്ഷേത്രഭരണത്തില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്ന ബ്രാഹ്മണര്‍.



o    മൂത്തേടത്തു പണ്ടാരം

o    ഏഴും‌പാല പണ്ടാരം

o    ഏഴും‌പിള്ള പണ്ടാരം



മാടമ്പിമാരും പിള്ളമാരും മറ്റും  ചേന്ന് പപ്പുതമ്പിയെയും സഹായത്തിനായി  ഗവര്‍ണര്‍ അളഗപ്പ മുതലിയാരിനെ സൈന്യത്തോടൊപ്പവും തൃശ്ശിനാപ്പള്ളിയിലേക്ക് അയച്ചു. എന്നാ പപ്പു തമ്പിക്ക് തന്റെ വാദങ്ങ സ്ഥിരീകരിക്കാ വേണ്ടുന്ന ഒരു പ്രമാണവും ഹാജരാക്കാ ആയില്ല. മാത്താണ്ഡ മ്മയ്ക്ക് വേണ്ടി വാദിച്ച വിശ്വസ്തന്‍ രാമയ്യ നിരവധി തെളിവുക നിരത്തി അനിഴം തിരുനാളിന്റെ സിംഹാസനത്തിനുമേലുള്ള അവകാശം സമഥിച്ചു. തെളുവുക കണ്ട് ഗവര്‍ണര്‍ അളഗപ്പ മുതലിയാ തിരിച്ചു പോയി എന്ന് മാത്രമല്ല തിരുവിതാംകൂറിനെ ആക്രമിക്കാനായി കൊണ്ട് വന്ന സൈന്യത്തേയും അനിഴം തിരുനാളിന് കൈമാറി. പദ്മനഭാസ്വമിക്ഷേത്രത്തിലെ ആറാട്ടിന്റേ സമയത്ത് എട്ടുവീട്ടി പിള്ളമാരോട് ചേന്ന് മാത്താണ്ഡ മയെ വധിക്കാനുള്ള തമ്പിമാരുടെ നീക്കം ചാരന്മാരുടെ സഹായത്തോടെ മാത്താണ്ഡവ്മ മുകൂട്ടി അറിഞ്ഞു. തമ്പിമാരുടെ പ്രധാന ആശ്രയമായ തിരുനെവേലിയിലെ അളഗപ്പ മുതലിയാ പോലുള്ളവരുടെ സഹായം സമ്മദ്ദം മൂലം അവസാനിപ്പിച്ചു. ആഭ്യന്തര കലാപം തടയുവാനായി മാത്താണ്ഡ മറവ പട രൂപപ്പെടുത്തി. മാര്‍ത്താണ്ഡവര്‍മ്മയുടെ  സിംഹാസനാരോഹണത്തിനു നാലുകൊല്ലത്തിനു ശേഷം കൊ.വ.908-ല്‍ (AD 1733 ) പദ്മനഭാപുരം കൊട്ടാരത്തി സന്ദശിക്കനെത്തിയ തമ്പിമാ സൈനികരുമായി ഉണ്ടായ ഒരു തക്കം വഴക്കി കലാശിക്കുകയും, പപ്പു തമ്പി സൈനികരാലും രാമ തമ്പി മാത്താണ്ഡവമ്മയാലും വധിക്കപ്പെട്ടു .വാര്‍ത്തയറിഞ്ഞ അവരുടെ അനുയായികള്‍ രാജപക്ഷത്തുള്ള അനേകം പേരെ വധിക്കുകയും ചെയ്തു എന്നും പിറ്റേന്ന് നേരം പുലരുന്നതിനു മുന്‍പ് തന്നെ രാജദ്രോഹികളായ എട്ടുവീട്ടില്‍ പിള്ളമാരെയും   മാടമ്പിമാരെയും  മറ്റുമായി നാല്പത്തിരണ്ട് പേരെ തടവിലാക്കി.  ഇവരെ വിചാരണ ചെയ്ത് വധശിക്ഷ നടപ്പിലാക്കിയത് കല്‍ക്കുളത്തിനു വടക്കുപടിഞ്ഞാറായി കിടക്കുന്ന മുഖമണ്ഡപം എന്ന സ്ഥലത്താണെന്നും ജാതിഭ്രഷ്ട് മൂലം വംശനാശം സംഭവിക്കും എന്ന് കണക്കുകൂട്ടി ഇവരുടെ സ്ത്രീകളെയും കുട്ടികളെയും മുക്കുവര്‍ക്ക് “ദാനം “ ചെയ്തു അപമാനത്തില്‍ മനം നൊന്ത് ഇവരില്‍ ഒട്ടേറെ സ്ത്രീകള്‍ കടലില്‍ ചാടി ആത്മാഹുതി ചെയ്തു  എന്നും ചരിത്രകാരന്മാര്‍ കുറിക്കുന്നു .



നോവലില്‍ :



Ø  രാജശത്രുക്കളില്‍  രാമനാമഠത്തി പിള്ള, കഴക്കൂട്ടത്തു പിള്ള , കുടമ പിള്ള  എന്നീ കുടുംബങ്ങളുടെ മാത്രം കഥകള്‍ –ചരിത്രവസ്തുതകള്‍ പ്രതിഫലിക്കുന്നു എന്ന് അനുമാനിക്കാവുന്ന രീതിയിലുള്ള  കാല്‍പനിക കഥകള്‍ -ചിത്രീകൃതം  ; മറ്റ് എട്ടുവീടരുടെയും, എട്ടരയോഗക്കാരുടെയും  മാടമ്പിമാരുടെയും മറ്റും  സാന്നിധ്യം മാത്രം പരാമര്‍ശിക്കപ്പെടുന്നു



Ø  രാജശത്രുക്കളില്‍ പ്രമുഖര്‍ എന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്ന ആറുകൂട്ടത്തില്‍ പിള്ളമാരെ സി.വി. പരാമര്‍ശിക്കുന്നില്ല; എന്നാല്‍ ആറു തമ്പി കുടുംബങ്ങള്‍ ഒരു ഘട്ടത്തില്‍ തിരുമുഖത്തു പിള്ളയുടെ ഒപ്പം രാജപക്ഷം ചേര്‍ന്നു പ്രവര്‍ത്തിച്ചു എന്ന് നോവലിലുണ്ട്.



Ø  അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ യുടെ സ്ഥാനപ്രാപ്തിയോടെ കഥ അവസാനിക്കുന്നു.കഥാന്ത്യത്തില്‍ “ശത്രുപക്ഷ(തമ്പിമാരുടെ പക്ഷം)ത്തിലെ ഒരു ചരിത്രകഥാപാത്രം മാത്രമാണ് വധിക്കപ്പെടുന്നത് (കുടമമണ്പിള്ള);മറ്റ് രാജശത്രുക്കളെ യുദ്ധത്തില്‍ പിടിച്ച് ബന്ധനസ്ഥരാക്കിയെങ്കിലും മാപ്പ് നല്‍കി വിട്ടയച്ചു എന്നും തമ്പിമാര്‍ , എട്ടുവീട്ടില്പിള്ളമാര്‍ തുടങ്ങിയവരുടെ കഥാശേഷം തിരുവിതാംകൂര്‍ ചരിത്രത്തില്‍ നിന്നറിയാവുന്നതാണ് എന്നും സി.വി പറഞ്ഞുനിര്ത്തുന്നു . എന്നാല്‍ “മാര്‍ത്താണ്ഡവര്‍മ്മ” നോവലിന്‍റെ കഥാസമാപ്തിയ്ക്ക് ശേഷം നടന്ന സംഭവങ്ങളായ എട്ടുവീട്ടില്പിള്ളമാരുടെ വംശവിച്ഛേദം, അയല്‍രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് തിരുവിതാംകൂര്‍ രൂപീകരിച്ചത് മുതലായ സംഭവങ്ങള്‍ തദ്ഫലമായുണ്ടായ അന്ത:ഛിദ്രങ്ങളും കലാപങ്ങളും പ്രതിപാദിക്കുന്ന  സി.വി. യുടെ രണ്ടാമത്തെ  നോവലായ “ധര്‍മ്മരാജാ “ യില്‍ പരാമര്‍ശിക്കുന്നുണ്ട്    





v   തിരുവിതാംകൂര്‍ ചരിത്രം





ചേരസാമ്രാജ്യത്തിന്‍റെതലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരിന്റേയും മുസിരിസ് തുറമുഖത്തിന്റേയും പ്രസക്തി കുറയുന്നതോടെ കൊല്ലം തുറമുഖം പ്രത്യക്ഷപ്പെട്ടുവെന്നും അവിടത്തെ വ്യാപാരസാദ്ധ്യതകളെ ഉപയോഗപ്പെടുത്തി പിക്കാലത്ത് നിലയുറപ്പിച്ച വേണാട്ടുരാജവംശത്തിന്‍റെ ഭരണപ്രദേശമായ കൊല്ലം കേന്ദ്രമായ വേണാടിനോട് കൊല്ലവഷം മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ (12 th Century CE)  അതുവരെ ചോളന്മാരുടെ കയ്യിലായിരുന്ന നാഞ്ചിനാടും അതിനു വടക്കുള്ള പ്രദേശങ്ങളും ലയിക്കുന്നതോടെയാണ് തിരുവിതാംകൂറിന്‍റെ ആദിരൂപം പിറക്കുന്നത്‌ എന്ന് പ്രൊ.ഇളംകുളം കുഞ്ഞ പിള്ള തുടങ്ങിയ ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു.



വേണാട്ടു രാജാക്കമാരുടെ ആദ്യ കാലത്തെ ആസ്ഥാനം കൊല്ലത്തായിരുന്നു. പതിഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തി ഈ വംശം രണ്ടായി പിരിഞ്ഞു. ഇവരി തൃപ്പാപ്പൂ മൂപ്പനായ വേണാട്ടിലെ ഇളയ രാജാവ് തിരുവിതാംകോട് (ഇന്നത്തെ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ )  എന്ന സ്ഥലത്ത് ഒരു കൊട്ടാരം നിമ്മിച്ച് അവിടേക്ക് താമസം മാറ്റി. ഈ ശാഖ തൃപ്പാപ്പു സ്വരൂപം / തിരുവിതാംകോട്‌ സ്വരൂപം എന്നാണു് അറിയപ്പെട്ടിരുന്നതു്.; ഇതാണ് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ജന്മം നല്‍കിയ ശാഖ . തിരുവിതാംകോട് എന്ന സ്ഥലനാമത്തി നിന്നാകാം പിന്നീട് തിരുവിതാംകൂര്‍ എന്ന രാജ്യനാമം തന്നെ ഉണ്ടായത്. പത്മനാഭപുരം എന്നുകൂടി അറിയപ്പെടുന്ന കക്കുളത്തായിരുന്നു ആദ്യം തിരുവിതാംകോടിന്റെ തലസ്ഥാനം. പതിനെട്ടാം നൂറ്റാണ്ടി തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റി. അവശേഷിച്ച കൊല്ലം ശാഖ ദേശിങ്ങനാട് സ്വരൂപം എന്നും അറിയപ്പെട്ടു. ആറ്റിങ്ങലിനും കൊട്ടാരക്കരയ്ക്കും ഇടയ്ക്കുള്ള ഭൂവിഭാഗം ഉപ്പെട്ട ദേശിങ്ങനാടിന്റെ ആസ്ഥാനം കൊല്ലം പട്ടണമായിരുന്നു.



പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയി മാത്താണ്ഡവമ്മമഹാരാജാവിന്റെ കാലത്താണ്‌ തിരുവിതാംകൂ ഏറ്റവും കൂടുത വിസ്തൃതി പ്രാപിച്ചത്. വമ്പിച്ച സൈനിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി ഒട്ടനവധി നാട്ടുരാജ്യങ്ങളെ തിരുവിതാംകൂറിനോടു വിളക്കിചേര്‍ത്ത , ആധുനിക തിരുവിതാംകൂറിന്റെ ശില്പിയെന്നു വിളിക്കപ്പെടുന്ന മാത്താണ്ഡവമ്മയുടെ ഏറ്റവും വലിയ രാഷ്ട്രീയനേട്ടമായി കണക്കാക്കപ്പെടുന്നത് തന്റെ രാജ്യം പത്മനാഭസ്വാമിക്ക് തൃപ്പടിദാനമായി സംപ്പിച്ചതും രാജാക്കന്മാര്‍ പദ്മനാഭന്‍റെ പ്രതിപുരുഷന്മാരായി (പത്മനാഭദാസനായി) രാജ്യം ഭരിച്ചോളാമെന്നു പ്രതിഞ്ജ ചെയ്തതുമാണ്; ഇതോടെ രാജദ്രോഹം ദൈവനിന്ദയായും രാജ്യസേവനം ദൈവീകപ്രവൃത്തിയായും സ്വീകരിക്കപ്പെട്ടു. നൂറ്റാണ്ടുകളോളം തിരുവിതാംകൂറിനെ കടപുഴകാതെ കാത്തുനിര്‍ത്തിയത് ഈ വിശ്വാസമാണ്. തെക്ക കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോ തമിഴ്‌നാട്ടിലുള്ള കന്യാകുമാരി ജില്ലയും തിരുനെവേലി ജില്ലയുടെ ചിലഭാഗങ്ങളും ചേന്നതായിരുന്നു 1940-കളിലെ തിരുവിതാംകൂറിന്റെ ഭൂപ്രദേശം(വടക്കു ഭാഗത്ത് കൊച്ചി രാജ്യവും പടിഞ്ഞാറും തെക്കും അറബിക്കടലും, കിഴക്ക് 9000 അടി വരെ പൊക്കം വരുന്ന പശ്ചിമഘട്ടമലനിരകളുമായിരുന്നു രാജ്യത്തിന്റെ അതിരുക). AD 1795 –ല്‍ മാത്താണ്ഡവമ്മ യുടെ പിന്‍ഗാമി കാര്‍ത്തിക തിരുനാളിന്‍റെ (ധര്മരാജാ ) കാലത്ത്  തിരുവനന്തപുരം തിരുവിതാംകൂറിന്റെ ഔപചാരിക  സ്ഥിരം തലസ്ഥാനമായി.ഭാരതത്തിലെ മറ്റ് ഒട്ടുമിക്ക നാട്ടുരാജ്യങ്ങളെയും പോലെ പൂര്‍ണമായും ബ്രിട്ടീഷ്‌ നിയന്ത്രണത്തിലാ കേണ്ടി വന്നില്ല എങ്കിലും 1795 ലെ ഉടമ്പടി അനുസരിച്ച് തിരുവിതാംകൂറിന് ബ്രിട്ടിഷ് മേല്‍ക്കോയ്മ അന്ഗീകരിക്കേണ്ടി വന്നു. ഇതനുസരിച്ച് ബ്രിട്ടീഷ്‌ രെസിടെന്റ്റ് തിരുവനന്തപുരത്ത് താമസിച്ച് ഭരണത്തിന് മേല്‍നോട്ടം വഹിച്ചു തുടങ്ങി. 1805-ലെ ഉടമ്പടിപ്രകാരം രാജകുടുംബത്തിലെ ആഭ്യന്തരമത്സരങ്ങളിലും ലഹളകളിലും കൂടി ഇടപെടാനുള്ള അവകാശം ബ്രിട്ടിഷുകാര്‍ക്ക് ലഭിച്ചതോട്കൂടി തിരുവിതാംകൂര്‍ രാജസ്ഥാനത്തിന്റെ അധികാരപരിധി തുച്ഛമായി. ഈ ബ്രിട്ടീഷ്‌ കടന്നുകയറ്റത്തിനെതിരെ  ആയുധമെടുക്കാന്‍ ജനങ്ങളെ കുണ്ടറ വിളംബരം വഴി ആഹ്വാനം ചെയ്ത വെളുത്തമ്പി ദളവയുടെ ധീരോദാത്തമായ ജീവത്യാഗംബ്രിട്ടിഷുകാര്‍ക്കെതിരെ ഇന്ത്യയിലെ തന്നെ ആദ്യ ചെറുത്തുനില്‍പ്പുശ്രമങ്ങളിലൊന്നായിരുന്നു.



പൂര്‍ണ്ണമായും ഇന്ത്യ സ്വതന്ത്രയായ ശേഷം ഇന്ത്യാ ഗവമേന്റ് 1949 ജുലൈ‌ 1 നു തിരുവിതാംകൂറും (മദ്രാസ് (തമിഴ്നാട്) സംസ്ഥാനത്തോടു കൂട്ടിച്ചേത്ത പഴയ നാഞ്ചിനാട് പ്രദേശമായ  തോവാള, അഗസ്തീശ്വരം, ക്കുളം, വിളവംകോട്, ചെങ്കോട്ട എന്നീ താലൂക്കുകളൊഴികെ) കൊച്ചി രാജ്യവും യോജിപ്പിച്ച്‌ തിരു-കൊച്ചി സംസ്ഥാനമാക്കുകയും അതിനെ പിന്നീട് അന്നത്തെ മദ്രാസ്‌ സംസ്ഥാനത്തിലെ മലബാ ജില്ലയോട്‌ ചേത്ത് 1956 നവംബ 1 നു കേരള സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു.





v   മാര്‍ത്താണ്ഡവര്‍മ്മ

ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന് അറിയപ്പെടുന്നു. ജനനം : AD 1705; സിംഹാസാരോഹണം : AD 1729 ; മരണം : 1758.

മാത്താണ്ഡവമ്മയുടെ അമ്മയെപ്പറ്റി : വേണാട്ടുരാജവംശത്തിന്റെ പതിവനുസരിച്ച് ആറ്റിങ്ങല്‍ മൂത്തറാണിയുടെ മൂത്തമകന്‍ ആണ് വേണാട്ടധിപന്‍. കോലത്തുനാട്ടിലെ തട്ടാരി കോവിലകത്തു നിന്നും വേണാട് രാജാവ് രവി വമ്മയുടെ കാലത്ത് (ഭരണം : AD 1684-1718)ദത്തെടുത്ത രണ്ടു രാജകുമാരന്മാരി ഒരാളാണ് രാമവര്‍മ്മ . വരെ കൂടാതെ രണ്ടു രാജകുമാരിമാരെയും ആ സമയത്ത് ദത്തെടുത്തിരുന്നു. ഇവരി മൂത്തറാണി പെട്ടെന്നു തന്നെ മരിക്കുകയും രണ്ടാമത്തെയാ ഉമയമ്മറാണിയ്ക്കുശേഷം ആറ്റിങ്ങ റാണി ആവുകയും തുടന്ന്  കിളിമാനൂര്‍ കോവിലകത്തെ രാഘവവര്‍മ്മ കോയി തമ്പുരാനെ വിവാഹം കഴിച്ചതില്‍ ഒരു പുത്രനു ജന്മം കുകയും ചെയ്തു. പുത്രനാണ് ലോക പ്രസിദ്ധനായ അനിഴം തിരുനാ മാത്താണ്ഡവമ്മ മഹാരാജാവ്.

മാത്താണ്ഡവമ്മയുടെ അച്ഛന്‍ രാഘവവര്‍മ്മ കോയി തമ്പുരാനെപ്പറ്റി : ആറ്റിങ്ങല്‍ ഉമയമ്മ റാണി 1705-ല്‍ കോലത്ത്നാട്ടില്‍ നിന്ന് ദത്തെടുത്ത ഉണ്ണിക്കേരളവര്‍മ്മ യുടെ പിതാവ് ബേപ്പൂര്‍ തട്ടാരി കോവിലകത്തെ ഇത്തമ്മര്‍ രാജയും മാതാവ് ചിറയ്ക്കല്‍ കോവിലകത്തെ അമ്മത്തമ്പുരാനും പുത്രന്‍റെ സംരക്ഷണാര്‍ത്ഥം ആറ്റിങ്ങലില്‍ നിന്ന് ഏഴ് മൈല്‍ മാറി കിളിമാനൂരില്‍ താമസമുറപ്പിച്ചു.ഇങ്ങനെയാണ് കിളിമാനൂര്‍ കോവിലകത്തിന്റെ പിറവി. ഇത്തമ്മര്‍ രാജയുടെ അനന്തിരവന്‍ ആണ് മാത്താണ്ഡവമ്മയുടെ അച്ഛന്‍ രാഘവവര്‍മ്മ കോയി തമ്പുരാന്‍ . രാഘവവര്‍മ്മ കോയി തമ്പുരാനില്‍ തുടങ്ങി എല്ലാ തലമുറകളിലും കിളിമാനൂര്‍ കോയി തമ്പുരാന്മാര്‍ ആറ്റിങ്ങല്‍ രാണിമാരെ വിവാഹം ചെയ്തതായി കാണാം. (അവലംബം : http://shodhganga.inflibnet.ac.in)



ചെറുപ്പകാലത്തിലേ രാഷ്ട്രതന്ത്രത്തിലും യുദ്ധമുറകളിലും മാത്താണ്ഡവമ്മയ്ക്ക് പരിശീലനം സിദ്ധിച്ചിരുന്നു. അന്നത്തെ സമ്പ്രദായമായ മരുമക്കത്തായം വഴി അടുത്ത രാജാവാകാനുള്ള അവകാശം മാത്താണ്ഡവമ്മയ്ക്ക് ലഭിക്കുമെന്നതിനാ, അനിഴം തിരുനാളിന്റെ തന്നെ പൂവികനും വേണാടിന്റെ മഹാരാജാവുമായിരുന്ന വീരരാമ വമ്മയുടെ മക്കളും തങ്ങളുടെ അധികാരപരിധി കുറയ്ക്കുന്ന നയസമീപനം മുന്നില്‍കണ്ട എട്ടുവീട്ടി പിള്ളമാരും മറ്റനേകം പ്രഭു കുടുംബങ്ങളും ചേന്ന് അനിഴം തിരുനാളിനെ വധിക്കാ ചെറുപ്പം മുതലേ ശ്രമിച്ചിരുന്നു.

രാമ വമ്മയ്ക്കു ശേഷം വേണാടിന്റെ രാജാവായ മാത്താണ്ഡവമ്മ  കാലങ്ങളായി തനിക്കെതിരെ കരുനീക്കുന്ന എട്ടുവീട്ടി പിള്ളമാരെയും, തമ്പിമാരെയും മാടമ്പിമാരെയും മറ്റും ഇല്ലായ്മ ചെയ്തു. ആറ്റിങ്ങ റാണിമാരുടെ സ്വതന്ത്ര അധികാരം ഇല്ലാതാക്കി.

ദേശിങ്ങനാട് സ്വരൂപവും (കൊല്ലം ആസ്ഥാനമായുള്ള, ആറ്റിങ്ങലിനും കൊട്ടാരക്കരയ്ക്കുമിടയിലുള്ള പ്രദേശങ്ങളില്‍ വ്യാപിച്ചു കിടന്ന വേണാട് ശാഖ), ഇളയിടത്ത് സ്വരൂപവും (നെടുമങ്ങാട്, കൊട്ടാരക്കര എന്നീ പ്രദേശങ്ങളും പത്തനാപുരത്തിന്റെ ചില ഭാഗങ്ങളും ഇപ്പോ തമിഴ് നാട്ടി പ്പെടുന്ന ചെങ്കോട്ടയുടെ ചില ഭാഗങ്ങളും) ആക്രമിച്ചു കീഴ്പെടുത്തി. കുളച്ച യുദ്ധത്തിലൂടെ (1741 ഓഗസ്റ്റ് 10) തിരുവിതാംകൂ ഡച്ച് സേനയെ തോല്പിച്ചു ; ഏഷ്യയി തന്നെ ആദ്യമായി ഒരു യൂറോപ്പിയെ (European) രാജ്യത്തെ യുദ്ധത്തി പരാജയപ്പെടുത്തി എന്ന ഖ്യാതിയും ഇതുവഴി അദ്ദേഹം സ്വന്തമാക്കി. ഡച്ച് നാവിക സൈന്യാധിപനായ ഡി ലനോയെ തിരുവിതാംകൂറിന്റെ സൈന്യാധിപനാക്കി . തുടന്ന് രാജ്യ വിസ്തൃതിക്കായി വടക്കോട്ട് യുദ്ധങ്ങ നടത്തി കായംകുളവും, ചെമ്പകശ്ശേരിയും (അമ്പലപ്പുഴ, പുറക്കാട്, കുട്ടനാട് പ്രദേശങ്ങള്‍ ) തെക്കുംകൂറും (ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം താലൂക്കുകളും, മീനച്ചി താലൂക്കിന്റെ ഒരു ഭാഗം, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഇവ ചേന്ന പണ്ടത്തെ വെമ്പൊലിനാടി റ്റെ തെക്ക ഭാഗങ്ങള്‍) , കരപ്പുറവും (ഇന്നത്തെ ചേത്തല താലൂക്ക് പ്പെട്ടിരുന്ന, തെക്ക് പുറക്കാടു മുത വടക്ക് പള്ളുരുത്തി വരെ വ്യാപിച്ചുകിടന്ന രാജ്യം ) വടക്കുംകൂറും (  മീനച്ചി താലൂക്കിന്റെ ഒരു ഭാഗവും ഏറ്റുമാനൂ , വൈക്കം , മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളും)  പിടിച്ചെടുത്തു . കൊച്ചിയോട് യുദ്ധം ചെയ്ത് സന്ധിയി പ്പെട്ട് പെരിയാറി തീരം വരെ രാജ്യം വലുതാക്കി. ഇതിലൂടെ അദ്ദേഹം കേരളത്തിന്റെ തെക്കും മധ്യത്തിലും ഉള്ള ഭാഗങ്ങളെ രാഷ്ട്രീയമായി ഏകീകരിച്ചു തിരുവിതാംകൂ രാജ്യം പടുത്തു. ഇവ്വിധം വിപുലമായ സൈനിക ശക്തിയി അധിഷ്ഠിതമായ ഒരു കേന്ദ്രീകൃത രാജഭരണം കേരളത്തില്‍  ആദ്യമായി സ്ഥാപിച്ചത് മാത്താണ്ഡവമ്മയാണ്.



യുദ്ധതന്ത്രജ്ഞത കൊണ്ട് മാത്രമല്ല,  ജന്മിത്വം അവസാനിപ്പിച്ച ഭരണാധികാരി എന്ന നിലയിലും അദ്ദേഹം പ്രസിദ്ധനാണ്.  ഭൂനികുതി പരിഷ്കരണം, വാണിജ്യരംഗ പുനഃസംഘടന, റോഡ് നിമ്മാണം എന്നിവയി അദ്ദേഹം കൂടുത ശ്രദ്ധ ചെലുത്തി. 1750 ജനുവരി 3-നു തന്റെ രാജ്യം പത്മനാഭസ്വാമിക്ക് തൃപ്പടിദാനമായി സമപ്പിച്ചതും രാജാക്കന്മാര്‍ പദ്മനാഭന്‍റെ പ്രതിപുരുഷന്മാരായി (പത്മനാഭദാസനായി) രാജ്യം ഭരിച്ചോളാമെന്നു പ്രതിഞ്ജ ചെയ്തതുമാണ് മാത്താണ്ഡവമ്മയുടെ ഏറ്റവും വലിയ രാഷ്ട്രീയനേട്ടമായി ഇന്ന് വിലയിരുത്തപ്പെടുന്നത്. ഇതോടെ രാജദ്രോഹം ദൈവനിന്ദയായും രാജ്യസേവനം ദൈവീകപ്രവൃത്തിയായും സ്വീകരിക്കപ്പെട്ടു. നൂറ്റാണ്ടുകളോളം തിരുവിതാംകൂറിനെ കടപുഴകാതെ കാത്തുനിര്‍ത്തിയത് ഈ വിശ്വാസമാണ്.

1758- തന്‍റെ അമ്പത്തിരണ്ടാം വയസ്സില്‍ അദ്ദേഹം നാടുനീങ്ങി.



v   നോവലിനെ സ്വാധീനിച്ച കൃതികള്‍





താന്‍ ജനിക്കുന്നതിനും നൂറ്റാണ്ട്മുന്‍പ് നടന്ന ചരിത്രസംഭവങ്ങളുടെ പശ്ചാത്തലത്തില്‍  ആ കാലത്തെ വ്യക്തി-സാമൂഹ്യ ജീവിതങ്ങള്‍ അത്യുജ്ജ്വലമായി പ്രത്യക്ഷവല്‍ക്കരിക്കാന്‍ സി.വി യെ സഹായിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറിനെ സംബന്ധിച്ചുള്ള ചരിത്രരേഖകള്‍,ഐതിഹ്യങ്ങള്‍ , നാടന്‍പാട്ടുകള്‍ തുടങ്ങിയവയില്‍ ആ കാലത്തിന്‍റെ ചിത്രണമാണ് . പശ്ചാത്തലനിര്‍മ്മിതിയില്‍ മാത്രമല്ല , ആഖ്യാനത്തിലും സി.വി. തന്‍റെ സാഹിത്യസമ്പത്ത് അനാവരണംചെയ്തു;   ഓരോ അദ്ധ്യായത്തിലെയും കഥാഗതിയ്ക്കനുയോജ്യമായ മാനസികാന്തരീക്ഷം വായനകാരില്‍ സൃഷ്ടിക്കാനും അദ്ധ്യായത്തിന്‍റെ ഉള്ളടക്കത്‌തെപ്പറ്റി സൂചന നല്‍കാനും അദ്ധ്യായപ്രവേശിക /ആമുഖപദ്യം ( Epigraph)  എന്നോണം അതിസമര്ഥമായി   ഉപയോഗിച്ചിരിക്കുന്നതൊ  കഥാപാത്രങ്ങളുടെ ഭാഷണങ്ങളില്‍ ഉദ്ധരിചിട്ടുള്ളവയോ ആയ  ശ്ലോകങ്ങള്‍ അനുവാചകരുടെ മുന്നില്‍ തുറന്നിടുന്നത് സി.വി.യുടെ തന്നെ അതിസമ്പന്നമായ സാഹിത്യ-സാംസ്കാരിക ജ്ഞാനമണ്ഡലത്തിലേക്കുള്ള വാതായനങ്ങളാണ് . നോവലിനെ സ്വാധീനിച്ച കൃതികളില്‍ പ്രധാനപ്പെട്ടവ :



·          പി.ശങ്കുണ്ണിമേനോന്‍ രചിച്ച “ആധുനിക കാലം തൊട്ടേയുള്ള തിരുവിതാംകൂര്‍ ചരിത്രം” (A.D 1878)



·          മാര്‍ത്താണ്ഡവര്‍മ്മ അന്തരിക്കുന്നതിന് രണ്ട് വര്ഷം മുന്‍പ് അദ്ദേഹത്തിന്‍റെ തന്നെ ആവശ്യപ്രകാരം രാമപുരത്ത് വാര്യര്‍ രചിച്ച കുചേലവൃത്തം വഞ്ചിപ്പാട്ടി ന്‍റെ ആദ്യ 98 വരികളായ “മാര്‍ത്താണ്ഡമാഹാത്മ്യം “ ( ഇവയില്‍ “സ്വാമിദ്രോഹികളുടെ വിച്ഛേദം  വരുത്തിയ..” മാര്‍ത്താണ്ഡവര്‍മ്മയുടെ സ്വഭാവത്തെയും പ്രവര്ത്തികളെയും “മന്നരായാലീവണ്ണം വേണ്ടൂ “ എന്ന രീതിയില്‍ പ്രശംസിച്ചിട്ടുണ്ട്‌ )





·          തെക്കന്‍പാട്ടുകള്‍ : പഴയ തെക്കന്‍ തിരുവിതാംകൂര്‍ പ്രദേശത്തു പ്രചാരമുള്ള നാടന്‍ പാട്ടുകള്‍.തെക്കന്‍തിരുവിതാംകൂറിന്‍റെ ചരിത്ര-സാംസ്കാരിക –ഭാഷാ അന്തരീക്ഷം (പ്രത്യേകിച്ചും ഭ്രാന്തന്‍ ചാന്നാന്‍ എന്ന കഥാപാത്രത്തിലൂടെയും അദ്ധ്യായ ആമുഖപദ്യങ്ങളിലൂടെയും  ) നോവലിലേക്കാവാഹിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.ഇവയില്‍ മിക്കവയും പുലവ സമുദായത്തില്‍ പെട്ടവര്‍ മന:പാഠമാക്കി വില്‍പ്പാട്ടുകളായി ഉപയോഗിച്ചു പോന്നിട്ടുള്ളവയാണ്.പ്രധാനമായും :



Ø  നീലിക്കഥ : തെക്കന്‍ തിരുവിതാംകൂറില്‍ പ്രചുരപ്രചാരമുള്ള നാടന്‍ യക്ഷിക്കഥ . “നീലിക്കഥ” വില്പ്പാട്ടില്‍ ഒരു ദേവദാസീപുത്രിയായ അല്ലി നാട്ടിലെ ശിവങ്കോവില്‍പൂജാരിയായ നമ്പിയെ  പ്രണയിച്ച് വിവാഹം ചെയ്തു എന്നും പുത്രീഭര്‍ത്താവിന്റെ ദുര്‍ന്നടപ്പില്‍ കുപിതയായ ദേവദാസി അയാളെ വീട്ടില്‍നിന്നിറക്കിവിട്ടു എന്നും  തന്റെകൂടെവീടുവിട്ടിരങ്ങിപ്പോന്ന അല്ലിയെ  വഴിമധ്യേ സ്വന്തം മടിയി തലവെച്ചുറങ്ങിയ അല്ലിയെ ആഭരണങ്ങ മോഷ്ടിക്കാനായി നമ്പി തലയി കല്ലുകൊണ്ടടിച്ചു കൊന്നു എന്നും  അല്ലിയെ തിരക്കി വന്ന അനുജ അമ്പി രംഗം കണ്ട് തല തല്ലി മരിച്ചു എന്നും പുനര്‍ജന്മത്തില്‍ ചോളരാജാവിന്റെ കുട്ടികളായി - നീലനും നീലിയും ആയി ജനിക്കുന്ന അല്ലിയും അമ്പിയും നമ്പിയുടെ പുനര്‍ജന്മമായ ആനന്ദനെ തന്ത്രപൂര്‍വ്വം വധിച്ച് പ്രതികാരം വീട്ടുന്നു  എന്നുമാണ്. ഈ പാട്ടിലെ “പവിഴനല്ലൂര്‍ നടുക്കാട്ടിലേ ....ചതിയാക കൊന്നാനേ” (നീലിയുടെ സഹോദരന്‍റെ വിലാപം ), “പഞ്ചമാപാതകി പഴികാറി വിനകാറി..” (ചെട്ടിയാരുടെ അമ്മയുടെ വിലാപം )തുടങ്ങിയ വരികള്‍ നോവലില്‍ സി.വി. ഉദ്ധരിച്ചിട്ടുണ്ട് .



ചില  വ്യതിയാനങ്ങളോടു കൂടി ഇതേ കഥ പല സാഹിത്യ/സാംസ്കാരിക രൂപങ്ങളിലുംലായി ഇന്നും പ്രത്യക്ഷപ്പെട്ടുവരുന്നു .



നോവലില്‍ കാത്യായനിയമ്മ എന്ന കഥാപാത്രം മകക്ക് കഥ പറഞ്ഞ് കൊടുക്കുന്ന രീതിയില്‍ അവതരിപ്പിച്ച നീലിക്കഥ മേല്‍പ്പറഞ്ഞതില്‍ നിന്ന് അല്പം വ്യത്യസ്തമാണ്. നാഗര്കൊവിലിനു സമീപം കഴിഞ്ഞ ഒരു യുവതിയെ അവളുടെ സമ്പത്ത് മോഹിച്ച് ഒരു “ പട്ടര്‍ “ (പരദേശിബ്രാഹ്മണരെ- പ്രധാനമായും തമിഴ്ബ്രാഹ്മണരെ- പണ്ടുകാലങ്ങളില്‍ മലയാളികള്‍  അഭിസംബോധന ചെയ്തു വന്ന രീതി) സംബന്ധം ചെയ്തു . ഗര്‍ഭിണിയായ അവളോട്‌ പ്രസവത്തിനായി പദ്മനാഭപുരത്ത് പോയി താമസിക്കുന്നതാവും ഉചിതം എന്ന് ബോദ്ധ്യപ്പെടുത്തി വസ്തുവകകള്‍ വില്പന ചെയ്യിച്ചു .വിറ്റുകിട്ടിയ മുതലുമായി പഞ്ചവന്കാട് (കള്ളിയങ്കാട് ) വഴി ഇരുവരും പദ്മനാഭപുരത്തേക്കു യാത്ര ചെയ്യവേ ഒരു കള്ളിമുള്‍ചെടിയുടെ ചുവട്ടില്‍ അല്പം മയങ്ങാനായി സ്ത്രീപട്ടരുടെ മടിയില്‍ തല ചായ്ച്ച് കിടന്നു . അവള്‍ ഉറങ്ങി എന്ന് ഉറപ്പു വരുത്തിയ പട്ടര്‍ അവളുടെ തല ഒരു കല്ലില്‍ വച്ച് മറ്റൊരു കല്ല്‌ വച്ച് അടിച്ചു കൊന്നു.ശേഷം അവളുടെ മുതലും ആഭരണങ്ങളുമായി പദ്മനാഭപുരത്തേക്കു കടന്നു. പിന്നീട് ഏറെ നാള്‍ ആ വഴി പോകാത്ത പട്ടര്‍ ഒരിക്കല്‍ ശുചീന്ദ്രം തേരോട്ടം കാണാനുള്ള യാത്ര പഞ്ചവന്കാട് വഴി ആക്കി.വഴിയില്‍ വച്ച് പട്ടരെ  അതിസുന്ദരിയായ  ഒരു സ്ത്രീ വശീകരിച്ച് അരികില്‍ കൂട്ടി.മുന്‍പ്  ഭാര്യയെ കൊന്ന സ്ഥലത്തിനടുത്തെത്തിയപ്പോള്‍ വേശ്യ അയാളുടെ മരിച്ച ഭാര്യയുടെ രൂപവും ഭയന്നു നിലവിളിച്ച പട്ടരുടെ മുന്‍പില്‍ ശേഷം അതിഭീകരമായ യക്ഷിരൂപവും പ്രാപിച്ചു നൊടിയിടയില്‍ രണ്ടായി കീറി ഭക്ഷിച്ചു.തനിച്ച് ആ വഴി പോകുന്ന പുരുഷന്മാര്‍ ഇന്നും ഈ യക്ഷിയുടെ ഭക്ഷണമാണ് .



Ø  പൊന്നിറത്താള്‍ കഥ : ഗര്‍ഭിണിയായ പൊന്നിറത്താളിനെ കള്ളന്മാര്‍ ബലികൊടുത്ത തറിഞ്ഞു അവളുടെ ഭര്‍ത്താവും അച്ഛനമ്മമാരുംഅയല്‍വാസികളും  ആത്മഹത്യ ചെയ്യുകയും ചാവുകളായി കൈലാസത്തില്‍ ചെന്ന് അരമഷിവനില്‍ നിന്ന് ശത്രുനിഗ്രഹതിനുള്ള വരം വാങ്ങുകയും ചെയ്യുന്നത് ഇതിവൃത്തം. ഇതിലെ “കൊല്ലവരം വെല്ലവരം..” എന്ന വരികള്‍ നോവലില്‍ സി.വി. ഉദ്ധരിച്ചിട്ടുണ്ട്.



Ø  “മാവാരതം” : തെക്കന്‍തിരുവിതാംകൂറിന്‍റെ മഹാഭാരത പാഠഭേദം ; മാവാരതം പാട്ടിലെ ‘കുഞ്ചുഭീമന്‍ നാഗകന്യയെ മാലയിട്ടേടം’ എന്ന ഭാഗത്തെ “നാഗാപുരം വാഴും നാഗകന്യാ “ തുടങ്ങിയ വരികള്‍ സി.വി. നോവലില്‍ ഉദ്ധരിച്ചിട്ടുണ്ട്. മാവാരതം പ്രകാരം പാണ്ഡവരില്‍ അഞ്ചാമനാണ് ‘കുഞ്ചുഭീമന്‍’. കുഞ്ചുഭീമന്‍ നാഗകന്യയെ മാലയിട്ടേടം’ കഥ ഇങ്ങനെ : പാണ്ഡവരുടെ അമ്മയായ കുഞ്ചുതേവി (കുന്തീദേവി ) യുടെ ചേട്ടത്‌തിയായ കാന്താരിയമ്മതമ്പുരാന്‍ കൊടുത്തയച്ച ഓടക്കുഴലില്‍ ഒളിച്ചിരുന്ന സര്‍പ്പം കൊത്തി കുഞ്ചുഭീമന്‍ മരിക്കുച്ചു. മൃതശരീരം ഒരു പെട്ടിയിലാക്കി ഒരു കുറിപ്പും വച്ച് കടലില്‍ ഒഴുക്കപ്പെടുന്നു.താന്‍ ഭര്‍തൃമതിയാകുന്ന കാലത്തേ പൂക്കാവൂ എന്നു പറഞ്ഞു നട്ട അല്ലിമുല്ലയും ചെമ്പകവും ഏഴാം ദിവസം പൂത്തു എന്ന് കണ്ട നാഗകന്യക തന്‍റെ സത്യം പാലികപ്പെട്ടില്ല എന്ന് ധരിച്ച് നിരാശയായി താന്‍ വളര്‍ത്തിയിരുന്ന കിളിയെയും വണ്ടിനെയും തുറന്നുവിട്ടു.ഗതിയില്ലാതെ അലഞ്ഞു തിരിഞ്ഞ കിളിയുടെയും വണ്ടിന്റെയും ദൃഷ്ടിയില്‍ കുഞ്ചുഭീമന്റെ ശരീരത്തെ വഹിക്കുന്ന പെട്ടകം പെട്ടു. വണ്ട്‌ അതില്‍ തുളയിട്ടു , കിളി അതിനുള്ളില്‍ കടന്ന് അതില്‍ കണ്ട കുറിപ്പെടുത്ത്‌ നാഗകന്യകയെ ഏല്‍പ്പിച്ചു ; നാഗരാജാവിന്റെ അനുമതി വാങ്ങി പെട്ടകം കരയ്ക്കടുപ്പിക്കാന്‍ നാഗകന്യക ഏര്‍പ്പാട് ചെയ്തു.അനന്തരം അവര്‍ വിവാഹിതരാവുകയും ഒരു പുത്രന് ജന്മം നല്‍കുകയും ചെയ്തു.അങ്ങനെയിരിക്കെ സ്വദേശത്തിലേക്ക് മടങ്ങാന്‍ ഭാവിച്ച കുഞ്ചുഭീമനെ തടഞ്ഞ സര്‍പ്പത്തിനോട് അദ്ദേഹം താനാരെന്ന് പറയുന്നതാണ് “അഞ്ചുംമുടി വച്ച പാണ്ഡവന്മാര്‍ , അന്ചിലിളയതൊരു കുഞ്ചുഭീമന്‍ “ എന്നന്ന് തുടങ്ങുന്ന മാവരതത്തിലെ പ്രശസ്ത ശ്ലോകം . നോവലില്‍ കഴക്കൂട്ടത്തുപിള്ളയുടെ ശ്രീപണ്ടാരത്‌തുവീട്ടില്‍ കല്ലറയ്ക് കാവലിരുന്ന ഭ്രുത്യന്മാര്‍ മാവാരതം പാടുന്നത് ചിത്രീകരിക്കുന്നുണ്ട് .



·          ദേശചരിത്രം വിഷയമായ ആദ്യത്തെ (കഥകളി )ആട്ടക്കഥയായ “ശ്രീ വീരമാര്‍ത്താണ്ഡവര്‍മ്മചരിതം ആട്ടകഥ “ (രചന : സി.വി.യുടെ സമകാലികരായ ഒരു കൂട്ടം വിദ്വാന്മാര്‍ ; പ്രസാധനം : ശ്രീ  പി.ഗോവിന്ദപ്പിള്ള,1883) നോവലിന്‍റെ പതിനൊന്നാം അദ്ധ്യായത്തിന്റെ ആമുഖപദ്യമാണ് എന്നതും കഴക്കൂട്ടത്ത്പിള്ളയുടെ സഹോദരി കാളി പ്രതികാരത്തിന് വരുന്ന സന്ദര്‍ഭത്തിലെ ആട്ടക്കഥാ ശ്ലോകം (“കാളീ , നീ പോടീ കുടിലേ ..”)നോവലില്‍ ഒരിടത്ത് ഉദ്ധരിക്കുന്നു എന്നതും അദ്ദേഹം ഈ പ്രശസ്ത കൃതിയിലെ വിവരങ്ങള്‍ ശ്രദ്ധിച്ചിരുന്നു എന്നത് വ്യക്തം.





·          മറ്റ് ആട്ടക്കഥകള്‍ : അജ്ഞാത കര്തൃത്വമുള്ള ‘ശ്രീ വീരമാര്‍ത്താണ്ഡവര്‍മ്മചരിതം ആട്ടകഥ’ കൂടാതെ ഉണ്ണായിവാര്യരുടെ നളചരിതം, ഇരയിമ്മന്‍ തമ്പിയുടെ കീചകവധം, ദക്ഷയാഗം എന്നിവ , കോട്ടയത്ത്‌ തമ്പുരാന്‍റെ കിര്‍മ്മീരവധം , വിദ്വാന്‍ കോയിതമ്പുരാന്‍റെ രാവണ വിജയം , അശ്വതി തിരുനാളിന്‍റെ രുഗ്മിണീ സ്വയംവരം  ,മന്ത്രേടത്‌തു നമ്പൂതിരിയുടെ സുഭദ്രാഹരണം,ബാലകവി രാമശാസ്ത്രികളുടെ ബാണയുദ്ധം , പേട്ടയില്‍ രാമന്പിള്ളയാശാന്റെ ഹരിശ്ചന്ദ്രചരിതം , മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പു തുടങ്ങിയവയിലെ പദങ്ങള്‍ നോവലില്‍ ആമുഖപദ്യമായോ കഥാഖ്യാനത്തിലോ വിന്യസിച്ചിട്ടുണ്ട് .





·          കിളിപ്പാട്ടുകള്‍ : എഴുത്തച്ഛന്റെ രാമായണം, മഹാഭാരതം എന്നിവയും കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ വേതാളചരിതം എന്നീ കിളിപ്പാട്ടുകളുടെ ഭാഗങ്ങള്‍ പലയിടത്തായി നോവലില്‍ ഉദ്ധരിച്ചിട്ടുണ്ട്.







v  നോവല്‍ രചനാകാലത്തെ തിരുവിതാംകൂറിലെ രാഷ്ട്രീയപരിസരം



തിരുവിതാംകൂറിന്‍റെ ദായക്രമത്തിനു (മരുമക്കത്തായം ) കോട്ടം തട്ടാതിരിക്കാന്‍ നിരന്തരം യത്നിച്ച സ്വദേശി ദിവാന്‍ നാണുപിള്ളയെ  ആയില്യം തിരുനാളിനു ശേഷം ദായക്രമം തെറ്റിച്ചു രാജാവായ വിശാഖം തിരുനാള്‍ സ്ഥാനഭ്രഷ്ടനാക്കിയതും ദിവാന്‍ സ്ഥാനത്ത് ഉള്‍പ്പടെ എല്ലാ ഉന്നതോദ്യോഗസ്ഥാനങ്ങളിലും പരദേശികളെ-പ്രത്യേകിച്ചും മഹാരാഷ്ട്ര ബ്രാഹ്മണരെ - സന്നിവേശിപ്പിച്ചതും(1880) ദിവാന്‍ രാമയ്യങ്കാരുടെ ജന-ദേശവിരുദ്ധ നയങ്ങളും തുടര്‍ന്നു ഭരണത്തിലേറിയ മൂലം തിരുനാളും വിദേശിയെ (രാമറാവു) ദിവാനായി നിയമിച്ചതും മറ്റും ദീര്‍ഘമായ “ജനകീയ പ്രക്ഷോഭങ്ങള്‍ക്കും    “മലയാളി മെമ്മോറിയല്‍ സ്ഥാപനത്തിനും(1891) വഴിതെളിച്ചു. “മലയാളി “ എന്ന സങ്കല്‍പം സാമാന്യജനങ്ങള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞുവരുന്ന ഈ പ്രക്ഷുബ്ധമായ പശ്ചാത്തലമാണ്  “മാര്‍ത്താണ്ഡവര്‍മ്മ” നോവലിന്‍റെ പ്രഭവബിന്ദു എന്നത് കൃതിയുടെ ആഖ്യാനോദ്ദേശത്തിലോട്ടുള്ള ദിശാസൂചിയാണ് . സ്വസമുദായമാത്തിന്‍റെ  (തിരുവിതാംകൂര്‍ നായര്‍ )  ചരിത്രത്തില്‍ അഭിമാനിച്ചിരുന്ന , കൊളോണിയല്‍ ഭരണ-സാമൂഹ്യക്രമങ്ങള്‍ ഉന്മൂലനം ചെയ്തുകൊണ്ടിരുന്ന തന്‍റെ സംസ്കാരത്തിന്‍റെ ( രാജ്യഭാരണനിര്‍വ്വഹണത്തില്‍ പരമ്പരാഗത കളരിഅഭ്യാസങ്ങളുടെയും ആയുധങ്ങളുടെയും സ്ഥാനം തൂലികയും നയതന്ത്രവും പിടിച്ചെടുത്തുകൊണ്ടിരുന്നു എന്നത് തിരുവിതാംകൂര്‍ നായര്‍ പ്രമാണിത്തിന്റെ അടിവേരുകള്‍ ഉലച്ചു )  നാശാവശിഷ്ടങ്ങള്‍ കണ്ടുവളര്‍ന്ന,  തിരുവിതാംകൂര്‍ രാജസ്ഥാനത്തോട്‌  അചഞ്ചലമായ ഭക്ത്യാദരവും കൂറും പുലര്‍ത്തിയിരുന്ന  സി.വി.    തന്‍റെ ചരിത്രാഖ്യായികാഭൂമികയായി  വീരോജ്ജ്വലമായ മാര്‍ത്താണ്ഡവര്‍മ്മക്കാലം തിരഞ്ഞെടുത്തത് സ്വാഭാവികം .



v  ജാതിവ്യവസ്ഥിതി 



ഫ്യൂഡ വ്യവസ്ഥ നിലവി വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ടൂ) മുത ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഭാരതത്തില്‍ മറ്റെങ്ങുമെന്നപോലെ അന്നത്തെ കേരളത്തിലെ ഹൈന്ദവസമൂഹമാകുന്ന അനേകം ജനജാതികളുടെ ശ്രേണിയെ  ഉന്നതശ്രേണീയരായ  സവ ( 'നമ്പൂതിരി' തുടങ്ങിയ ബ്രാഹ്മണര്‍, നായര്‍ ഉപജാതികളായ'വര്‍മ്മ' , 'നമ്പ്യാര്‍', മേനോന്‍  തുടങ്ങിയ വിഭാഗങ്ങളടങ്ങിയ ക്ഷത്രിയര്‍മലബാറിലെ 'വാണിജ്യനായര്‍' എന്ന വൈശ്യര്‍പാരമ്പര്യ കുലത്തൊഴില്‍ ചെയ്യുന്ന എല്ലാ നായര്‍ വിഭാഗങ്ങളും ചേര്‍ന്ന ശൂദ്രര്‍ ) , അധമസ്ഥാനീയരായ അവര്‍ണര്‍ (ചാതുണ്യത്തിലെ നാലു വണങ്ങളിലും പെടാത്തവ, പഞ്ചമ) എന്ന് വിഭജിച്ചിരുന്നു. തിരുവിതാംകൂര്‍ രാജാവായി പട്ടാഭിഷിക്തനാകുന്ന വ്യക്തിയെ “ഹിരണ്യഗര്‍ഭം” എന്ന ചടങ്ങിലൂടെ സാമന്തനായരില്‍ നിന്ന് സാമന്തക്ഷത്രിയനാക്കിയിരുന്നു എന്നത് ഇവിടെ ശ്രദ്ധേയം .തൊട , തീണ്ട എന്നിങ്ങനെയുള്ള അതി വരമ്പുക എല്ലാ ജാതിക്കാക്കും താഴ്‌ന്ന ജാതിക്കാരോട്‌ പ്രയോഗിച്ച്‌ ചാരിതാത്ഥ്യം അടയാ പറ്റുന്ന ഒരു അഭിമാനപ്രശ്നമായിരുന്നു. കേരളത്തിലെ നാട്ടുരാജാക്കമാരധികവും "ക്ഷത്രിയരാ"യിരുന്നു. ഭൂപ്രദേശങ്ങളില്‍ സിംഹഭാഗവും ധനിക നമ്പൂതിരി, നായര്‍ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്നു.



v      ജന്മിസമ്പ്രദായം



 കേരളത്തി നിലവിലുണ്ടായിരുന്ന ഒരു ഭൂവുടമസമ്പ്രദായമാണ് ജന്മിസമ്പ്രദായം. ജന്മി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കുടിയാന്മാക്ക്‌ കൃഷിചെയ്യാകൊടുക്കുകയും അവ ആദായത്തിന്റെ ഒരംശം ജന്മിക്ക്‌ പാട്ടമായി നല്കുകയും ചെയ്യുന്ന പാരമ്പര്യവ്യവസ്ഥയാണ് ഇത്.സാധാരണഗതിയി ഉന്നതജാതിക്കാര്‍ എന്ന് കണക്കാക്കപ്പെട്ടിരുന്ന വ്യക്തിക ജന്മിമാരും താഴ്ന്നജാതിക്കാരായി ഗണിക്കപ്പെട്ടിരുന്ന വ്യക്തിക അവരുടെ കുടിയാന്മാരുമായി കഴിയുന്ന സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്. 





v     മക്കത്തായം :  



ഈ സമ്പ്രദായത്തി പിതാവി നിന്ന് പുത്രനിലേക്കാണ് പിന്തുടച്ചാവകാശം. കേരളത്തിലെ നമ്പൂതിരിമാര്‍, ക്രിസ്ത്യന്‍ കുടുംബങ്ങള്‍ തുടങ്ങിയവര്‍ മക്കത്തായമാണ് അനുവര്ത്തിച്ചിരുന്നത്. ആധുനിക കാലത്ത് അണുകുടുംബവ്യവസ്ഥിതിയും ആണ്‍-പെണ്‍ ഭേദമന്യേ പാരമ്പര്യസ്വത്ത് കൈമാറ്റം ചെയ്യണമെന്ന രീതിയിലുള്ള നിയമവും ഇത്തരത്തിലുള്ള പാരമ്പര്യ സമ്പ്രദായങ്ങളെ വലിയൊരളവുവരെ അപ്രസക്തമാക്കിയിട്ടുണ്ട്.



v    മരുമക്കത്തായം 



പരമ്പരാഗതമായി സ്വത്തവകാശം മക്കക്കു പകരം മരുമക്കക്ക്(പെങ്ങളുടെ മക്കള്‍ക്ക്‌) പിന്തുടച്ചയായി നകിപ്പോരുന്ന രീതിയായിരുന്നു മരുമക്കത്തായംസ്ത്രീകക്ക് സ്വാതന്ത്ര്യവും , കുടുംബത്തിലെ സ്വത്തുവകക കൈകാര്യം ചെയ്യാനുള്ള അവകാശവും നകിപ്പോന്ന ഈ സമ്പ്രദായം  കേരളത്തിലെ നായ സമുദായവും, ഒരു വിഭാഗം മലബാറിലെ തീയ്യ സമുദായവും , ഉയന്ന മാപ്പിളമാരും രാജകുടുംബങ്ങളും മറ്റും സവിശേഷമായ ഈ സമ്പ്രദായംഅവലംബിച്ചിരുന്നു. വേണാട് /തിരുവിതാംകൂര്‍ രാജവംശം പതിനാലാം നൂറ്റാണ്ട് തൊട്ട് അനുവര്‍ത്തിച്ചിരുന്നത് മരുമക്കത്തായ സമ്പ്രദായമാണ്. മരുമക്കത്തായമനുസരിച്ച് രാജാധികാരം രാമവര്‍മ്മയില്‍ നിന്ന് നിക്ഷിപ്തമായ  മരുമകന്‍ മാര്‍ത്താണ്ഡവര്‍മ്മ യും മക്കത്തായത്തിനായി ശഠിച്ച മക്കള്‍ തമ്പിമാരും തമ്മിലുള്ള സമരമാണല്ലോ നോവലിന്‍റെ ഇതിവൃത്തം തന്നെ. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തു തന്നെ മരുമക്കത്തായത്തിന്റെ അടിവേരുകള്‍ ഉലഞ്ഞു തുടങ്ങിയിരുന്നു ; ശേഷം മക്കത്തായത്തിലേക്കുള്ള ചുവടുമാറ്റം ‘ധര്‍മ്മരാജാ’ യിലും ‘രാമരാജബഹാദൂര്‍’ലും സൂക്ഷ്മമായി നിഴലിക്കുന്നുണ്ട്. മക്കത്തായം പോലെ തന്നെ  ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യപാദം തൊട്ട്  അണുകുടുംബവ്യവസ്ഥിതിയും ആണ്‍-പെണ്‍ ഭേദമന്യേ പാരമ്പര്യസ്വത്ത് കൈമാറ്റം ചെയ്യണമെന്ന രീതിയിലുള്ള നിയമവും മരുമക്കത്തായത്തെ  അപ്രസക്തമാക്കിയിട്ടുണ്ട്.





II.  ആഖ്യാനരീതി 



"ഈ പുസ്തകത്തെ ഉണ്ടാക്കീട്ടുള്ളത് ഇംഗ്ലീഷില്‍ 'ഹിസ്റ്റാറിക്കല്‍ റോമന്‍സ് ' എന്നു പറയപ്പെടുന്ന കഥാസമ്പ്രദായത്തില്‍ ഒരു മാതൃക മലയാള ഭാഷയില്‍ നിര്‍മ്മിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയാകുന്നു " എന്ന ആമുഖത്തോടെയാണ് സി.വി ’മാര്‍ത്താണ്ഡവര്‍മ്മ' അവതരിപ്പിക്കുന്നത്‌. ആംഗലേയ സാഹിത്യത്തിലെ (പ്രത്യേകിച്ചും വാള്‍ട്ടെര്‍ സ്കോട്ടിന്റെ) ചരിത്രാഖ്യായികകളില്‍ ആകൃഷ്ടനായ സി.വി. തന്‍റെ ഭാഷയിലും ഈ ആഖ്യാനരൂപം അവതരിപ്പിക്കാന്‍ യത്നിച്ചതിന്റെ ആദ്യഫലമാണ്  'മാര്‍ത്താണ്ഡവര്‍മ്മ'”. വാള്‍ട്ടെര്‍ സ്കോട്ടിന്റെ “ഇവാന്‍ഹോ “ എന്ന നോവലിലെ സംഭവങ്ങളോടും കഥാപാത്രങ്ങളോടും ആഖ്യാനരീതിയോടും ആരോപിക്കപ്പെട്ട സാദൃശ്യം  സി.വി നിഷേധിചിരുന്നില്ല എന്നതും ശ്രദ്ധേയം.



മലയാളത്തില്‍ ചരിത്രാഖ്യായിക എന്ന പന്ഥാവിന് തന്നെ തുടക്കം കുറിച്ച നോവലാണ്‌ 'മാര്‍ത്താണ്ഡവര്‍മ്മ'. ചരിത്രകഥയുടെയും (Historical fiction) കാല്പനികസാഹിത്യത്തിറെയും (Romance) സമ്മിശ്രണമായാണ് വിലയിരുത്തപ്പെടുന്നത് .ചരിത്രാഖ്യായിക (Historical Narrative) എന്നും  കാല്പനിക ചരിത്രാഖ്യായിക (Historical Romance) എന്നും വിശേഷിപ്പിക്കപ്പെടുന്ന  'മാര്‍ത്താണ്ഡവര്‍മ്മ'യ്ക്ക്   പ്രസിദ്ധീകരണത്തിന് വേണ്ട പണം സംഭരിക്കാനുള്ള കാലവിളംബവും തന്‍റെ കൃതിയുടെ മേന്മയിലുള്ള സി.വി.യുടെ വിശ്വാസക്കുറവും  കാരണമാണ്  മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ തനത് നോവല്‍ എന്ന ഖ്യാതി ലഭിക്കാതെ പോയത് (1888-ല്‍ പ്രസിദ്ധീകരിച്ച 'ഇന്ദുലേഖ'യ്ക്കാണ് ഈ ബഹുമതി. 1889-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട “ഇന്ദുലേഖ” യ്ക്ക് മലയാളത്തിലെ ആദ്യ തനത് നോവല്‍ എന്ന ഖ്യാതി ലഭിക്കാന്‍ ഇടയായതില്‍ തെല്ല് നിരാശകൊണ്ടും  ഇന്ദുലേഖയ്ക്ക് കിട്ടിയ സ്വീകരണത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടും മദിരാശിയിലെ നിയമപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ പൂര്‍ത്തിയാക്കിയ കൃതി എത്രയും വേഗം പ്രസിദ്ധീകരിക്കണം എന്നുറച്ച് സി.വി നാട്ടിലേക്ക് മടങ്ങുകയായിരുന്നു ).  ഇംഗ്ലീഷ് സാഹിത്യത്തിലേ  'ഹിസ്റ്റാറിക്കള്ല്‍ റോമന്‍സ്' രീതി അനുവര്‍ത്തിക്കാനാണ് ശ്രമിച്ചത് എന്ന് സി.വി. തന്നെ ആമുഖത്തില്‍ പറയുന്നു.



ആഖ്യാതാവിന്റെ സ്വരത്തിന് ദൈവകല്പനയ്ക്ക് തുല്യമായ അപ്രമാദിത്വം കല്‍പിക്കുന്ന  (ഏകാവാദപരം/ monological ഗദ്യരൂപമായ "ഇതിഹാസം" എന്ന് വിളിക്കുന്നതിനേക്കാള്‍ സി.വി. യുടെ ചരിത്രാഖ്യായികകളെ ബഹുസ്വരമായ (സംവാദപരം / dialogical) 'നോവല്‍എന്ന രൂപത്തിനോടാണ് അടുത്തുനില്‍ക്കുന്നത് എന്നും എന്നാല്‍ രാജപക്ഷം വിശുദ്ധവും മറുപക്ഷം അവിശുദ്ധവുമാണ് എന്ന ഗ്രന്ഥകാരന്‍റെ എകപക്ഷീയവാദം ആഖ്യാനത്തിലുടനീളം അനുഭവേദ്യമാകുന്നു എന്നതുകൊണ്ടുതന്നെ  മറ്റ് രണ്ട് സി.വി. ചരിത്രാഖ്യായികകളെയും അപേക്ഷിച്ച് 'മാര്‍ത്താണ്ഡവര്‍മ്മ' യില്‍ ഈ സംവാദാത്‌മകത തുലോം കുറവാണെന്നും വിമര്‍ശകമതം ( ശ്രീ പി. കെ. രാജശേഖരന്‍ , "അന്ധനായ ദൈവം"). എന്നാല്‍ സി. വി.യുടെ തന്നെ അനന്തരകാല കലാസൃഷ്ടികളോട് താരതമ്യം ചെയ്യുമ്പോള്‍ മാത്രമേ പ്രസ്തുത നോവലിന് എന്തെങ്കിലും വൈകല്യങ്ങളുന്ടെന്നതരത്തിലുള്ള അഭിപ്രായങ്ങള്‍ക്ക് അല്പമെങ്കിലും സാധൂകരണമുണ്ടാവൂ  എന്നും  “രാഷ്ട്രീയനോവല്‍, സാമൂഹ്യനോവല്‍, പുരാവൃത്‌താഖ്യാനനോവല്‍, യുദ്ധനോവല്‍ ,മനശ്ശാസ്ത്രനോവല്‍  തുടങ്ങിയ നോവല്‍ വിഭാഗങ്ങളില്‍ ഏത് പന്തിയില്‍ വേണമെങ്കിലും അഗ്ര്യപൂജ അര്‍ഹിക്കുന്ന രീതിയില്‍ ഇരിക്കാനുള്ള സ്വരൂപയോഗ്യത മാര്‍ത്താണ്ഡവര്‍മ്മയ്ക്കുമുണ്ട് എന്ന് ഡോ.പി.വേണുഗോപാലന്‍ (  ‘മാര്‍ത്താണ്ഡവര്‍മ്മ’ : സൃഷ്ടിയും സ്വരൂപവും” ) അഭിപ്രായപ്പെടുന്നു.

വ്യക്തികളുടെയും കുടുംബങ്ങളുടെയും പാരസ്പര്യസമവാക്യങ്ങളും നന്മ-തിന്മ പക്ഷ വര്‍ഗ്ഗീകരണത്തില്‍ അധിഷ്ഠിതമായ വ്യാഖ്യാനവും വ്യാസഭാരതത്തെ ഓര്‍മിപ്പിക്കുന്നു.



യാഥാതഥ്യവും (Realism) കാല്പനികതയും (Romance) പലപ്പോഴും അപസര്‍പ്പകതയും അതിമനോഹരമായി സന്നിവേശിക്കപ്പെട്ട കൃതിയാണ് ‘മാര്‍ത്താണ്ഡവര്‍മ്മ’. പപ്പന്‍ തമ്പി , സുന്ദരയ്യന്‍, മാങ്കോയിക്കല്‍ കുറുപ്പ്, പരമേശ്വരന്‍ പിള്ള , ശങ്കു ആശാന്‍, കാര്‍ത്ത്യായനിയമ്മ തുടങ്ങിയവരുടെ ചിത്രണം യഥാതഥമായും സ്വാഭാവികമായും  ആണെങ്കില്‍ അനന്തപദ്മനാഭന്‍, മാര്‍ത്താണ്ഡവര്‍മ്മ,സുഭദ്ര തുടങ്ങിയവരുടെ പ്രവര്‍ത്തികളില്‍ കാല്‍പനികാംശവും ആദര്ശാത്മകതയും മുറ്റുന്നു; അനന്തപദ്മനാഭന്‍റെ വേഷപ്പകര്ച്ചകളായ ഭ്രാന്തന്‍ ചാന്നാന്‍ , കാശിവാസി തുടങ്ങിയവ അതിസാഹസികതയുടെയും അമാനുഷികവീര്യതിന്റെയും പകര്‍ന്നാട്ടങ്ങളാകുന്നു. ശത്രുപക്ഷത്തിന്‍റെ ഗൂഢാലോചനകളിലേക്കുള്ള സുഭദ്രയുടെ അന്വേഷണങ്ങളുടെ ഭാഗത്താകട്ടെ, നോവല്‍ ഒരു അപസര്‍പ്പക കഥയുടെ പ്രതീതി സൃഷ്ടിക്കുന്നു.





മലയാള നോവല്‍സാഹിത്യചരിത്രത്തിലെ പ്രകാശഗോപുരം ആയി വിലയിരുത്താം എങ്കിലും സി.വി.യുടെ അനന്തരകൃതികളുടെ ആഖ്യാനപരമോ  ഭാഷാപരമോ പാത്രസൃഷ്ടിപരമോ ആയ  ഔന്നിത്യം ‘മാര്‍ത്താണ്ഡവര്‍മ്മ’യില്‍ കാണാന്‍ സാധിക്കില്ല എന്നതില്‍ രണ്ടഭിപ്രായമുള്ള സാഹിത്യകാരന്മാര്‍ വിരളം.  “ ‘മാര്‍ത്താണ്ഡവര്‍മ്മ’ ഒരു അപക്വഫലം മാത്രമാണ്. ധര്മ്മരാജായുടെയും രാമരാജബഹദൂരിന്റെയും മുന്നില്‍  ‘മാര്‍ത്താണ്ഡവര്‍മ്മ’ ചുളുങ്ങിപ്പോകുന്നു...കലാകുശലത്ത കൊണ്ട് സാധിക്കേണ്ടിയിരുന്ന പലതും ഗ്രന്ഥകാരന്‍ ആകസ്മികസംഭവങ്ങളുടെ അവതരണം കൊണ്ടു നിര്വ്വഹിച്ചിരിക്കുന്നതായി കാണാം..” എന്ന് ശ്രീ പി.കെ.പരമേശ്വരന്‍ നായര്‍  പറയുന്നത് ഉദാഹരണം.

രചനാശൈലി 



·          സി.വി.യുടെ മറ്റ് രണ്ട് നോവലുകളിലെയും പോലെ  “മാര്‍ത്താണ്ഡവര്‍മ്മ” യിലും ഒന്നാമദ്ധ്യായത്തിന്‍റെ കാലം  പ്രധാനകഥയ്ക്ക് അല്പനാള്‍ മുന്‍പ്  (ഇവിടെ രണ്ട് കൊല്ലം മുന്‍പ് ) ആണ് . തുടര്‍ന്നുള്ള അദ്ധ്യായങ്ങളിലും കഥ പൂര്‍ണ്ണമായും സംഭവഗതിയുടെ ക്രമത്തില്‍ പോകുന്നു എന്ന് പറയാനാവില്ല. അങ്ങനെ എളിയ രീതിയിലെങ്കിലും “Non-Linear narration “ ( രേഖീയത ഇല്ലാത്ത ആഖ്യാന രീതി ) മലയാള നോവലില്‍ അവതരിപ്പിച്ചത് സി.വി. ആണ് .



·          പ്രവേശകങ്ങള്‍/ അദ്ധ്യായപ്രവേശിക /ആമുഖപദ്യം   ( Epigraph)  

ഓരോ അദ്ധ്യായത്തിലെയും കഥാഗതിയ്ക്കനുയോജ്യമായ മാനസികാന്തരീക്ഷം വായനകാരില്‍ സൃഷ്ടിക്കാനും അദ്ധ്യായത്തിന്‍റെ ഉള്ളടക്കത്‌തെപ്പറ്റി സൂചന നല്‍കാനും അതിവിദഗ്ധമായി ചേര്‍ത്തിരിക്കുന്ന കാവ്യശകലങ്ങള്‍/ശ്ലോകങ്ങള്‍ . ഈ ആശയം സി.വി. കടമെടുത്തിരിക്കുന്നത് വിശ്വപ്രശസ്ത ഇംഗ്ലീഷ് നോവലായ “ഇവാന്‍ ഹോ” യില്‍ നിന്നാണ്.

ഉദാഹരണം : “മാര്‍ത്താണ്ഡവര്‍മ്മ”അദ്ധ്യായം  19 ലെ ആമുഖപദ്യം  “ദന്തിഗാമിനി നിന്‍റെ വൈഭവം ചിത്രം ചിത്രം ..” “വേതാളചരിതം “ കിളിപ്പാട്ടില്‍ തന്നെ കാമിച്ചു വന്ന രാജകുമാരനെ പത്മാവതി കുരങ്ങു കളിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ നിന്നുള്ള വരികള്‍; സുഭദ്ര തന്നില്‍ ആസക്തനായ രാമനാമഠത്തിനെ ചൂഷണം ചെയ്ത്   തമ്പിയുടെ പക്ഷത്തിന്‍റെ നീക്കങ്ങളറിയുന്നത് ചിത്രീകരിക്കുന്ന അദ്ധ്യായത്തിന് അനുയോജ്യമായ ആമുഖം .

·          ആത്മസംഭാഷണങ്ങള്‍/ആത്മഗതങ്ങള്‍ /അന്തര്‍ഗതങ്ങള്‍

സി.വി. നോവല്‍ശരീരത്തിന്‍റെ പ്രധാന ഭാഗങ്ങളാണ് ആത്മഗതങ്ങള്‍; കഥാപ്രവാഹത്തിനോപ്പം ചലിക്കാനും കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിക്കുന്നതിലും  ഇവ വലിയ പങ്ക് വഹിക്കുന്നു. ഉദാഹരണം : : “മാര്‍ത്താണ്ഡവര്‍മ്മ” അദ്ധ്യായം 17 ലെ സുഭദ്രയുടെ ആത്മഗതങ്ങള്‍ ( ചെമ്പകശ്ശേരിയില്‍  തമ്പി തങ്ങിയ രാത്രിയിലെ സംഭവവികാസങ്ങളെ കുറിച്ചുള്ള സുഭദ്രയുടെ ഊഹാപോഹങ്ങള്‍ )

·          നായകത്വം

“മാത്താണ്ഡവമ്മ”യിലെ യഥാര്‍ത്ഥ നായകന് നോവലിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ രാജസ്ഥാനീയനല്ല ; മറിച്ച് പല വേഷങ്ങള്‍ സ്വീകരിച്ച് അതിസാഹസികമായും പലപ്പോഴും അതിമാനുഷമായും യുവരാജാവിനെ ആപത്തുകളില്‍ നിന്ന് രക്ഷിച്ചു പോന്ന നായര്‍ പോരാളിയായ അനന്തപദ്മനാഭന്‍ ആണ്.

 (“ധര്‍മ്മരാജാ “ , “രാമരാജാബഹദൂര്‍ “ എന്നിവയിലും സമാന രീതിയില്‍ നായകന്‍ രാജാകേശവദാസ്‌ ആണ് )

  • സാംസ്കാരികവൈവിധ്യത്തിന്റെ ചിത്രണം

പല സാമൂഹികവിഭാഗങ്ങള്‍ ഒന്നിനൊന്നു തീര്‍ത്തും വ്യത്യസ്തങ്ങളും ഉജ്ജ്വലങ്ങളുമായ  ജീവിതരീതികള്‍ പുലര്‍ത്തിയിരുന്ന  പതിനെട്ടാം നൂറ്റാണ്ടിലെ കേരളത്തെ വളരെ ഹൃദ്യമായാണ് സി.വി. ചിത്രീകരിക്കുന്നത്. “ഭ്രാന്തന്‍ ചാന്നാന്റെ “ ജല്പനങ്ങളിലൂടെയും പണ്ടാരത്ത് വീട്ടിലെ കാവല്‍ക്കാരുടെ ആഘോഷത്തിമിര്‍പ്പിലൂടെയും “മാവാരതം പാട്ടി “ന്‍റെ  അന്തരീക്ഷം പുന:സൃഷ്ടിക്കുന്ന ആയാസത്തില്‍ തന്നെ സി.വി. അദ്ധ്യാമുഖങ്ങളിലൂടെയും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയും മറ്റും അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെയും നളചരിതം ആട്ടക്കഥയിലെയും മറ്റും ശീലുകള്‍ കഥാസന്ദര്‍ഭങ്ങള്‍ക്ക് അത്യന്താനുയോജ്യമായി അവതരിപ്പിക്കുന്നു.

  • പ്രകൃതി വര്‍ണ്ണന :

സി.വി. തന്‍റെ കൃതികളില്‍ മനുഷ്യപ്രകൃതിയെയും ബാഹ്യപ്രകൃതിയെയും വളരെ വിശദമായി വിവരിക്കുന്നു എന്നു മാത്രമല്ല , ബാഹ്യാന്തരീക്ഷത്തെ പ്രസ്തുത മനുഷ്യാവസ്ഥയുടെ പ്രതിഫലനം  ആയി ചിത്രീകരിക്കുകയും ചെയ്യുന്നു.നോവലിന്‍റെ തുടക്കത്തില്‍ മുള്‍ചെടികളും, “ ദുര്‍ഗന്ധവാഹിനികളായ” പുഷ്പങ്ങളും നിറഞ്ഞ, “ചേതോഹരങ്ങളായ.. ലക്ഷണങ്ങള്‍ യാതൊന്നും തന്നെ “ ഇല്ലാത്ത പഞ്ചവന്ക്കാടിന്റെ വര്‍ണ്ണന തന്നെ അത് അശുഭകരമായ എന്തിന്റെയോ പശ്ചാത്തലമാണ് എന്ന സൂചന നല്‍കുന്നു.വേളിമലയുടെ മുകള്‍ഭാഗം മേഘങ്ങള്‍ മറച്ചിരിക്കുന്നത് കണ്ട് മാത്താണ്ഡവമ്മ “അല്ലയോ പര്‍വ്വതമേ , നിന്‍റെ ഔന്നിത്യം തന്നെ നിനക്ക് ആപത്തായി തീര്‍ന്നിരിക്കുന്നല്ലോ “ എന്ന് പറയുന്നത് സി.വി.യുടെ രചനാവൈഭവത്തിന്റെ മകുടോദാഹരണം തന്നെ.

  • യഥാതത്യം / സാധാരണത്വം   :

ചരിത്രകഥാപാത്രങ്ങളും ചരിത്രസംഭവങ്ങളും  കൂടി ചിത്രീകൃതമാകുന്ന , രാജ്യത്തിന്‍റെ അധികാരവടംവലികള്‍ പ്രധാന പ്രമേയമാകുന്ന നോവലുകലാണ് സി.വി.യുടേത്  എങ്കിലും  മാര്‍ത്താണ്‍ഡവര്‍മ്മ ഉള്‍പ്പടെയുള്ള  കഥാപാത്രങ്ങളുടെ സാധാരണത്വവും രാജസ്ഥാനത്തിനായുള്ള ഉപജാപങ്ങള്‍ സാധാരണജനങ്ങളെയും അവരുടെ വ്യക്തിജീവിതങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നതുമാണ് നോവലിന്‍റെ ഉള്‍ക്കാമ്പ് .

രാഷ്ട്രീയവീക്ഷണം  ജീവിതം തകര്‍ത്ത സുഭദ്രയും ബീറാംഖാനും തിരുമുഖത്തുപിള്ളയും മറ്റും ഈ കാലത്തും ചൂണ്ടുപലകകളായി നില്‍ക്കുന്നു. ചരിത്രകഥാപാത്രങ്ങളായ  മാര്‍ത്താണ്‍ഡവര്‍മ്മ , രാമവര്‍മ്മമഹാരാജാവ് തുടങ്ങിയവരുടെ വ്യക്തിദു :ഖങ്ങളുടെയും  അന്തര്‍ഗതങ്ങളുടെയും  ചിത്രീകരണമേന്മ കൊണ്ട് തന്നെ ഇവര്‍ അനുവാചക ഹൃദയത്തോട് അടുത്ത ഉജ്ജ്വലവ്യക്തിത്വങ്ങളാകുന്നു . ശങ്കുവാശാന്‍, പരമേശ്വരന്‍പിള്ള തുടങ്ങിയ  സ്നേഹസ്വരൂപങ്ങളായ കല്പിതപാത്രങ്ങള്‍ ഗംഭീരമായ കഥയുടെ പ്റവാഹത്തിന് മൃദുലതയും ആര്‍ദ്രതയും പലപ്പോഴും ഹാസ്യാത്മകതയും പകരുന്നു.




ഭാഷ  



പ്രചണ്ഡമായ, സംസ്കൃതജഡിലമായ  ഭാഷാശൈലിയാണ് സി.വി. കൃതികളുടെ മുഖമുദ്ര ; ഘഗാംഭീര്യമാര്‍ന്ന പദങ്ങള്‍ കൊണ്ട് കോര്‍ത്ത അത്യുജ്ജ്വലമായ നെടുങ്കന്‍ വാക്യങ്ങളാണ് ആ രചനാശൈലിയുടെ പ്രത്യേകത. എന്നാല്‍ പില്‍ക്കാലത്ത്‌ പിറന്ന സി.വി. രത്നങ്ങളായ ധര്‍മ്മരാജാ യെയും രാമരാജാബഹദൂറിനെയും അപേക്ഷിച്ച് മാര്‍ത്താണ്ഡവര്‍മ്മയിലെ ഭാഷ ലളിതമാണ്. ഇതേക്കുറിച്ച് രാമരാജാബഹദൂറിന്റെ മുഖവുരയില്‍ സി.വി. പറഞ്ഞിട്ടുള്ളത് ഇങ്ങനെ “ഗവണ്മെന്റിന്റെ വിദ്യാഭ്യാസനയംകൊണ്ടു മലയാളഭാഷ 1065 (1890)ലെ താഴ്വരയിനിന്നും അത്യുന്നതമായ ഒരുനിലയില് 1088 (1913) എത്തിയിരിക്കുമെന്നു പ്രമാദിച്ചുപോയ ഗ്രന്ഥകാര ഒരു കിമ്മീരവധരീതിയെ അന്നത്തെ ശ്രമത്തി അനുകരിച്ചു. അന്നന്നു തീന്ന കഥാഭാഗങ്ങളെ വായിച്ചുകേട്ട സദസ്യ ‘ബലേ’ പറകയാ ശ്രുതി താഴ്ത്താതെ കഥയെ പരിപൂത്തിയാക്കി. പുസ്തകം പ്രസിദ്ധമായപ്പോ ഗ്രന്ഥപരിശോധകന്മാരിനിന്നു ബഹുവിധങ്ങളായ അഭിപ്രായങ്ങ പുറപ്പെട്ടു. എല്ലാം ഒരുപോലെ ശ്രവണമധുരങ്ങ ആയിരുന്നില്ല. എന്നാ സുസ്‌ഥിരധീമാമാരായ സാഹിത്യപടുക്ക ഗ്രന്ഥകാരന്റെ ആശയങ്ങളെ അനുസരിച്ചു ഭാഷയെ നിയന്ത്രണം ചെയ്യുകയല്ലാതെ, ഭാഷാസാരള്യത്തെ പ്രമാണിച്ച് ഉത്കൃഷ്ടാശയങ്ങളെ വിലക്ഷണീകരിച്ചുകൂടാ എന്നും മറ്റും ഉപദേശിച്ചു ഗ്രന്ഥകാരനെ ഒരുവിധം കൃതാത്ഥനാക്കി.’’ ( ഇരുപത് കൊല്ലം കൊണ്ട് ഭാഷയും വായനാസമൂഹവും വളര്‍ന്ന്നിരിക്കാം എന്ന അനുമാനത്തില്‍  കൂടുതല്‍ തീക്ഷ്ണമായ വായനാനുഭവം സമ്മാനിക്കുകയായിരുന്നു  തന്‍റെ ഉദ്ദേശം എന്നും ഒട്ടുമിക്ക സാഹിത്യകാരന്മാരും ഭാഷയെ മയപ്പെടുത്തിയാല്‍  കൃതിയിലെ ഉല്‍കൃഷ്ടാശയങ്ങള്‍ ലഘുകരിക്കപ്പെട്ട് വികലമാക്കപ്പെടും എന്ന തന്‍റെ നിലപാടിനെ പിന്തുണച്ചു എന്നും സാരം ).





വ്യാകരണത്തിലും ഭാഷയിലും രചനാവേളയില്‍ സി.വി.യ്ക്ക് ഉണ്ടായിരുന്ന പ്രാവീണ്യമില്ലായ്മ കാരണം ഒന്നാം പതിപ്പില്‍ കയറിക്കൂടിയ ഭാഷാപ്പിശകുകള്‍ വലിയൊരളവ്‌ വരെ രണ്ടാം പതിപ്പില്‍ തിരുത്തിയിട്ടുണ്ട് . ഉദാഹരണം : “മനോസുഖം “, “മനോ കാഠിന്യം “ എന്നീ വാക്കുകളെ “മനസ്സുഖം “എന്നും “മന: കാഠിന്യം” എന്നും തിരുത്തിയിട്ടുണ്ട്; “ദുഷ്പേരിനെ ഉണ്ടാക്കി “, “സത്യത്തിനെ പറയുന്നതിന് “ തുടങ്ങിയ ശൈലിയിലും “ഹിംസിക്കുക “, “കിട്ടീരുന്നതിനാല്‍ “ തുടങ്ങിയ അനേകം വാക്കുകളും രണ്ടാം പതിപ്പില്‍  കാലോചിതമായി പരിഷ്കരിച്ചു.





ഓരോ അദ്ധ്യായത്തിനും ഉചിതമായ ഒരു ആമുഖപദ്യം, “പ്രഥമപുരുഷന്‍” (Third Person Narrative) ലുള്ള വിവരണങ്ങള്‍,കഥാപാത്രങ്ങളുടെ സംഭാഷണശകലങ്ങള്‍ (അവര്‍ ഉദ്ധരിക്കുന്ന പദ്യങ്ങള്‍/ശ്ലോകങ്ങള്‍ ഉള്‍പ്പടെ ) എന്നിവ അതിമനോഹരമായി കോര്‍ത്തിണക്കയതാണ് ‘മാര്‍ത്താണ്ഡവര്‍മ്മ’ നോവലിന്റെ ആഖ്യാനം.



കഥാവിവരണം ഇന്നത്തെ അച്ചടിമലയാളത്തിനോട് ചേര്‍ന്നു നില്കുന്നു.ഉദാഹരണം : “ മുന്‍പില്‍ കാണപ്പെടുന്ന വേളിമലയില്‍ നോക്കി എന്തോ മന:ക്ലേശങ്ങളോടുകൂടി ബ്രാഹ്മണന്‍ ഇരിക്കുന്നു “.



സംഭാഷണശകലങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ കാര്യത്തിലാകട്ടെ, അതാത് കഥാപാത്രങ്ങളുടെ ജീവിതപരിസരത്തിന്‍റെയും  സമുദായത്തിന്‍റെയും   അധികാരസ്ഥാനത്തിന്റെയും  സ്വദേശങ്ങളുടെയും സ്വാധീനം വ്യക്തമായി പ്രകാശിപ്പിച്ചുകൊണ്ട് അവയോട് അങ്ങേയറ്റം നീതിപുലര്‍ത്തി  നോവലിനെ പലസംസ്കാരങ്ങളുടെ ആഘോഷമാക്കുന്നതില്‍  കഥാകാരന് വിജയിച്ചു. ചാന്നാന്‍ സമുദായക്കാര്‍, പരദേശി ബ്രാഹ്മണര്‍ , രാജകുടുംബാംഗങ്ങള്‍ , കര്‍ഷകപ്രമുഖന്‍ തുടങ്ങി പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറിലെ ഒന്നിലൊന്നു വ്യത്യസ്തങ്ങളായ പല സാമൂഹ്യവിഭാഗങ്ങളുടെ സംഭാഷണശൈലി തന്മയത്വത്തോടെ സി.വി. പുനര്‍നിര്‍മ്മിച്ചിട്ടുണ്ട് .

ഉദാഹരണം “മാത്താണ്ഡവമ്മ”അദ്ധ്യായം നാല്  :



സുന്ദരയ്യന്‍ ( പരദേശിബ്രാഹ്മണ വേഷം ) : “..കുഴന്ത ഇപ്പോതും വല്ലാതെ നിക്കറത് എന്ന കാരണത്താലോ ?....”

കാര്ത്യായനിയമ്മ  ( പേരുകേട്ട നായര്‍ തറവാട്ടിലെ –ചെമ്പകശ്ശേരി -അംഗം ) :  “ തങ്കമോ ? അവള്‍ക്കു കുറെ നാളായി ഒരു വിഷാദം വന്നുകൂടിയിരിക്കുന്നു –“

ശങ്കുവാശാന്‍  (ചെമ്പകശ്ശേരി കാര്യസ്ഥന്‍, സുന്ദരയ്യനെപ്പറ്റി തങ്കത്തിനോട്  ) : “എന്തൊരു മാതിരിയാണു പിള്ളേ ? വല്ല കൊമട്ടിയേയും കണ്ടാല്‍ അങ്ങു മറിഞ്ഞുവിഴുന്നൂടണതോ ?ഇത്ര നെഞ്ചുറപ്പില്ലിയോ ?”





നോവലില്‍ ഉപയോഗിച്ചിരിക്കുന്ന പല വാക്കുകളും ശൈലികളും ഇന്ന് പ്രയോഗത്തിലില്ല എങ്കിലും   ഇന്നത്തെ അച്ചടിമലയാളം സുപരിചിതമായവര്‍ക്ക് 'മാര്‍ത്താണ്ഡവര്‍മ്മ' വായിച്ചാസ്വദിക്കാന്‍ ഭാഷാപരമായ ദുര്‍ഗ്രാഹ്യത തടസ്സമാകും എന്ന് കരുതാന്‍ വകയില്ല..








III .പ്രമേയങ്ങൾ, പ്രതീകങ്ങൾ




പ്രമേയങ്ങ :




*ഭൂതകാലത്തിന്റെ "വര്‍ത്തമാന"പരത/ കാലികപ്രസക്തി



"
വര്‍ത്തമാനകാലത്തെ  നേരിടാനുള്ള ഉപാധിയായിരുന്നു സി.വി. യ്ക്ക് ഭൂതകാലം" (ഡോ.പി.കെ. രാജശേഖരന്‍, "അന്ധനായ ദൈവം ") എക്കാലത്തെയും അധികാര സമവാക്യങ്ങള്‍ക്ക്  ഒരേ സ്വഭാവമാനെന്നും ചരിത്രത്തിന്‍റെ ഈ ആവര്‍ത്തനപരതയെ  നേരിടാന്‍ ഭൂതകാലപാഠങ്ങള്‍ ഉപകരിക്കും എന്നും  സി.വി. യുടെ കൃതികളില്‍ വ്യംഗ്യം.  സി.വി. യെ വ്യക്തിപരമായി പോലും ബാധിച്ച, ഏറെ ആശങ്കാകുലനാക്കിയ പ്രവണതയായിരുന്നു ദുര്‍ബലരായ തിരുവിതാംകൂര്‍രാജാക്കന്മാരെ പാവകളാക്കി രാജഭരണം ഫലത്തില്‍ കൈയ്യാളിയ  പരദേശികളായ ദിവാന്മാരുടെ അധികാരപ്രമത്തതയും സ്വജനപക്ഷപാതവും ( ഇതിനെതിരെ രൂപംകൊണ്ട മലയാളി മെമ്മോറിയലിന്റെ സജീവസാരഥിയായിരുന്നു അദ്ദേഹം എന്നത് യാദൃശ്ചികമല്ല). തന്‍റെ വര്‍ത്തമാനകാലത്തെ ഈ ദുര്‍നടപ്പുകളെ ആവിഷ്കരിക്കാന്‍ അദ്ദേഹം കണ്ടെത്തിയ വഴിയായിരുന്നു തിരുവിതാംകൂറിന്‍റെ പൂര്‍വകാലത്തെ ശ്രദ്ധേയമായ എടുകളിലേക്ക് വെളിച്ചം വീശി ദേശവിരുദ്ധശക്തികളും ദേശത്തിന്‍റെ അക്കാലത്തെ മനുഷ്യരൂപമായ രാജാവും  രാജാധികാരത്തിന്‍റെ കാവല്‍ക്കാരായ വിശ്വസ്തഉദ്യോഗവൃന്ദവും തമ്മിലുള്ള ചിര-പ്രസക്തമായ സമവാക്യങ്ങളെ അനാവരണം ചെയ്യുക എന്നത് . ദേശം, ഭരണം തുടങ്ങിയ ആശയങ്ങളെ ചുറ്റിപ്പറ്റിയുള്ള അഭിപ്രായഭിന്നത പൗരന്മാരിലും പൗരാവലികളിലും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ എല്ലാ കാലത്തും എല്ലാത്തരം ഭരണവ്യവസ്ഥകളിലും ഉടലെടുക്കുന്നു എന്നതാണ്  സി.വി. - കൃതികളുടെ സാര്‍വ്വലൌകികത. 





*ദേശീയത 



സി. വി. യുടെ ചരിത്രാഖ്യായികകള്‍ രചിക്കപ്പെട്ട പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകം  തൊട്ട് ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ദശകം വരെയുള്ള കാലം  റെസിടെന്റ്റ് ദിവാന്‍ ഭരണത്തിലൂടെ ബ്രിട്ടീഷ്‌ സര്‍ക്കാരിന്‍റെ പരോക്ഷ നിയന്ത്രണത്തിലായിരുന്ന തിരുവിതാംകൂറില്‍ രാഷ്ട്രീയസ്വയംനിര്‍ണ്ണയവകാശത്തെപ്പറ്റിയുള്ള ആശയങ്ങള്‍ വികസിച്ചു വരികയായിരുന്നു. പരദേശി  ഉദ്യോഗസ്ഥരുടെ സ്വാര്‍ത്ഥതാല്പര്യം സംരക്ഷിക്കാനായി ദേശതാല്പര്യം നിരന്തരം  കുരുതികൊടുക്കപ്പെടുന്നത് ചൂണ്ടിക്കാട്ടിയും തിരുവിതാംകൂറിന്‍റെ ഹൈദരാലി-ടിപ്പു ആക്രമണ ചെറുത്തുനില്‍പ്പിന്റെ സൂത്രധാരന്‍ കേശവപിള്ളദിവാന്ജിയെ ധീരദേശാഭിമാനിയായി ഉയര്‍ത്തിക്കാട്ടിയും രാജവിരുദ്ധ ഗൂഢാലോചനകളും ഉപജാപങ്ങളും തുറന്നുകാട്ടിയും സി.വി. ചെയ്തത് ആദര്‍ശദേശീയതയുടെ നിര്‍വചനത്തിലേക്ക് വെളിച്ചം വീശുകയാണ്.





ചരിത്രാതീതകാലം തൊട്ട് മനുഷ്യസമൂഹങ്ങളെ ആവേശിച്ച ദേശീയത എന്ന സങ്കല്പം  തിരുവിതാംകൂര്‍ എന്ന സ്വതന്ത്രരാജ്യത്തിന്റെയും പരോക്ഷമായിട്ടെങ്കിലും ഭാരതം (അന്നത്തെ ബ്രിട്ടീഷ്‌ ഇന്ത്യ) എന്ന രാഷ്ട്രസങ്കല്പത്തിന്‍റെയും - സി. വി. യുടെ കാലത്ത് തന്നെ ഒരു നൂറ്റാണ്ടിനപ്പുറം നീണ്ട- ബ്രിട്ടീഷ്‌ അധിനിവേശപശ്ചാത്തലത്തില്‍  ഇവിടെ  ആഖ്യാനിക്കപ്പെടുന്നു.



*
ഭരണകൂട-പൗര ബന്ധം





എക്കാലവും ഭരണകൂട-പൗര ബന്ധം മേല്‍ക്കോയ്മാപരമാണ്  എന്ന തിരിച്ചറിവ് സി. വി കൃതികളില്‍ അന്തര്‍ലീനമാണ് . "അധികാരവത്കൃതമായ ഈ ചരിത്രം പൗരന്റെ സ്ഥാനവും കര്തൃത്വവും എന്ത് എന്ന അലട്ടുന്ന ചോദ്യമായിരുന്നു (സി .വി. യുടെ മുന്‍പില്‍) അവതരിപ്പിച്ചത് " (ഡോ.പി.കെ. രാജശേഖരന്‍, "അന്ധനായ ദൈവം ")



*
കുലങ്ങളുടെ നശ്വരത 



കര്തൃത്വത്തിനും ചിലപ്പോഴെങ്കിലും അധികാരത്തിനും വേണ്ടിയുള്ള പടപുറപ്പാടുകള്‍ പിഴുതെറിഞ്ഞ കുലങ്ങളുടെ കഥകള്‍ സി. വി. കൃതികളില്‍  സ്വാഭാവികതയോടെ  സന്നിവേശിക്കപ്പെട്ടിരിക്കുന്നു.



*വിജയികളുടെ ചരിത്രാഖ്യാനം


വ്യവസ്ഥാപിത ചരിത്രം എന്നും  വിജയികളുടെ കാര്‍മ്മികത്വത്തില്‍ വിജയികളെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടി രചിക്കപ്പെടുന്ന പാഠങ്ങളാണ് എന്നതായിരുന്നു സി. വി. യുടെ ദര്‍ശനം("വിജയികള്‍ ലോകത്താല്‍ അഭിമാനപൂര്‍വ്വം ആശ്ലേഷിതന്മാരാകുന്നു.പരാജിതന്മാര്‍ ദുര്‍ഗുണപുഞ്ജങ്ങളായി ഭാര്ത്സിക്കപ്പെട്ട് അവരുടെ നാമങ്ങള്‍ പോലും ശൂലാഗ്രസ്തങ്ങലാക്കപ്പെടുന്നു" എന്നദ്ദേഹം രാമരാജബഹദൂരില്‍ നിരീക്ഷിക്കുന്നത് ഈ നിലപാടിന്റെ ദൃഷ്ടാന്തമാണ്.) വിജയികള്‍ അങ്ങനെ തികച്ചും പക്ഷപാതപരമായി രചിച്ച  "ചരിത്ര"ത്തില്‍ ഇടം നേടാതെ നിശബ്ദരാക്കപ്പെട്ടു മണ്മറഞ്ഞുപോയവര്‍ക്ക് ചരിത്രാഖ്യായികകളിലൂടെയെങ്കിലും ശബ്ദം നല്‍കുകയാണ്  സി.വി. ആത്യന്തികമായി ചെയ്തത്. എന്നാല്‍ തലമുറകള്‍ നീണ്ടുനിന്ന എട്ടുവീട്ടില്‍പിള്ള- രാജാവ് സംഘര്‍ഷങ്ങളില്‍ അന്തിമവിജയം രാജപക്ഷത്‌താണെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും  "വിജയി"കളെയും "പരാജിത"രേയും  ഒരുപോലെ തന്നെ ദുരന്തം വേട്ടയാടുന്നു എന്നും  വിധിയുമായുള്ള യുദ്ധത്തില്‍ എല്ലാവരും പരാജിതര്‍ ആണെന്നും സി.വി. പറയാതെ പറയുന്നു.



*അന്ധമായ ദൈവനീതി / ദുരന്തബോധം 



ദൈവവും ദൈവത്തിന്‍റെ പ്രത്യക്ഷരൂപമായ രാജാവും ഒഴികെയുള്ള  സി.വി  കഥാപാത്രങ്ങളൊക്കെ ദുരന്തങ്ങള്‍  ഏറ്റുവാങ്ങുന്നതായാണ് കാണാനാവുന്നത്. രാജ/ദൈവപക്ഷമെന്നോ വിപക്ഷമെന്നോ ഉള്ള ഭേദമില്ലാതെ, സ്വത്വപൂരണത്തിനായി(self-actualisation) പൊരുതുന്ന എല്ലാവരെയും വേട്ടയാടുന്ന അന്ധമായ രാജ /ദൈവനീതി എന്ന സങ്കല്പം സി. വി. യുടെ സാഹിത്യ/ദാര്‍ശനിക മണ്ഡലത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങളിലൊന്നായി  ഇന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു . 



*ബലി  





അധികാരവ്യവസ്ഥിതി നിലനിര്‍ത്താനായി നിവര്‍ത്തിക്കേണ്ടിവരുന്ന  ബലിയായി മാറുന്ന അനേകം കഥാപാത്രങ്ങളെ (പ്രത്യേകിച്ചും സ്ത്രീകഥാപാത്രങ്ങളെ ) സി.വി. യുടെ കഥാപ്രപഞ്ചത്തില്‍ കാണാം. ഉദാഹരണം :"മാര്‍ത്താണ്ഡവര്‍മ്മ" യിലെ സുഭദ്ര .



*ദ്വന്ദ്വങ്ങള്‍  





Ø  ആനന്ദവും  ദുരന്തവും 



ആനന്ദവും ദുരന്തവും വര്‍ഗ്ഗഭേദമന്യേ മനുഷ്യജീവിതമാകുന്ന നാണയത്തിന്റെ ഇരുപുറങ്ങളാണ് എന്ന് സി .വി. കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകള്‍ പറയാതെ പറയുന്നു . ഓര്‍മ്മവച്ച നാള്‍ തൊട്ട് തന്നെ  അലട്ടുന്ന “അച്ഛന്‍ ആര്” എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചതിന്റെയും കൗമാരം തൊട്ട് തന്നെ വേട്ടയാടുന്ന  “വേശ്യ “ എന്ന ദുഷ്പേര് മാഞ്ഞതിന്റെയും ഭര്‍ത്താവിനെ ഒരിക്കല്‍ കൂടി കാണാനുള്ള ആഗ്രഹം സാധിച്ചതിന്റെയും    സന്തോഷാരവങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ജീവിതം അവസാനിക്കുന്ന “മാര്‍ത്തണ്‍ഡവര്മയിലെ “ സുഭദ്രയുടെ പാത്രസൃഷ്ടി തന്നെ ഇതിനു മകുടോദാഹരണം .



Ø  ജീവിത-മരണങ്ങള്‍ 



ശത്രുപക്ഷത്തിന്‍റെ  അധികാരക്കൊതിയില്‍  മരണപ്പെടാതെ സ്വയം രക്ഷിച്ച് അധികാരമേറ്റ്  ഉത്തമഭരണകര്‍ത്താവായി ജീവിക്കാനുള്ള  അനിഴം തിരുനാള്‍ മാര്‍ത്തണ്‍ഡവര്മ്മയുടെ നെട്ടോട്ടമാണ് കഥാതന്തു തന്നെ.യുവരാജാവിന്റെ ജീവന്‍ എടുക്കാനും കാക്കാനും ഇരുപക്ഷത്ത് ആയി നൂറു കണക്കിനു പേര്‍ അണിനിരക്കുമ്പോള്‍ പ്രമേയം സ്വാഭാവികമായും നൂറു കണക്കിനു ജീവന്മരണപോരാട്ടങ്ങളുടെ രംഗഭൂവാകുന്നു.ശത്രുപക്ഷത്തിന്റെ ആക്രമണത്തില്‍ മരണാസന്നനാവുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നു പല വേഷങ്ങളിലൂടെ യുവരാജാവിന്റെ ജീവന്മരണപോരാട്ടത്തിന്‍റെ സാരഥിയാവുകയും ചെയ്ത അനന്തപദ്മനാഭന്‍ ആണ് ഇതിന് ഏറ്റവും വലിയ ദൃഷ്ടാന്തം .





Ø  വിജയ  -പരാജയങ്ങള്‍  



വിജയിക്കുമ്പോഴും പലയര്‍ത്ഥത്തിലും പരാജിതരാവുന്നവരും  പരാജയപ്പെടുമ്പോള്‍ തന്നെ പല തലങ്ങളില്‍ വിജയിക്കുന്നവരും സി.വി.യുടെ നോവല്‍ ഭൂമികയില്‍ അസന്ഖ്യം.



മരണത്തിനു തൊട്ടു മുന്‍പെങ്കിലും ഓര്‍മ്മവച്ച നാള്‍ തൊട്ട് തന്നെ  അലട്ടുന്ന “അച്ഛന്‍ ആര്” എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുകയും  കൗമാരം തൊട്ട് തന്നെ വേട്ടയാടുന്ന  “വേശ്യ “ എന്ന ദുഷ്പേര് മായുകയും  ഭര്‍ത്താവിനെ ഒരിക്കല്‍ കൂടി കാണാനുള്ള ആഗ്രഹം സാധിക്കുകയും ചെയ്തയുടന്‍ മരണം വരിക്കേണ്ടി വന്ന “മാര്‍ത്തണ്‍ഡവര്മയിലെ “ സുഭദ്ര  തന്‍റെ നാട്ടുകാരുടെയും (വായനക്കാരുടെയും ) മനസ്സില്‍ ചിരഞ്ജീവിയായി ഭവിച്ച പരാജിതരില്‍ വിജയി ആണെങ്കില്‍ താന്‍ പിന്തുണച്ച പക്ഷം യുദ്ധത്തില്‍ വിജയിച്ചതിന്‍റെയും  മകന്‍ ജീവനോടെയുണ്ടെന്നറിഞ്ഞത്തിന്റെയും അന്നുവരെ പരിത്യക്തയായിരുന്ന മകളുടെ സ്വഭാവശുദ്ധി ബോധ്യപ്പെട്ടതിന്റെയും സന്തോഷാന്തരീക്ഷത്തില്‍ നിന്ന് മകളുടെ ദാരുണാന്ത്യം എന്ന മഹാദുരന്തത്തിലേക്ക് കൂപ്പുകുത്തിയ തിരുമുഖത്തുപിള്ള വിജയികളിലെ പരാജിതന്‍ ആണ് .





Ø  ഔദ്യോഗിക സംസ്കാരം -ജനപ്രിയ /നാടോടി സംസ്കാരം 



ജാതി-അധികാര ശ്രേണികളിലെ ഉന്നതര്‍ കയ്യാളുന്ന ഔദ്യോഗിക/ആഢ്യ സംസ്കാരത്തിന്റെയും സാധാരണക്കാരന്‍റെ സംസ്കാരത്തിന്റെയും classic-grotesque ധ്രുവങ്ങളെ സംയോജിപ്പിച്ച് ബഹുശാബ്ടികതയെ അടയാളപ്പെടുത്തുന്നു.  ഔദ്യോഗികസംസ്കാരത്തിനെ പരിഹസിക്കുന്ന തുച്ഛരായ മനുഷ്യരെയും സി.വി. പാത്രലോകത്ത് ധാരാളം കാണാം ; തമ്പിയുടെയും സുന്ദരയ്യന്റെയും മറ്റും നേതൃത്വത്തില്‍ പുതിയ പുതിയ ഭരണക്രമം വിഭാവനം ചെയ്യപ്പെടുന്നുണ്ട് എന്നറിയാമായിരുന്നിട്ടു കൂടി അവരുടെ  ദുര്നടപ്പിനെയും അല്പത്തരത്തിനെയും പരസ്യമായിത്തന്നെ അങ്ങേയറ്റം പരിഹസിക്കുകയും തന്‍റെ ഗ്രാമ്യഭാഷയില്‍ തന്നെ ഭര്‍ത്സിക്കുകയും ചെയ്യുന്ന “മാര്‍ത്തണ്‍ഡവര്മയിലെ “ ശങ്കുവാശാന്‍ എക്കാലത്തെയും സുധീരരായ സാധാരണക്കാരുടെ  പ്രതീകമാണ് .





Ø  ആധ്യാത്മികത- ഭൗതികത



ശ്രേണീബദ്ധവും മതാധിഷ്ഠിതവുമായ ആദ്ധ്യാത്മികതയും ജനകീയവും ശരീരാധിഷ്ഠിതവുമായ ഭൗതികതയും  കഥാകാലജീവിതത്തിലെന്ന പോലെ തന്നെ സി.വി. കൃതികളില്‍  ഇടകലര്‍ന്നിരിക്കുന്നു . ധര്മ്മാധിഷ്ഠിതമായ   സ്വന്തം കര്‍മ്മങ്ങളും , രാജ്യാധികാരം ലഭിക്കുകയാണെങ്കില്‍ അതും അക്ഷരാര്‍ത്ഥത്തില്‍ ഈശ്വരന് ( തന്‍റെ ആരാധനാമൂര്‍ത്തിയായ ശ്രീപദ്മനാഭനില്‍ ) സമര്‍പ്പിച്ച യുവരാജാവ് മാര്‍ത്താണ്‍ഡവര്‍മ്മ ലൗകികസുഖലോലുപനും അധര്‍മ്മിയുമായ തമ്ബിയുമായുള്ള   യുദ്ധത്തില്‍ വിജയിയായി ഭവിച്ചു എന്നത് യാദൃശ്ചികമല്ല എന്ന് സി.വി. പറയാതെ പറയുന്നു.





Ø  യുക്തിപരത-മായികത



സി.വി.കൃതികളില്‍ പ്രമേയ –ആഖ്യാന-പാത്രാവിഷ്കാര തലങ്ങളിലെല്ലാം തന്നെ യുക്തിപരതയുടെയും  കാല്പനികതയുടെയും  മനോഹരമിശ്രണം ദൃശ്യമാണ് .



ചരിത്രവസ്തുതകളും കഥാകാരന്‍റെ ഭാവനയും അതിമനോഹരമായി സന്നിവേശിക്കപ്പെട്ട പ്രമേയത്തിനു ഉത്തമമേമ്പൊടികള്‍ തന്നെയാണ് യാഥാതഥ്യം ( ഉദാ:സ്ഥലങ്ങളുടെയും വീടുകളുടെയും മറ്റും വിശദമായ വിവരണങ്ങള്‍ ) , മായികത  (ഉദാ : പാറുക്കുട്ടിയുടെ സ്വപ്നദര്‍ശനം, ഭ്രാന്തന്‍ ചാന്നാന്റെ വീരസാഹസങ്ങള്‍  ) എന്നിവയുടെ ചേതോഹരസമ്മേളനമായ ആഖ്യാനവും യുക്തിബോധവും വൈകാരികതയും പലയളവില്‍ ഓജസ്സേകുന്ന പച്ചമനുഷ്യരായ കഥാപാത്രങ്ങളും ( ഉദാ : വീരശൂരനായ ആദര്‍ശധീരനും ദീനബന്ധുവുമായ യുവരാജാവ്  മാര്‍ത്താണ്‍ഡവര്‍മ്മ , പരാക്രമശാലിയും വിരഹാര്‍ദ്രകാമുകനുമായ അനന്തപദ്മനാഭന്‍   )





Ø  ശാരീരിക-ബൗദ്ധിക സംഘട്ടനം  



കായിക- ബൗദ്ധിക സംഘട്ടനങ്ങളുടെ ഗംഭീര രണഭൂമിയാണ്‌ സി.വി.യുടെ ഓരോ നോവലും. ശാരീരികാക്രമങ്ങളിലൂടെ (അതും ഒളിയുദ്ധത്തില്‍ ) ശത്രുപക്ഷത്തെ നിഷ്കാസനം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്ന തമ്പിയുടെ പക്ഷം ഒടുക്കം  ആദര്‍ശധീരതയിലൂന്നി പ്രതിരോധത്തിനായി മാത്രം ആയുധമെടുക്കുന്ന യുവരാജപക്ഷത്തിനോട് അടിയറവു പറയേണ്ടിവന്നു എന്ന് “മാര്‍ത്താണ്‍ഡവര്‍മ്മ “ യിലൂടെ സി.വി. പരോക്ഷമായി പ്രസ്താവിക്കുന്നു.













പ്രതീകങ്ങള്‍ :







Ø  സംഘര്‍ഷബിംബങ്ങള്‍  / മൃത്യു ബിംബങ്ങള്‍ 





രാജസ്ഥാനത്തിനായുള്ള ഉപജാപങ്ങള്‍ കേന്ദ്രധാരയായതുകൊണ്ടുതന്നെ രക്തം, കഠാര , വാള്‍,വേല്‍ , കൈത്തോക്ക് തുടങ്ങിയ ബിംബങ്ങള്‍ കഥയിലുടനീളം സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലം ചമയ്ക്കുന്നു.







Ø  പ്രകൃതിപരിസരം



കഥാപരിസരത്തിന്‍റെ (പ്രത്യേകിച്ചും കഥാപാത്രത്തിന്‍റെ മാനസികാന്തരീക്ഷത്തിന്‍റെ ) തുടര്‍ച്ചയായൊ പ്രതിഫലനമായോ പ്രകൃതിപരിരത്തെ അവതരിപ്പിക്കാന്‍ സി.വി. പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നു വേണം കരുതാന്‍ . കള്ളിയന്കാടിന്റെ ധൂസരപരിസരം അനന്തപദ്മാനാഭന്റെ മരണാസന്നതയുടെ പശ്ചാത്തലമാക്കിയതും ഇഷ്ടമല്ലാത്ത വിവാഹബന്ധസാധ്യത വിഷാദമൂകമാക്കിയ  പാറുക്കുട്ടിയുടെ മനസ്സിനെപ്പോലെ തമ്പിയുടെ ആഗമനദിനത്തെ അന്തരീക്ഷത്തിനെ   “മൂടിക്കെട്ടിയതുപോലെ” എന്ന രീതിയില്‍ ചിത്രീകരിച്ചതും  ഉദാഹരണങ്ങള്‍.





I V . പ്രധാന  കഥാപാത്രങ്ങ



 ( പ്രധാന അവലംബം : ഡോ. പി. വേണുഗോപാലന്‍റെ “ ‘മാര്‍ത്താണ്ഡവര്‍മ്മ’ : സൃഷ്ടിയും സ്വരൂപവും“)



രാജപക്ഷ-വിപക്ഷ ഭേദമന്യേ അത്യുജ്ജ്വ്ലങ്ങളായ വ്യക്തിത്വങ്ങളാണ് ‘മാര്‍ത്താണ്ഡവര്‍മ്മ’ യിലെ ഓരോ കഥാപാത്രവും. തങ്ങളുടെ ബോധ്യങ്ങള്‍ക്ക് വേണ്ടി സ്ഥിരോത്സാഹത്തോടെ നിലനിന്ന അതിഗംഭീര  ജീവിതങ്ങള്‍.


അടിസ്ഥാനപരമായി  ‘മാര്‍ത്താണ്ഡവര്‍മ്മ’ ഒരു രാജകുടുംബത്തിലെ അധികാര-സ്വത്ത് തര്‍ക്കത്തിന്‍റെയും ഇരുചേരികളിലും അണിനിരക്കുന്ന കുടുംബങ്ങളുടെയും  കഥയായാതിനാല്‍ കഥാപാത്രങ്ങളെ മനസ്സിലാക്കാന്‍ ഏറ്റവും അനായാസം  “കുടുംബ വഴി” ആണ്. തിരുവിതാംകൂര്‍ രാജസ്ഥാനവുമായി ബന്ധപ്പെട്ട് തലമുറകള്‍ വ്യാപിച്ച ഉപജാപങ്ങളും ലഹളകളും പ്രമേയപരിസരമായതുകൊണ്ട്തന്നെ ‘മാര്‍ത്താണ്ഡവര്‍മ്മ’ യിലെ ഒട്ടേറെ കഥാപാത്രങ്ങളും മൂന്നോ നാലോ തലമുറകളിലൂടെ പല കുടുംബങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ  “ധര്‍മ്മരാജാ” യുടെയും “രാമരാജാബഹദൂര്‍” ന്‍റെയും ഭാഗമാകുന്നു .






       I.            വേണാട് രാജവംശത്തിന്റെ  തൃപ്പാപ്പു സ്വരൂപം / തിരുവിതാംകോട്‌ സ്വരൂപം



കൊല്ലം ആസ്ഥാനമായി ഭരിച്ചിരുന്ന വേണാട്ടു രാജാക്കമാരുടെ വംശം  പതിഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തി ഈ വംശം രണ്ടായി പിരിഞ്ഞു. പത്മനാഭപുരം എന്നുകൂടി അറിയപ്പെടുന്ന കക്കുളം (ഇന്നത്തെ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ )  തലസ്ഥാനമാക്കിയ തൃപ്പാപ്പു സ്വരൂപം / തിരുവിതാംകോട്‌ സ്വരൂപം എന്ന് അറിയപ്പെട്ട ശാഖയാണ്‌ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ജന്മം നല്‍കിയത് (അവശേഷിച്ച കൊല്ലം ശാഖ ദേശിങ്ങനാട് സ്വരൂപം എന്ന് അറിയപ്പെട്ടു.) . മരുമക്കത്തായം അനുഷ്ഠിച്ചുപോന്ന ഈ വംശം നിലനിന്നുപോന്നത് ദത്തിലൂടെയാണ്.



1.        രാമവര്‍മ്മ മഹാരാജാവ് (ചരിത്രകധാപാതരം )



കോലത്തുനാട്ടിലെ (വടക്കേമലബാ) തട്ടാരി കോവിലകത്തു നിന്നും വേണാട് (ഉദ്ദേശം ഇന്നത്തെ കൊല്ലം-തിരുവനന്തപുരം  ജില്ലകളും കന്യാകുമാരിജില്ലയുടെ  സിംഹഭാഗവും ഉള്‍ക്കൊള്ളുന്ന നാഞ്ചിനാടും ചേര്‍ന്ന പ്രദേശം) രാജാവ് രവി മ്മയുടെ കാലത്ത് ( ദത്തെടുത്ത രണ്ടു രാജകുമാരന്മാരി ഒരാളാണ് രാമവര്‍മ്മ. ഇവരെ കൂടാതെ രണ്ടു രാജകുമാരിമാരെയും ആസമയത്ത് ദത്തെടുത്തിരുന്നു. ഇ വരി മൂത്തറാണി പെട്ടെന്നു തന്നെ മരിക്കുകയും രണ്ടാമത്തെയാ ഉമയമ്മറാണിയ്ക്കുശേഷം ആറ്റിങ്ങ റാണി ആവുകയും തുടന്ന് ഒരു പുത്രനു ജന്മം കുകയും ചെയ്തു; . പുത്രനാണ്  ആധുനിക തിരുവിതാംകൂറിന്‍റെ ശില്പിയായ,  ലോക പ്രസിദ്ധനായ അനിഴം തിരുനാ മാത്താണ്ഡവമ്മ . രാമവര്‍മ്മയ്ക്കാകട്ടെ,  വടക്കേ  ഇന്ത്യയില്‍ നിന്ന് (അയോദ്ധ്യ യില്‍ നിന്നാണെന്നും ബംഗാളില്‍ നിന്നാണെന്നും രണ്ട് പക്ഷമുണ്ട് ) തിരുവിതാംകൂറില്‍ താമസമുറപ്പിച്ച  “അവിരാമി” എന്ന സ്ത്രീയെ വിവാഹം ചെയ്തതില്‍ പപ്പു (പദ്മനാഭന്‍) തമ്പി, രാമന്‍ തമ്പി, ഉമ്മിണി തങ്ക  എന്നിങ്ങനെ മൂന്ന് മക്കളുണ്ടായി.

രാമവര്‍മ്മയുടെ സ്ഥാനാരോഹണത്തിന് മുന്‍പ് വേണാട് ഭരിച്ച രാജാക്കന്മാര്‍ സ്വതവേ ദുര്‍ബലരായിരുന്നു എന്നത് മുതലെടുത്ത് ഒട്ടനേകം ജന്മിമാരും മാടമ്പിമാരും  ഇടപ്രഭുക്കളും ഭൂപ്രഭുക്കളും സമ്പത്തിലും കാര്യപ്രാപ്തിയിലും അതിശക്തരായിക്കഴിഞ്ഞിരുന്നു ;സൈന്യത്തെ പോലും തങ്ങളുടെ അധീനതയില്‍ വരുത്തി വിഘടിപ്പിക്കാനും പിരിച്ചുവിടാനും ഇവര്‍ക്ക് സാധിച്ചു.  എന്നാല്‍ ബുദ്ധിമാനായ രാമവര്‍മ്മ  സൈനികശക്തിക്കുറവ് ഒരു പോരായ്മയായി തിരിച്ചറിഞ്ഞ്  1726-ല്‍ തൃശ്ശിനാപ്പള്ളിയിലെ (ത്രിചി/Trichy) മധുര സക്കാരുമായി കരാരിലെപെട്ട് അവിടെ നിന്ന് ഒരു സൈന്യത്തെ താകാലികമായി ലഭിക്കാ വേണ്ട ഏപ്പാടുക ചെയ്തു. മഹാരാജാവിന്റെ പ്രതിനിധിയായി കരാവ്യവസ്ഥകച്ച ചെയ്യാന്‍ അദ്ദേഹം മധുരയ്ക്കയച്ചത് അന്ന്  14 വയസ്സു മാത്രം പ്രായമുള്ള തന്‍റെ അനന്തരവനും സ്നേഹഭാജനവുമായ മാത്താണ്ഡവമ്മയെയായിരിന്നു. ശമ്പളത്തിനായി ലഹള കൂട്ടിയ സൈനികരെ അവരെ പാര്‍പ്പിച്ച ഭൂതപ്പാണ്ടിയില്‍ ചെന്ന് സന്ദര്‍ശിച്ച് സമാധാനിപ്പിക്കാന്‍ രാമവര്‍മ്മ പോയ അവസരത്തിലാണ് നോവലിലെ ഒന്നാം അദ്ധ്യായത്തിലെ സംഭവങ്ങള്‍ നടക്കുന്നത്.യുദ്ധരംഗത്ത്‌ മറവപ്പടയെ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റി മഹാരാജാവിനെ ഉപദേശിച്ചതും മാത്താണ്ഡവമ്മയായിരുന്നു. മാത്താണ്ഡവമ്മക്ക് 14 വയസ്സേ ഉണ്ടയിരുന്നുള്ളൂ എങ്കിലും അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കിയ വീരരാമ വമ അനിഴം തിരുനാളിനെ നെയ്യാറ്റികര രാജകുമാരനായി പ്രഖ്യാപിച്ചു. താമസിയാതെ തന്നെ അനിഴം തിരുനാ മാടമ്പിമാരെയും ദേവസ്വം ഭരിച്ചിരുന്ന യോഗക്കാരേയും, എട്ടുവീട്ടി പിള്ളമാരേയും നിയന്ത്രിക്കുവാനും മഹാരാജാവിന്റെ കീഴി കൊണ്ടുവരാനും

ഈ പശ്ചാത്തലത്തിലാണ് രാമവര്‍മ്മയുടെ  മക്കളായ പപ്പുത്തമ്പി , രാമന്‍ തമ്പി എന്നിവര്‍ വേണാട്  രാജാധികാരം സംബന്ധിച്ച് പതിനാലാം നൂറ്റാണ്ടു  തൊട്ട് നിലനിന്നുപോന്ന മരുമക്കത്തായം പ്രകൃതിവിരുദ്ധമാണെന്ന് വാദിച്ച് രാമവര്‍മ്മയുടെ അനന്തരവനായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ അധികാരലബ്ധിയെ അട്ടിമറിക്കാനായി കൊ.വ.904-ല്‍ (AD 1729 )  നാഗര്‍കോവില്‍ കേന്ദ്രീകരിച്ച് കലാപങ്ങള്‍ക്ക് വട്ടംകൂട്ടിയത് . സ്വാഭാവികമായും മാര്‍ത്താണ്ഡവര്‍മ്മ അധികാരത്തിലേറിയാല്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന പ്രത്യേക പദവികളും സ്വാധീനശക്തിയും ഇല്ലാതാകും എന്നത് മുന്നില്‍കണ്ട ഒട്ടുവളരെ ജന്മിമാരും മാടമ്പിമാരും  ഇടപ്രഭുക്കളും ഭൂപ്രഭുക്കളും തമ്പിമാരോടൊപ്പം അണിചേര്‍ന്നു .



നോവലിന്‍റെ ഇരുപത്തൊന്നാം അദ്ധ്യായം രാജ്യാവകാശത്തെ ചൊല്ലി തന്‍റെ പ്രിയ ഭാഗിനേയനും തന്‍റെ മക്കളും തമ്മിലുള്ള സംഘട്ടനങ്ങളില്‍ മനം നൊന്ത് രാമവര്‍മ്മ നാടുനീങ്ങുന്നത് (മരണപ്പെടുന്നത് ) ചിത്രീകരിച്ചിരിക്കുന്നു.


2.        അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ (ചരിത്രകധാപാതരം )



രാമവര്‍മ്മയ്ക്കൊപ്പം കോലത്തുനാട്ടില്‍ നിന്ന് ദത്തെടുക്കപ്പെട്ട രാജകുമാരിയുടെ മകന്‍. തനിക്ക് മരുമക്കത്തായം വഴി അവകാശപ്പെട്ട രാജാധികാരത്തിനായി രാമവര്‍മ്മയുടെ മക്കളായ തമ്പിമാരോടും എട്ടുവീടര്‍ മുതലായ ഭൂപ്രഭുക്കളുടെയും ഉപജാപങ്ങളെ അതിജീവിച്ചും അവരോട്  പടവെട്ടിയും തന്‍റെ പിന്തുടരാവകാശം ഉറപ്പിക്കുന്നതിലും രാജ്യത്ത് സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിലും വിജയം നേടിയ, അതിസാഹസികമായ പടയോട്ടങ്ങളിലൂടെ തന്‍റെ രാജ്യത്തിന്‍റെ വിസ്തൃതി പതിന്മടങ്ങ്‌ വര്‍ധിപ്പിച്ച, ഭരണപരിഷ്കാരങ്ങളിലൂടെ ജനഹൃദയങ്ങളിലും ലോകചരിത്രത്തിലും സമുന്നതമായ ഇടംനേടിയ അതിമാനുഷനും ധീരനും ദേശാഭിമാനിയുമായ ‘നീതിമാനായ പുരുഷകേസരി ‘ ആയാണ് സി.വി. മാര്‍ത്താണ്ഡവര്‍മ്മയെ ചിത്രീകരിച്ചിരിക്കുന്നത്. തന്‍റെ ശത്രുക്കളെ അമര്‍ച്ച ചെയ്യുന്നതിന്‍റെ ഭാഗമായി അവരുടെ സ്ത്രീകളെയും കുട്ടികളെയും മുക്കുവര്‍ക്ക് ദാനം ചെയ്തതുള്‍പ്പടെയുള്ള അദ്ദേഹത്തിന്‍റെ  ക്രൂരനടപടികളെപ്പറ്റി നോവലില്‍ പരാമര്‍ശങ്ങളില്ല . 1729-ല്‍ രാമവര്‍മ്മയുടെ മരണസമയത്ത് (നോവലിന്‍റെ പ്രധാന കഥാസന്ദര്ഭത്തില്‍ ) 23 വയസ്സായിരുന്നു പ്രായം. ശത്രുനിഗ്രഹണത്തിനുശേഷം ഇദ്ദേഹത്തിന്‍റെ കിരീടധാരണത്തോടെ നോവല്‍ അവസാനിക്കുന്നു . 1729 തൊട്ട് 1758-ല്‍ തന്‍റെ മരണം വരെ തിരുവിതാംകൂര്‍ ഭരിച്ചു. ഇദ്ദേഹത്തിന്‍റെയും പിന്‍ഗാമിയായ കാര്ത്തികതിരുനാളിന്റെയും കാലമാണ് സി.വി.യുടെ തന്നെ  “ധര്‍മ്മരാജാ “ നോവലിന്‍റെ പരിസരം.



ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വായിക്കാനായി ഈ കുറിപ്പിലെ “കഥാപരിസരം” എന്ന തലക്കെട്ടിന്റെ കീഴില്‍  “മാര്‍ത്താണ്ഡവര്‍മ്മ” എന്ന ഭാഗം ശ്രദ്ധിക്കുക .

3.        കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ  (ചരിത്രകധാപാതരം )



മാര്‍ത്താണ്ഡവര്‍മ്മയുടെ അനന്തരവനും മരുമക്കത്തായ സമ്പ്രദായപ്രകാരം പിന്‍ഗാമിയും.1758-ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ നാടുനീങ്ങലിനു ശേഷം അധികാരത്തിലേറിയ ഇദ്ദേഹം നാല്പതു കൊല്ലം ( തന്‍റെ മരണം വരെ ) രാജഭരണം കയ്യാളി. മലബാറില്‍ നിന്ന് ടിപ്പു സുല്‍ത്താന്റെ  വംശഹത്യയെ അതിജീവിക്കാന്‍ അഭയാര്‍ഥികളായി തിരുവിതാംകൂറില്‍ എത്തിയ ആയിരക്കണക്കിന് ഹിന്ദുക്കളെള്‍ക്കും ക്രിസ്തിയാനികള്‍ക്കും  ധര്‍മ്മശാസ്ത്രത്തെ മുന്‍നിര്‍ത്തി അഭയം കൊടുത്തു എന്നതിനാല്‍ ധര്‍മ്മരാജാവ് എന്ന പേരില്‍ പില്‍ക്കാലത്ത്‌ പ്രശസ്തനായ ആള്‍. നോവലിന്‍റെ കഥാ കാലത്ത് നാല് വയസ്സ് മാത്രം പ്രായം.









       II.            കിളിമാനൂര്‍-ആറ്റിങ്ങല്‍  കോവിലകങ്ങള്‍







ആറ്റിങ്ങല്‍ ഉമയമ്മ റാണി 1705-ല്‍ കോലത്ത്നാട്ടില്‍ നിന്ന് ദത്തെടുത്ത ഉണ്ണിക്കേരളവര്‍മ്മ യുടെ പിതാവ് ബേപ്പൂര്‍ തട്ടാരി കോവിലകത്തെ ഇത്തമ്മര്‍ രാജയും മാതാവ് ചിറയ്ക്കല്‍ കോവിലകത്തെ അമ്മത്തമ്പുരാനും പുത്രന്‍റെ സംരക്ഷണാര്‍ത്ഥം ആറ്റിങ്ങലില്‍ നിന്ന് ഏഴ് മൈല്‍ മാറി കിളിമാനൂരില്‍ താമസമുറപ്പിച്ചു.ഇങ്ങനെയാണ് കിളിമാനൂര്‍ കോവിലകത്തിന്റെ പിറവി. ഇത്തമ്മര്‍ രാജയുടെ അനന്തിരവന്‍ ആണ് മാത്താണ്ഡവമ്മയുടെ അച്ഛന്‍ രാഘവവര്‍മ്മ കോയി തമ്പുരാന്‍ . രാഘവവര്‍മ്മ കോയി തമ്പുരാനില്‍ തുടങ്ങി എല്ലാ തലമുറകളിലും കിളിമാനൂര്‍ കോയി തമ്പുരാന്മാര്‍ ആറ്റിങ്ങല്‍ രാണിമാരെ വിവാഹം ചെയ്തതായി കാണാം. (അവലംബം : http://shodhganga.inflibnet.ac.in). തിരുവിതാംകൂര്‍ രാജകുടുംബവുമായി അത്രയേറെ അടുത്തുനിന്ന കുടുംബങ്ങളാണ് കിളിമാനൂര്‍-ആറ്റിങ്ങല്‍  കോവിലകങ്ങള്‍ എന്ന് സാരം.

നോവലിലെ ഒരു പ്രധാന കഥാപാത്രമായി സി.വി. അവതരിപ്പിച്ചിരിക്കുന്ന “കിളിമാനൂര്‍ കേരളവര്‍മ്മ കോയി തമ്പുരാന്‍ “ എന്നാല്‍ സങ്കല്‍പ്പ സൃഷ്ടിയാണെന്ന് അനുമാനിക്കേണ്ടി വരും.ഇദ്ദേഹത്തിന്‍റെ ജ്യേഷ്ഠന്‍ എന്ന് സി.വി. പരിചയപ്പെടുത്തുന്ന കോയി തമ്പുരാന്‍ ( AD 1728-’29 ല്‍ രാമനാമഠത്തിന്‍റെ നേതൃത്വത്തില്‍ നടന്ന വധശ്രമത്തില്‍ നിന്ന് രാമവര്‍മ്മ ഇളയ തമ്പുരാനെയും  അമ്മ ‘അമ്മത്തമ്പുരാട്ടി’യെയും രക്ഷിക്കാനായി വീരമൃത്യു വരിച്ച ആള്‍ ) എന്നാല്‍ ചരിത്രകഥാപാത്രമാണ്.



     III.            തമ്പി സഹോദരന്‍മാര്‍ ( രാമവര്‍മ്മ മഹാരാജാവിന്‍റെ മക്കള്‍ )- ചരിത്ര കഥാപാത്രങ്ങള്‍







1.        ശ്രീപദ്മനാഭന്‍ തമ്പി (പപ്പുത്തമ്പി )



മാര്‍ത്താണ്ഡവര്‍മ്മയുടെ മുഖ്യ ശത്രു എന്നു പറയാം. വടക്കേ  ഇന്ത്യയില്‍ നിന്ന് (അയോദ്ധ്യ യില്‍ നിന്നാണെന്നും ബംഗാളില്‍ നിന്നാണെന്നും രണ്ട് പക്ഷമുണ്ട് ) തിരുവിതാംകൂറില്‍ താമസമുറപ്പിച്ച  “അവിരാമി” എന്ന സ്ത്രീയെ വിവാഹം ചെയ്തതില്‍ ഉണ്ടായ മൂന്ന് മക്കളില്‍ മൂത്തയാള്‍. അവിരാമിക്കുണ്ടാകുന്ന  പുത്രന്മാര്‍ക്ക് രാജ്യാവകാശം കൊടുത്തുകൊള്ളാമെന്ന് രാമവര്‍മ്മ വാക്ക് കൊടുത്തിരുന്നു എന്ന രീതിയിലുള്ള കഥകളെപ്പറ്റി സി.വി. നിശബ്ദനാണ്.



തിരുവിതാംകൂര്‍ രാജാധികാരത്തെ സംബന്ധിച്ച് നിലനിന്നു പോന്ന മരുമക്കത്തായക്രമം പ്രകൃതി വിരുദ്ധമാണെന്നും അതിനാല്‍ അനന്തരവനായ മാര്‍ത്താണ്ഡവര്‍മ്മയ്ക്കല്ല, മകനായ തനിക്കാണ് രാജ്യാധികാരം ലഭിക്കേണ്ടത് എന്ന പപ്പുതമ്പിയുടെ നിലപാടും  മാര്‍ത്താണ്ഡവര്‍മ്മ അധികാരത്തിലേറിയാല്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന പ്രത്യേക പദവികളും സ്വാധീനശക്തിയും ഇല്ലാതാകും എന്നത് മുന്നില്‍കണ്ട മറ്റ് ജന്മിമാരും മാടമ്പിമാരും  ഇടപ്രഭുക്കളും ഭൂപ്രഭുക്കളും തമ്പിമാരോടൊപ്പം അണിചേര്‍ന്നതുമായ ചരിത്രസംഭാവങ്ങളാണ്  നോവലിലെ സംഭവവികാസങ്ങളുടെ ഹേതു.



ദുര്‍ഗുണസഞ്ചയമായ പ്രതിനായകനിര്‍മ്മിതിയാണ് സി.വി. യുടെ പപ്പുത്തമ്പി.  “സത്യമില്ല , മാനമില്ല, മര്യാദയില്ല , മനുഷ്യരെക്കുറിച്ച് ദയയില്ല ; എന്നിട്ടു രാജ്യം കൊതിക്കുന്നു.കോഴിയെ വളര്‍ത്താന്‍ കുറുക്കന്റെ കയ്യില്‍ ഏല്‍പ്പിക്കുന്നത് പോലെയാകും അങ്ങേ രാജാവാക്കിയാല്‍ “ എന്ന സുഭദ്ര എന്ന കഥാപാത്രത്തിന്‍റെ വാക്കുകളില്‍ നിന്ന് ഇദ്ദേഹത്തിന്‍റെ പ്രകൃതം ഗ്രഹിക്കാം. ഗര്‍വ്വ് , ക്രൂരത, സ്ത്രീലംബടത്വം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ ഉണ്ടെങ്കിലും ശുദ്ധന്‍. പലപ്പോഴും ഉപദേശിയായി ഭവിച്ച പുലമാടന്റെ ( സുന്ദരയ്യന്റെ) കയ്യിലെ പാവയായി അനുഭവപ്പെടുന്ന കഥാപാത്രം .



2.        ശ്രീരാമന്‍ തമ്പി  (രാമന്‍ തമ്പി )



പപ്പുതമ്ബിയുടെ അനുജന്‍ .  മാത്താണ്ഡവമ്മയെ എതിര്‍ക്കുന്നതില്‍ ജ്യേഷ്ഠന്റെ ഒപ്പം നില്‍ക്കുന്നുവെങ്കിലും ഇയാളെ പപ്പുത്തമ്പി അവിശ്വസിച്ചിരുന്നതായി നോവലില്‍ ഒരിടത്ത് (പപ്പുത്തമ്പിയും സുന്ദരയ്യനുമായുള്ള സംഭാഷണത്തില്‍ )പരാമര്‍ശമുണ്ട് .



ചരിത്രപ്രകാരം മാര്‍ത്താണ്ഡവര്‍മ്മയുടെ  സിംഹാസനാരോഹണത്തിനു നാലുകൊല്ലത്തിനു ശേഷം കൊ.വ.908-ല്‍ (AD 1733 ) പദ്മനഭാപുരം കൊട്ടാരത്തി സന്ദശിക്കനെത്തിയ തമ്പിമാ സൈനികരുമായി ഉണ്ടായ ഒരു തക്കം വഴക്കി കലാശിക്കുകയും, പപ്പു തമ്പി സൈനികരാലും രാമ തമ്പി മാത്താണ്ഡവമ്മയാലും ധിക്കപ്പെട്ടു. കൊല്ലവര്‍ഷം 904-930 കാലത്തെ (AD 1729-’55) മതിലകം രേഖകള്‍ പ്രകാരം തമ്പി സഹോദരന്മാരുടെ  പേര് ‘രാമന്‍ആതിച്ചന്‍’ എന്നും ‘രാമന്രാമന്‍’ എന്നുമാണ് . ഇവരുടെ സഹോദരി ഉമ്മിണി തങ്കയെ പ്പറ്റി നോവലില്‍ കാര്യമായ പരാമര്‍ശമില്ല . സഹോദരന്മരുടെ മരണമറിഞ്ഞ്  ചരിത്രത്തിലെ  ഉമ്മിണി തങ്ക ആത്മഹത്യ ചെയ്തുവെന്നു പറയപ്പെടുന്നു. 







     IV.            എട്ടുവീട്ടില്‍ പിള്ളമാര്‍



·          ക്ഷേത്രത്തിന്റെ വമ്പിച്ച ഭൂസ്വത്തുക്കളി നിന്ന് പാട്ടം പിരിക്കാ എട്ടരയോഗം പിച്ച എട്ടു പ്രഭുക്കന്മാരാണ് എട്ടുവീട്ടി പിള്ളമാഎന്ന് മേല്‍ പരാമര്ശിച്ചിട്ടുണ്ടല്ലോ. ചുവടെ ചേര്‍ത്ത കുടുംബങ്ങളായിരുന്നു എട്ടുവീടര്‍ (അതാത് കുടുംബ കാരണവന്മാര്‍ പ്രതിനിധാനം ചെയ്യുന്ന കുടുംബസ്ഥാനങ്ങള്‍ )    :



o    കഴക്കൂട്ടത്തു പിള്ള

o    കുടമ പിള്ള

o    രാമനാമഠത്തി പിള്ള

o    മാത്താണ്ഡമഠത്തി പിള്ള

o    കുളത്തൂ പിള്ള

o    ചെമ്പഴന്തി പിള്ള

o    പള്ളിച്ച പിള്ള

o    വെങ്ങാനൂ പിള്ള

നോവലില്‍ ഇവരില്‍ കഴക്കൂട്ടത്തു പിള്ള , കുടമ പിള്ള  , രാമനാമഠത്തി പിള്ള എന്നീ കുടുംബങ്ങളുടെ മാത്രം കഥകള്‍ –ചരിത്രവസ്തുതകള്‍ പ്രതിഫലിക്കുന്ന കാല്‍പനിക കഥകള്‍ -ചിത്രീക്രിതം  ; മറ്റ് എട്ടുവീടരുടെ സാന്നിധ്യം മാത്രം പരാമര്‍ശിക്കുന്നു  . ചരിത്രപ്രകാരം മാത്താണ്ഡവമ്മ എട്ടുവീടരെ വംശവിച്ഛേദം ചെയ്തു.





1.        കഴക്കൂട്ടത്ത് കുടുംബം



സി. വി. യുടെ നോവല്‍ത്രയത്തില്‍ ഏറ്റവും പ്രാധാന്യത്തോടെ ചിത്രീകരിക്കപ്പെടുന്ന കുടുംബം; മൂന്ന് നോവലുകളിലും കൂടെയായി ഈ കുടുംബത്തിന്റെ അഞ്ചു തലമുറകളുടെ കഥ സി.വി. ആവിഷ്കരിക്കുന്നുണ്ട്.



കുടുംബം ചരിത്രസന്ഗതി ആണെങ്കിലും ഈ കുടുംബതിന്റെതായി സി.വി. അവതരിപ്പിച്ചിരിക്കുന്ന കഥകളും കഥാപാത്രങ്ങളും സങ്കല്പസൃഷ്ടികളാണ്.







ഉഗ്രന്‍ കഴക്കൂട്ടത്ത് പിള്ള യുടെ അനന്തരവള്‍ ത്രിപുരസുന്ദരിയുടെ മകളായ ത്രിവിക്രമന്‍, ജനാര്‍ദ്ദനന്‍ , സാവിത്രി, സാവിത്രിയുടെ മകള്‍ മീനാക്ഷി , മീനാക്ഷിയുടെ മകള്‍ സാവിത്രി എന്നിവരിലൂടെ ഈ കുടുംബത്തിന്റെ കഥ “ധര്‍മ്മരാജാ “യിലും തുടരുന്നു. ധര്‍മ്മരാജാ യുടെ അന്ത്യത്തില്‍ കഴക്കൂട്ടത്ത് കുടുംബത്തിന്‍റെ അവശിഷ്ട സന്താനമായ മീനാക്ഷിയെ അനന്തപദ്മനാഭാന്‍ ദത്തനന്തരവള്‍  ആയി തിരുമുഖത്തു കുടംബത്തിലേക്ക് സ്വീകരിക്കുന്നു.







Ø   ഉഗ്രന്‍ കഴക്കൂട്ടത്ത് പിള്ള  



 

       ധീരനും ന്യായസ്ഥനും ആയ പ്രതിനായക കഥാപാത്രം . പൌരുഷമൂര്‍ത്തി.ഒന്നാം അദ്ധ്യായത്തിനും രണ്ടാം     

    അദ്ധ്യായാതിനുമിടയിലുള്ള രണ്ട് വര്‍ഷത്തിനിടയില്‍ മരണപെട്ടു എങ്കിലും നോവലിലാകെയും സി.വി.യുടെ

    മറ്റ് രണ്ട്   നോവലുകളില്‍ കൂടിയും സാന്നിദ്ധ്യമറിയിക്കുന്ന ശക്തന്‍.



        കഥാനായിക പാറുക്കുട്ടിയുടെ അച്ഛന്‍ ; ‘ധര്മ്മരാജാ’യിലെ  ‘തൃപുര സുന്ദരികുഞ്ഞമ്മ ‘ അനന്തരവള്‍.





Ø   കഴക്കൂട്ടത്ത് തേവര്‍ വിക്രമന്‍ പിള്ള  



ഉഗ്രന്‍ കഴക്കൂട്ടത്ത് പിള്ളയുടെ അനന്തരവന്‍ . യുവാവ്. അമ്മാവനെപ്പോലെ തന്നെ ധീരനും ന്യായസ്ഥനും. തമ്പിമാര്‍ക്ക് രാജാവകാശം കൊടുക്കുന്നതിനോട് യോജിപ്പില്ല എങ്കിലും എട്ടുവീടരുടെ യോഗത്തില്‍ എടുത്ത തീരുമാനം  ലംഘിക്കാന്‍  ആഗ്രഹിക്കുന്നില്ല .



             കഥാനായിക പാറുക്കുട്ടിയുടെ മുറച്ചെക്കന്‍ ; ‘ധര്മ്മരാജാ’യിലെ  ‘തൃപുര സുന്ദരികുഞ്ഞമ്മ ‘ സഹോദരന്‍.







2.        കുടമണ് കുടുംബം



കഴക്കൂട്ടത്ത് കുടുംബത്തിന്‍റെ കാര്യത്തിലുള്ള പോലെ തന്നെ ഈ പേരിലുള്ള ഒരു എട്ടുവീടര്‍ കുടുംബം ഉണ്ടായിരുന്നു എന്നത് ചരിത്രസന്ഗതി ആണെങ്കിലും കുടമണ് കുടുംബതിന്റെതായി സി.വി. അവതരിപ്പിച്ചിരിക്കുന്ന കഥകളും കഥാപാത്രങ്ങളും സങ്കല്പസൃഷ്ടികളാണ്.







Ø   കുടമണ് പിള്ള

 

ഉഗ്രന്‍ കഴക്കൂട്ടത്ത് പിള്ള യുടെ മരണാനന്തരം എട്ടുവീടരുടെ തലവന്‍.

എഴുപതു വയസ്സോളം പ്രായം. നിശ്ചയിച്ചുരപ്പിച്ചത് പോലെ നടക്കാന്‍ എന്ത് ദുഷ്പ്രവര്‍ത്തിയും ചെയ്യാന്‍ അറയ്ക്കാത്ത ശക്തനായ പ്രതിനായകന്‍ .



സഹോദരിയെ കൊല്ലാന്‍ ഓങ്ങിയ വാള്‍ സഹോദരീ പുത്രി സുഭദ്രയെ വധിക്കാന്‍ ഉപയോഗിച്ചു.കഥാന്ത്യത്തില്‍ രാജപക്ഷത്താല്‍ വധിക്കപ്പെടുന്നു.







Ø   സുഭദ്ര / ചെമ്പകം







നാളിതുവരെയുള്ള മലയാളം നോവലുകളിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രം എന്ന് വിമര്‍ശകമതം.





കുടമണ് പിള്ളയുടെ സഹോദരിയുടെ മകള്‍. ശത്രുപക്ഷത്‌ത് ജനനം എങ്കിലും രാജപക്ഷത്തോട്‌ കൂറുള്ള, രാജ്യത്തിനു വേണ്ടി ‘കുലം കൊടുത്ത ‘ (കുടുംബത്തിനെ ഒറ്റിയ) ശക്തമായ സ്ത്രീ കഥാപാത്രം.സൗന്ദര്യത്തിടമ്പ്‌. ജനന ദിവസം തന്നെ അമ്മ മരിച്ചു. തമ്പി, സുന്ദരയ്യന്‍ തുടങ്ങിയവരും എട്ടുവീടരില്‍ ചിലരും അവളെ വശീകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടത്തിന്റെ പകയില്‍ അവള്‍ക്ക് നാട്ടില്‍ ദുഷ്പേരുണ്ടാക്കി. പതിനേഴാം വയസ്സില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു. എട്ടുവീട്ടില്‍ കുടുംബാംഗം എങ്കിലും  മാത്താണ്ഡവര്‍മ്മയുടെ അഭ്യുദയകാംക്ഷി. തന്‍റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി അണയുന്ന രാമനാമഠത്തില്‍ പിള്ളയില്‍ നിന്ന് എട്ടുവീടരുടെ രഹസ്യങ്ങള്‍ നിത്യേന ചോര്‍ത്തുന്നു . നിര്‍ണായാകാവസരത്തില്‍ യുവരാജാവിനെ വധശ്രമത്തില്‍ നിന്ന് രക്ഷിക്കുന്നു. കഥാസന്ദര്‍ഭത്തില്‍ 25 വയസ്സ് പ്രായം. അമ്മാവന്‍റെ  വാളേറ്റ് മരിക്കുന്നതിന് തൊട്ട് മുന്‍പ് മാത്രം ആണ്   തന്‍റെ അച്ഛന്‍ തിരുമുഖത്ത പിള്ള ആണെന്ന് അറിയുകയും  ഭര്‍ത്താവിനെ ഒരു നോക്ക് കൂടി കാണണം എന്ന ആഗ്രഹം നിറവേറുകയും ചെയ്യുന്നത് . പ്രാണവേദന അനുഭവിക്കുമ്പോഴും കുറ്റബോധത്‌താല്‍ മരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ബീരം ഖാനിനോട് “ ആ പാവത്തിനെ കൂടി (ഫാത്തിമയെ ഉദ്ദേശിച്ച് )ചതിക്കരുതേ “ എന്നും കുടമണ്‍ പിള്ളയോട് “മതി അമ്മാവാ ഇതു( പരാക്രമത്തെ ഉദ്ദേശിച്ച് )മതി ” എന്നും അപേക്ഷിക്കുന്ന സുഭദ്ര മഹാമനസ്കതയുടെയും ത്യാഗസന്നദ്ധതയുടെയും ആള്‍രൂപമാണ്.

                             

തിരുമുഖത്തുപിള്ളയുടെ മകള്‍ എന്ന നിലയില്‍ കഥാനായകന്‍ അനന്തപദ്മനാഭാന്റെ സഹോദരി .









സുഭദ്രയുടെ ആശ്രിതര്‍ ആയ  പ്രധാന കഥാപാത്രങ്ങള്‍   :







2..1            കാലക്കുട്ടിപ്പിള്ള



കൊട്ടാരത്തിലെ പാട്ടക്കാരന്‍.ഒരുകാലത്ത് മാത്താണ്ഡവര്‍മ്മയുടെ വിശ്വസ്തനായിരുന്ന ഇദ്ദേഹത്തെ അനന്തരവള്‍ ആനന്ദത്‌തെടത് വിവാഹം ചെയ്യുക വഴി സുന്ദരയ്യന്‍ (പപ്പുതമ്പിയുടെ  ഉപദേഷ്ടാവും ആശ്രിതനും ) പാട്ടിലാക്കുകയും യുവരാജാവിനെതിരെ പ്രവര്ത്തിപിക്കുകയും ചെയ്തു; അനന്ത പദ്മനാഭന്‍ യുവരാജാവാല്‍ വധിക്കപ്പെട്ടു എന്ന വാര്‍ത്ത സ്ഥിരീകരിക്കുന്നതിന് ഉപയോഗിക്കപ്പെട്ടു എന്നത് ഉദാഹരണം.







2..2            ആനന്തം



കാലക്കുട്ടിപ്പിള്ളയുടെ അനന്തരവള്‍. സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി സുന്ദരയ്യനാല്‍ സംബന്ധം ചെയ്യപ്പെട്ട്  അമ്മാവനെപ്പോലെ തന്നെ രാജപക്ഷതിനെതിരായി ഉപയോഗിക്കപ്പെട്ടു. സുഭദ്രയെ കൊല്ലാന്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് സുന്ദരയ്യനാല്‍ അയക്കപ്പെടുന്നത് ഉദാഹരണം.







2..3            ശങ്കരച്ചാര്‍



സുഭദ്രയുടെ കുടിയാന്‍. യുവരാജാവിനെ രക്ഷിക്കാന്‍ സ്വജീവന്‍ ബലികഴിച്ചു.





3.        രാമനാമഠം കുടുംബം



Ø  രാമനാമഠത്തില്‍ പിള്ള





(കുടുംബം ചരിത്രസന്ഗതി ആണെങ്കിലും ഈ കുടുംബതിന്റെതായി സി.വി. അവതരിപ്പിച്ചിരിക്കുന്ന കഥകളും കഥാപാത്രങ്ങളും സങ്കല്പസൃഷ്ടികളാണ്. )





കുടമാണ് പിള്ളയുടെ വിശ്വസ്തന്‍ . വൃദ്ധനെങ്കിലും സ്ത്രീലംബടന്‍, വിഡ്ഢി, മദ്യപാനി .സുഭദ്രയില്‍ അത്യന്താകൃഷ്ടന്‍.ഇയാളിലൂടെയാണ് സുഭദ്ര എട്ടുവീടരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്നത് . വരെ വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മ മഹാറാണി ഉമയമ്മ റാണിയുടെ ആറില്‍ അഞ്ചു മക്കളും കളിപ്പാംകുളത്തില്‍ 1677 മുത 1684 മരിച്ചു കിടന്നത്, രാമവര്‍മ്മ ഇളയ തമ്പുരാനെയും  അമ്മ ‘അമ്മത്തമ്പുരാട്ടി’യെയും വധിക്കാന്‍ നടത്തിയ ശ്രമം (1628)  തുടങ്ങി ചരിത്രസംഗതികള്‍  എന്ന് വിശ്വസിക്കപ്പെടുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഈ കല്പിത കഥാപാത്രത്തിന്‍റെ കരങ്ങളാണ് എന്നാണ് സി.വി. നോവലില്‍ പറയുന്നത്. “ധര്‍മ്മരാജാ “ നോവലിലെ ചന്ത്രക്കാറന്‍ ഇദ്ദേഹത്തിന്‍റെ മകനാണ്.







4.        മറ്റ് എട്ടുവീട്ടില്‍ പിള്ള  കുടുംബങ്ങള്‍ :



·          മാത്താണ്ഡമഠത്തി പിള്ള

·          കുളത്തൂ പിള്ള

·          ചെമ്പഴന്തി പിള്ള (‘തേവന്‍ നന്തി’ എന്ന് സ്ഥാനപ്പേര് )

·          പള്ളിച്ച പിള്ള

·          വെങ്ങാനൂ പിള്ള



നോവലില്‍ ഇവരുടെ സാനിദ്ധ്യം ഉണ്ടെങ്കിലും ഇവരുടേതായി കുടുംബ കഥകളോ ഉപകഥക ളോ സി.വി. അവതരിപ്പിക്കുന്നില്ല.









       V.            ചെമ്പകശ്ശേരി കുടുംബം :  (കല്പനാ സൃഷ്ടി )



എന്നും രാജകുടുംബത്തോട്‌ കൂറ് ഉണ്ടായിരുന്ന കല്പിത പ്രഭു കുടുംബം .തന്‍റെ മൂന്ന് നോവലുകളിലൂടെ ഈ കുടുംബത്തിന്‍റെ  നാലു തലമുറയുടെ കഥ സി.വി. അവതരിപ്പിക്കുന്നുണ്ട്.



1.        ചെമ്പകശ്ശേരി മൂത്തപിള്ള



നാല്പത്തൊന്പത് വയസ്സ്. ഉഗ്രന്‍ കഴക്കൂട്ടത്ത് പിള്ളയുടെ ഭാര്യാസഹോദരന്‍.  കഥാനായിക പാറുക്കുട്ടിയുടെ അമ്മാവന്‍.പാറുക്കുട്ടിയെ സംബന്ധം ആലോചിച്ചു വന്ന പദ്മനാഭന്‍ തമ്പിയുടെയും ഉപദേശി സുന്ദരയ്യന്റെയും കെണിയില്‍ പെട്ട് ഇടയ്ക്ക് ശത്രുപക്ഷത്തേക്ക് ചുവടുമാറിയെങ്കിലും വൈകാതെ രാജപക്ഷത്തേക്ക് മടങ്ങി.



2.        ചെമ്പകശ്ശേരി കാര്‍ത്ത്യായനിപിള്ള



ചെമ്പകശ്ശേരി മൂത്തപിള്ളയുടെ സഹോദരി.  ഉഗ്രന്‍ കഴക്കൂട്ടത്ത് പിള്ളയുടെ ഭാര്യ .പാറുക്കുട്ടിയുടെ അമ്മ.പാറുക്കുട്ടിയും അനന്തപദ്മനാഭാനുമായുള്ള വിവാഹം നടന്നു കാണാനുള്ള ഇവരുടെ ആഗ്രഹം മുതലാക്കി സുന്ദരയ്യന്‍ ശത്രുപക്ഷത്തിന്റെ ഹിതത്തിനായി ഇവരെ ഉപയോഗിക്കുന്നു.



3.        പാറുക്കുട്ടി / തങ്കം



കഥാനായിക. സാധു. സത്സ്വഭാവി. ഉഗ്രന്‍ കഴക്കൂട്ടത്ത് പിള്ളയുടെയും ചെമ്പകശ്ശേരി കാര്‍ത്ത്യായനിപിള്ള യുടെയും മകള്‍.കഥാ സന്ദര്‍ഭത്തില്‍ പതിനാറു വയസ്സ് പ്രായം. ചെറുപ്പം തൊട്ടേ തിരുമുഖത്തു പിള്ളയുടെ മകന്‍ അനന്തപദ്മനാഭാനില്‍ അനുരക്ത. അനന്തപദ്മനാഭന്‍റെ തിരോധാനത്തിനു രണ്ടാണ്ട് തികഞ്ഞിട്ടും അദ്ദേഹം മരിച്ചിട്ടില്ല എന്ന വിശ്വാസത്തോടെ  കാത്തിരിക്കുന്നു. അച്ഛന്റെ അനന്തരവന്‍ കഴക്കൂട്ടത്ത് തേവന്‍ വിക്രമന്‍ പിള്ളയ്ക്ക് പാറുക്കുട്ടിയെ വിവാഹം ചെയ്യാന്‍ താല്പര്യമുണ്ടായിരുന്നു. ഇയാളോടും സംബന്ധാലോച്ചനയുമായി വന്ന പദ്മനാഭന്‍ തമ്പിയോടും പാറുക്കുട്ടിയ്ക്ക് തികഞ്ഞ അവജ്ഞ ആണ്.



“ധര്‍മ്മരാജാ “ യില്‍ അനന്തപദ്മനാഭന്‍ പടത്തലവരുടെ ഭാര്യ പാര്‍വതിപ്പിള്ളയായും ‘രാമരാജാബഹദൂര്‍’ല്‍ നായകന്‍ ത്രിവിക്രമന്റെ അമ്മ കൊച്ചമ്മിണിയുടെ അമ്മയായും സാന്നിദ്ധ്യമറിയിക്കുന്ന കഥാപാത്രം.





4.        ശങ്കു ആശാന്‍





ചെമ്പകശ്ശേരിയിലെ ആയുധപ്പുര സൂക്ഷിപ്പുകാരന്‍. വൃദ്ധന്‍ . മുമ്പ് ആയുധപ്പുര സൂക്ഷിപ്പുകാരന്‍ ആയിരുന്ന വിദ്വാന്‍ കുറുപ്പ് എന്നയാള്‍ക്ക് ചെമ്പകശ്ശേരിയിലെ ഒരു ഭൃത്യയില്‍ ജനിച്ച സന്താനം.അവിവാഹിതന്‍.



സ്വന്തം ഗൃഹം പോലെ ചെമ്പകശ്ശേരിയെ കണ്ട, മൂത്തപിള്ളയെപ്പോലും ശാസിക്കാന്‍ സ്വാതന്ത്ര്യമുള്ള കാര്യസ്ഥന്‍. പാറുക്കുട്ടിയോട്‌ അതിവാത്സല്യം.







     VI.            തിരുമുഖത്തു  കുടുംബം :  (കല്പനാ സൃഷ്ടി )







1.        തിരുമുഖത്തുപിള്ള





രാമവര്‍മ്മ മഹാരാജാവിന്‍റെ മുഖ്യ കാര്യദര്‍ശിയും ഉപദേശിയും. മാത്താണ്ഡവമ്മയെ 19 വയസ്സ് വരെ ശത്രുക്കളില്‍ നിന്ന് രക്ഷിച്ചു പോന്ന  കല്പിത കഥാപാത്രം.അമ്പതിന് മേല്‍ പ്രായം.



കഥാനായകന്‍ അനന്തപദ്മനാഭന്റെ പിതാവ്. കഥാസന്ദര്‍ഭത്തില്‍ മകന്‍റെ തിരോധാനത്തില്‍ ദു:ഖിച്ച് ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചു സ്വഗൃഹത്തില്‍ ഒതുങ്ങി കഴിയുന്നു.



മകനെ യുവരാജാവ് മാത്താണ്ഡവമ്മ കൊന്നതാണെന്ന് സുന്ദരയ്യന്‍ തെറ്റിദ്ധരിപ്പിച്ചത് മൂലം കുറേ നാള്‍ ശത്രുപക്ഷത്തിനെ പിന്തുണച്ചിരുന്നു എങ്കിലും ഒടുവില്‍ സത്യം മനസ്സിലാക്കി നിര്‍ണ്ണായക ഘട്ടത്തില്‍ യുവരാജാവിന്‍റെ പക്ഷം ചേരുന്നു.



ചെറുപ്പകാലത്ത് കുടമണ് പിള്ളയുടെ സഹോദരിയെ രഹസ്യമായി വിവാഹം ചെയ്തിരുന്നു എങ്കിലും വിവരം കുടമണ് പിള്ള അറിഞ്ഞതോടെ ബന്ധം എന്നന്നേക്കുമായി അവസാനിപ്പിച്ചു.ഈ ബന്ധത്തില്‍ ജനിച്ച മകളാണ് നോവലിലെ ശക്തമായ സ്ത്രീകഥാപാത്രമായ സുഭദ്ര.എന്നാല്‍ മകളോട് ഇക്കഥ തുറന്ന് പറയുന്നത് കഥാന്ത്യത്തില്‍ മാത്രമാണ്.



2.        അനന്തപദ്മനാഭന്‍



പൂര്‍ണ്ണമായും കല്പിത കഥാപാത്രമാണെന്ന് പറയാന്‍ സാധിക്കില്ല; കൊല്ലവര്‍ഷം 920 –ല്‍ (AD 1745 ) മാത്താണ്ഡവമ്മ ഒരു “അനന്തപദ്മനാഭന്‍ പടത്തലവര്‍ക്ക്” വസ്തുവകകള്‍ ദാനം ചെയ്തതായി ചരിത്രരേഖകളുണ്ട്.”തമിഴ്പാടലി”ല്‍ മാത്താണ്ഡവമ്മയുടെ സഹായികളുടെ കൂട്ടത്തില്‍ ഒരു “അനന്തപദ്മനാഭ പിള്ള “ യെ പരാമര്ശിചിട്ടുമുണ്ട്.





തിരുമുഖത്തുപിള്ളയുടെ മകന്‍. കഥാനായകന്‍.കഥാ സന്ദര്‍ഭത്തില്‍ ഇരുപതിനോടടുത്തു പ്രായം.പഞ്ചവന്‍കാട്ടില്‍ വച്ച് പപ്പുത്തമ്പിയുടെ ഭൃത്യനായ വേലുക്കുറുപ്പിന്റെ വധശ്രമം മൂലം മൃതപ്രായനായി കിടന്നിരുന്ന ഇദ്ദേഹത്തെ ഹാക്കിം എന്നയാളുടെ നേതൃത്വത്തില്‍ ഒരു പഠാണി സംഘം എടുത്തുകൊണ്ടുപോയി ജീവന്‍ രക്ഷിച്ചു. അനന്തപദ്മനാഭാന്റെ മരണം സ്ഥിരീകരിക്കാന്‍ കാട്ടില്‍ തിരിച്ചെത്തിയ വേലുക്കുറുപ്പ് മൃതദേഹം കാണാതെ നാട്ടിലേക്ക് മടങ്ങുകയും അനന്തപദ്മനാഭനെ നീലി എന്ന യക്ഷി അടിച്ചു കൊന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്തു.



പഠാണി സംഘത്തിനൊപ്പം ചേര്‍ന്ന് പേര് ഷംസുദ്ദീന്‍ എന്നു മാറ്റിയെങ്കിലും മതം മാറിയില്ല. സംഘത്തലവന്‍ ഹാക്കിമിന്‍റെ അനന്തരവള്‍ സുലൈഖയുടെ പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്നു.



പഠാണി സംഘത്തിനു കൊടുത്ത വാക്ക് മാനിച്ച് അനന്തപദ്മനാഭന്‍ താന്‍ ജീവിച്ചിരിക്കുന്ന വിവരം നാട്ടില്‍ അറിയിക്കാതെ പഠാണി സംഘത്തിനൊപ്പം അവരുടെ  ദ്വിഭാഷിയായി തിരുവിതാംകൂറില്‍ എത്തി ഭ്രാന്തന്‍ ചാന്നാന്‍ , കാശിവാസി, ഭിക്ഷു എന്നിങ്ങനെയുള്ള പ്രച്ഛന്ന വേഷങ്ങളില്‍ പല അവസരങ്ങളിലായി പ്രത്യക്ഷപ്പെട്ട് യുവരാജാവിനെ ഓരോ ആപത്തുകളില്‍ നിന്ന് രക്ഷിക്കുന്നു.



ധര്‍മ്മരാജായില്‍ ‘അനന്തപദ്മനാഭാന്‍ പടത്തലവര്‍ “ ആയി ഭാര്യ പാര്‍വതിപിള്ള(പാറുക്കുട്ടി ) യോടൊപ്പം എത്തുന്ന ഈ കഥാപാത്രത്തിന്‍റെ അദൃശ്യ സാന്നിദ്ധ്യം ‘രാമരാജാബഹദൂര്‍’ല്‍ നായകന്‍ ത്രിവിക്രമന്റെ അമ്മ കൊച്ചമ്മിണിയുടെ അച്ഛന്‍ ആയി ആണ്. ത്രിവിക്രമന്‍ തുടങ്ങിയ പൌത്രന്മാരിലൂടെ മക്കള്‍ വഴി അനന്തരാവകാഷികലുണ്ട് എങ്കിലും ധര്‍മ്മരാജാ യുടെ അന്ത്യത്തില്‍ കഴക്കൂട്ടത്ത് കുടുംബത്തിന്‍റെ അവശിഷ്ട സന്താനമായ മീനാക്ഷിയെ ഇദ്ദേഹം ദത്തനന്തരവള്‍  ആയി സ്വീകരിച്ച് മരുമക്കത്തായാത്തോടുള്ള തന്‍റെ  കൂറ് പ്രകടമാക്കുന്നു എന്നത് ശ്രദ്ധേയം.





   VII.            മാങ്കോയിക്കല്‍ കുടുംബം :  (കല്പനാ സൃഷ്ടി )



രാജസ്ഥാനത്തോട് എക്കാലവും കൂറ് പുലര്‍ത്തിയിരുന്ന ഒരു ഗ്രാമീണ കര്‍ഷക കുടുംബം.



1.        മാങ്കോയിക്കല്‍ ഇരവി പെരുമാന്‍ കണ്ടന്‍ കുമാരന്‍ കുറുപ്പ്  





ചാരോട്ട് കൊട്ടാരത്തിന് സമീപമുള്ള ഭൂപ്രഭു.സ്വന്തം കളരിയില്‍ അഭ്യസിക്കപ്പെട്ട നായര്‍,പറയപ്പടകളുടെ അധിപന്‍. കരയില്‍ സര്വ്വസമ്മതനും ബഹുമാന്യനും . തികഞ്ഞ രാജഭാക്തന്‍. താനുള്‍പ്പടെയുള്ള തദ്ദേശവാസികളുടെ സൈനികശക്തി ഉപയോഗിക്കാതെ വിദേശീയരെ സൈന്യത്തിലും നേതൃസ്ഥാനങ്ങളിലും നിയോഗിക്കുന്നതിനോടുള്ള തന്‍റെ കടുത്ത അമര്‍ഷം രാജാവിനോട് നേരിട്ട് പറയാന്‍ മടിക്കുന്നില്ല.



ജീവിതത്തിലുടനീളം വിദേശീയാധിപത്യത്തെ എതിര്‍ത്ത് നിലനിന്ന സി.വി.യുടെ സ്വത്വം നിഴലിക്കുന്ന കഥാപാത്രം.



2.        കൊച്ചുവേലു  



മാങ്കോയിക്കല്‍ ഇരവി പെരുമാന്‍ കണ്ടന്‍ കുമാരന്‍ കുറുപ്പിന്റെ ഇളയ അനന്തരവന്‍.



‘ധര്‍മ്മരാജാ” യില്‍ പക്കീര്‍സാ, വൃദ്ധസിദ്ധന്‍  എന്നീ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വേലുക്കുറുപ്പ്.അനന്തപദ്മന്‍ പടത്തലവരുടെയും  പാര്‍വതി പിള്ളയുടെയും മകള്‍ കൊച്ചമ്മിണിയുടെ ഭര്‍ത്താവ്.



രാജ്യസേവനത്തിന് ‘തമ്പി’സ്ഥാനം ലഭിച്ച ഇദ്ദേഹമാണ്  ‘രാമരാജാബഹദൂര്‍” ലെ നായകന്‍ ത്രിവിക്രമന്റെ അച്ഛന്‍   ‘മാര്‍ത്താണ്ഡന്‍ വലിയ പടവീട്ടില്‍ വേലുത്തമ്പി’ .





 VIII.            ഹാക്കിം  കുടുംബം :  (കല്പനാ സൃഷ്ടി )



1.        ഹാക്കിം ( ആജിം ഉദ് ദൌള ഖാന്‍ )





പാണ്ടിനാട്ടില്‍ നിന്ന് തിരുവിതാംകൂറില്‍ എത്തിയ ഒരു മുസ്ലിം ‘പഠാണി’ വ്യാപാര സംഘത്തിന്‍റെ തലവന്‍വൈദ്യന്‍ എന്ന നിലയില്‍  ദക്ഷിണേന്ത്യ മുഴുവന്‍ പ്രശസ്തന്‍.ക്ഷിപ്രകോപി, ദുശ്ശീലസ്തന്‍ , അത്യാഗ്രഹി.



പഞ്ചവന്കാട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ അനന്തപദ്മനാഭനെ മതം മാറ്റി  തന്‍റെ അനന്തരവള്‍ സുലൈഖയെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ അതിയായ മോഹം.



അവിവാഹിതന്‍ (ചെറുപ്പത്തില്‍ ഒരു പ്രണയനൈരാശ്യം ഉണ്ടായതായി സൂചന ). അനുജന്റെ മക്കളായ നൂറദീന്‍, ഫാത്തിമാ , സുലൈഖാ , ഫാത്തിമയുടെ ഭര്‍ത്താവ് ബീരം ഖാന്‍  (സുഭദ്രയുടെ നാടുവിട്ട ഭര്‍ത്താവ് ; മതം മാറിയപ്പോള്‍ സ്വീകരിച്ച പേര് ), ഷംസുദീന്‍ എന്ന പേര് സ്വീകരിച്ച അനന്തപദ്മനാഭന്‍ എന്നിവരുടെയൊപ്പം തിരുവിതാംകൂറില്‍ മണക്കാട് താമസമുറപ്പിക്കുന്നു.





2.        നൂറദീന്‍



ഹാക്കിമിന്‍റെ സഹോദരപുത്രന്‍. ഫാത്തിമാ , സുലൈഖാ എന്നിവരുടെ സഹോദരന്‍.

അനന്തപദ്മനാഭനോട്  ദയാപൂര്‍വ്വം പെരുമാറാന്‍ ഹാക്കിമിനെ പ്രേരിപ്പിക്കുന്ന നീതിമാന്‍.



3.    ഫാത്തിമാ



ഹാക്കിമിന്‍റെ സഹോദരപുത്രി . ബീരം ഖാന്‍റെ ഭാര്യ .



4.    സുലൈഖാ



ഹാക്കിമിന്‍റെ സഹോദരപുത്രി . ഇവളുടെ ശുശ്രൂഷ കാരണമാണ് വധശ്രമം മൃതപ്രായനാക്കിയ അനന്തപദ്മനാഭന്‍ സുഖം പ്രാപിച്ചതു. അനന്തപദ്മനാഭനില്‍ അനുരക്ത ആയിരുന്നു എങ്കിലും പാറുക്കുട്ടിയെപ്പറ്റി അറിഞ്ഞപ്പോള്‍ ഈ അഭിലാഷം വേണ്ടെന്നു വച്ചു.



5.    ബീറാം ഖാന്‍



തമ്പിയുടെയും സുന്ദരയ്യന്റെയും സ്വാധീനത്തില്‍ ഭാര്യ സുഭദ്രയുടെ സ്വഭാവദൂഷ്യം സംശയിച്ച് നാട് വിട്ടു ഹാക്കിമിന്‍റെ പഠാണി സംഘത്തില്‍ ചേര്‍ന്നു മതം മാറി ഫാത്തിമയെ വിവാഹം ചെയ്ത ആള്‍.സുഭദ്രയുടെ ഛായ തോന്നിയതാണ് സുഭദ്രയുടെ അര്‍ദ്ധ സഹോദരനായ അനന്തപദ്മനാഭനെ മൃതപ്രായനായി കിടന്നപ്പോള്‍ രക്ഷിക്കാന്‍ ഹാക്കിമിനോട് അപേക്ഷിക്കാനും  പിന്നീട് പല അവസരങ്ങളിലും സഹായിക്കാനും ഇയാളെ പ്രേരിപ്പിച്ചത്.



6.    ഉസ്മാന്‍ ഖാന്‍



ഹാക്കിമിന്‍റെ കാര്യസ്ഥന്‍.ലാഭത്തില്‍ മാത്രം കണ്ണുള്ളവന്‍. ഹാക്കിമിന് ഷംസുദീനി( അനന്തപട്മാനാഭന്‍)നോടുള്ള വാത്സല്യത്തില്‍ അസൂയാലു







                                                                                                                                              

  IX.      ആറുമുഖംപിള്ള ദളവാ (ചരിത്ര കഥാപാത്രം )



രാമവര്‍മ്മ മഹാരാജാവിന്‍റെ മുന്‍ഗാമിയായ ഉണ്ണിക്കേരളവര്‍മ്മയുടെ കാലം തൊട്ട് കൊ.വ. 911 വരെ (AD 1736 വരെ ) വേണാട്  ദളവ/പ്രധാന മന്ത്രി . കഥയില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. കഥാകാലത്ത് ഇദ്ദേഹം ഭൂതപ്പാണ്ടിയില്‍ സമരത്തിലായിരുന്ന മധുരപ്പടയ്ക്ക് കൊടുത്തു തീര്‍ക്കാനുള്ള  ശമ്പളക്കുടിശ്ശിക തീര്‍ത്‌ത അവരെ സമാധാനിപ്പിക്കാന്‍ രാമവര്‍മ്മ മഹാരാജാവാല്‍ നിയുക്തനായി ചെന്ന ഇദ്ദേഹത്തെ മധുരപ്പട തടഞ്ഞു വച്ചു.



ദളവയെ വിടുവിച്ച് കൊണ്ടുവരാനും മധുരപ്പടയുടെ ഭാവി സഹകരണം ഉറപ്പാക്കാനും വേണ്ടി യുവരാജാവ് മാത്താണ്ഡവമ്മയാല്‍ നിയുക്തനായ തിരുമുഖത്തുപിള്ള പപ്പുത്തമ്പിയുടെ ആശ്രിതന്‍ സുന്ദരയ്യന്റെ കാപട്യം കാരണം തന്‍റെ മകന്‍ അനന്തപദ്മനാഭനെ യുവരാജാവ് കൊലപ്പെടുത്തി എന്ന്  തെറ്റിദ്ധരിച്ച് യുവരാജാവിനോട് കടുത്ത അമര്‍ഷം പേറി എന്നും  അതിനാല്‍ മധുരപ്പട വിഷയത്തില്‍ നിഷ്ക്രിയനായി  ഇരുന്ന് പ്രശ്നം കൂടുതല്‍ വഷളാക്കി എന്നും സി.വി. നോവലില്‍ പറയുന്നു.



   X.      രാമയ്യന്‍  ദളവാ (ചരിത്ര കഥാപാത്രം )



മാത്താണ്ഡവമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തും മന : സാക്ഷി സൂക്ഷിപ്പുകാരനുമായി മാറിയ “കുട്ടി പട്ടര്‍”. കഥാകാലത്ത് ഇരുപത് വയസ്സില്‍ താഴെ മാത്രം പ്രായം എങ്കിലും ഇദ്ദേഹത്തിന്‍റെ അസാമാന്യ ബുദ്ധി വൈഭവവും കാര്യ സാമര്‍ത്ഥ്യവും അചഞ്ചലമായ രാജഭക്തിയും  ജീവിതത്തിലുടനീളം മാത്താണ്ഡവമ്മയ്ക്ക് തുണയായി.



ആറുമുഖംപിള്ളയുടെ മരണശേഷം കൊ.വ. 912 –ല്‍ അനുജന്‍ താണുപിള്ള ദളവ ആയി. താണുപിള്ളയ്ക്ക് ശേഷം ദളവ ആയ രാമയ്യന്‍ പ്രഗല്ഭനായ സൈനികമേധാവി ആയും വീരമാത്താണ്ഡവമ്മയുടെ വിശ്വസ്ത മന്ത്രിയും സചിവനുമായി ചരിത്രത്തില്‍ ഇടം നേടി.



AD 1718-31 കാലം- കര്‍ണാടിക് നവാബുമാരുടെ ഭരണം ജീവിതം അസഹ്യമാക്കിയപ്പോഴാണ് രാമയ്യന്റെ പിതാവ് തിരുവിതാംകൂറില്‍ കുടിയേറിയത്. ചെങ്കോട്ട പ്രദേശം ഉള്‍പ്പെടുന്ന ഇളയിടത്തുസ്വരൂപത്തിലെ രാജഗുരുവും സംസ്‌കൃതപണ്ഡിതനും ആയിരുന്ന സുബ്രഹ്മണ്യശാസ്ത്രികളുടെ സഹോദരിയായിരുന്നു രാമയ്യന്റെ അമ്മ. പിന്നീട് ശാസ്ത്രികള്‍ തിരുവിതാംകൂറിന്റെ ആശ്രിതന്‍ ആയി; കുടുംബം തിരുവിതാംകൂറിലേക്ക് ചേക്കേറി.വേണാട്ടിലുള്പ്പെട്ട വള്ളിയൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച രാമയ്ന്റെ കുടുംബം തിരുവട്ടാറിനു സമീപം അരുവിക്കരയില്‍ താമസമുറപ്പിച്ചു.



രാമയ്യനെ  മാര്‍ത്താണ്ഡവര്‍മ്മ ആദ്യമായി കാണുന്നത് കൊട്ടാരത്തിലേക്ക് ശാസ്ത്രികളെ രാമയ്യന്‍ അനുഗമിച്ചപ്പോളാണ് . മങ്ങി കത്തിക്കൊണ്ടിരുന്ന നിലവിളക്കിന്റെ തിരി ശാസ്ത്രനിഷ്കര്‍ഷയോടെ രാമയ്യന്‍ ശരിയാക്കിയത് തന്‍റെ ആശ്രിതനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ്‌ ഉടന്‍ കൊടുക്കാന്‍ പ്രേരിപ്പിക്കത്തക്കവണ്ണം രാജാവിനെ ഹടാതാകര്ഷിച്ചു( അത്തിയറ മഠത്തില്‍ കുട്ടിപ്പട്ടര്‍ ആയി കഴിഞ്ഞുവന്നപ്പോള്‍ രാജാവ് സന്ദര്‍ശിക്കവേ  മങ്ങിക്കത്തിക്കൊണ്ടിരുന്ന വിളക്കിന്‍റെ തിരി വിധിപ്രകാരം നന്നാക്കിയതാണ് രാജാവിനെ ആകര്‍ഷിച്ചത് എന്നാണ് തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മാന്വലില്‍ നാഗമയ്യാ പറയുന്നത്). പ്രസവത്തോടെ ഭാര്യ മരിച്ചു ; ജനിച്ച കുഞ്ഞും.തന്‍റെ കുഞ്ഞുങ്ങളിലൊരാളെ രാമയ്യന്‍ ദത്തെടുക്കുന്നതിനോട് അനുജന്‍ വിസമ്മതിച്ചതോടെ മുഴുവന്സമായ രാജസേവകനായി തിരുവനന്തപുരത്തായി രാമയ്യന്‍.



1884 ഏപ്രില്‍ ലക്കം 'ദ് കല്‍ക്കട്ടാ റെവ്യൂ' വില്‍ വിശാഖം തിരുനാള്‍ എഴുതിയ ലേഖനത്തില്‍ നിന്ന് രാമയ്യന്റെ രാജഭക്തിയെപ്പറ്റി തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മാന്വലില്‍ നാഗമയ്യാ പറയുന്നത് ഏതാണ്ട് ഇപ്രകാരമാണ് : “രാമയ്യന്‍ മാര്‍ത്താണ്ഡവര്‍മ്മയെ സേവിച്ചതിലേറെ ആയിരുന്നില്ല സള്ളി ഫ്രാന്‍സിലെ ഹെന്റി നാലാമനെ സേവിച്ചത്..ഇങ്ങനെ ധിഷണശാലിയും സ്ഥിരോത്സാഹിയും തന്‍റെ നാഥന്റെ ശത്രുക്കളോട് വിട്ടുവീഴ്ചയില്ലാത്തവനും, രാജസഭയിലും യുദ്ധഭൂമിയിലും ഒരുപോലെ ധൈര്യശാലിയുമായിരുന്ന ഒരു മന്ത്രി വലം കൈ ആയി വര്‍ത്തിക്കുന്നതിന്റെയോപ്പം  അപാര ഇച്ഛാശക്തിയും അശ്രാന്തപരിശ്രമവും അജയ്യമായ ധൈര്യവും ചേര്‍ന്നതുകൊണ്ട്  മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് തന്‍റെ പൂര്‍വ്വികര്‍ക്ക് നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ മാത്രമല്ല , ഒന്നിന് പിറകെ ഒന്നായി സ്ഥിരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന അയല്‍നാടുകളിലെ  രാജാക്കന്മാരെ അമര്‍ച്ച ചെയ്യാനും സാധിച്ചു.”



ഭാര്യാവിരഹത്തിന് ശേഷം മാവേലിക്കരയിലെ ഒരു സാധുസ്ത്രീയെ സംബന്ധം ചെയ്ത രാമയ്യന്‍ പ്രധാന ശത്രുക്കളെ അമര്‍ച്ച ചെയ്ത് രാജ്യത്ത് പൊതുവേ സമാധാനാന്തരീക്ഷം സ്ഥാപിക്കപ്പെട്ടതിനു ശേഷം  മിക്കപ്പോഴും മാവേലിക്കരയില്‍ ആയിരുന്നു താമസം. അവിടെ വച്ച് 1756 –ല്‍ തന്‍റെ നാല്പതിമൂന്നാം വയസ്സില്‍ അന്തരിച്ചു.





  XI.      സുന്ദരയ്യന്‍/ പുലമാടന്‍  (കല്പിത  കഥാപാത്രം )



മധുരസ്വദേശിയായ ജാതിഭ്രഷ്ട് വന്ന ഒരു ശാസ്ത്രിബ്രാഹ്മണന് മറവ സ്ത്രീയില്‍ ജനിച്ച രണ്ട് മക്കളില്‍ ഇളയവന്‍. പുലമാടന്‍ എന്ന് യഥാര്‍ത്ഥ നാമം. പെരുംകള്ളനായി വളര്‍ന്ന പുലമാടന്‍ സുന്ദരയ്യന്‍ എന്ന പേര് സ്വീകരിച്ച് വൈദികനായി ചമഞ്ഞ് വേണാട്ടില്‍ കടന്ന് പപ്പുത്തമ്പിയുടെ വിശ്വസ്തനും ഉപദേഷ്ടാവും ആയി . ലക്ഷ്യപ്രാപ്തിയ്ക്ക് എത്ര സാധു ജീവിതങ്ങള്‍ ചവിട്ടിയരയ്ക്കാനും മടിയില്ലാത്ത ക്രൂരന്‍. 



നോവലില്‍ പപ്പുത്തമ്പിയുടെ രാജ്യമോഹത്തിനും ദുര്‍ന്നയങ്ങള്‍ക്കും പിന്നില്‍ ഇയാളുടെ വക്രബുദ്ധി ആണ്.സുഭദ്രയുടെ കുടുംബജീവിതം തകര്‍ത്തതും ഇയാളാണ്.ഒടുക്കം ബീറാംഖാനാല്‍ (സുഭദ്രയുടെ മുന്‍-ഭര്‍ത്താവ്) വധിക്കപ്പെടുന്നു.



മാത്താണ്ഡവമ്മയുടെ മുഖ്യ ഉപദേശിയും “ തിരുവിതാംകൂര്‍ ഭൂമിയില്‍ ജനിച്ചു രാജകുടുംബത്തെ സേവിച്ച ഒരാള്‍ “ എന്ന് സി.വി. പ്രത്യേകം വിശേഷിപ്പിക്കുന്നയാളും ആയ രാമയ്യന്‍റെ നേര്‍വിപരീതത്തില്‍  പപ്പുത്തമ്പിയുടെ മുഖ്യ ഉപദേശിയായ പരദേശി സുന്ദരയ്യന്‍ എന്ന പാത്രസൃഷ്ടിയെ ആയുഷ്കാലം മുഴുവന്‍ “ദേശഭരണം ദേശക്കാര്‍ക്ക് “ എന്ന വാദത്തിന്‍റെ കൊടിവാഹകനായി നിലകൊണ്ട സി.വി.പ്രതിഷ്ഠിച്ചത് യാദൃശ്ചികമല്ല . ഭരണചക്രം ചലിപ്പിക്കാന്‍ വിദേശികളെ ഏല്‍പ്പിക്കുന്നത് താന്‍ എതിര്‍ക്കുന്നത് എന്തിന് എന്നുള്ളതിന്റെ ഉത്തരമായിരുന്നു സി.വിയ്ക്ക്  സുന്ദരയ്യന്‍ എന്ന കഥാപാത്രം.



 XII.      പലവേശം   (കല്പിത  കഥാപാത്രം )



പുലമാടന്റെ ജ്യേഷ്ഠന്‍ . ഒരു കോടാന്കിയുടെ ( ലക്ഷണശാസ്ത്രം പറയുന്ന ആള്‍ ) വേഷം ധരിച്ച് സുന്ദരയ്യന്റെ ദുഷ്കൃത്യങ്ങളില്‍ ഭാഗഭാക്കായി പോരുന്നു. തങ്ങളുടെ ദേശത്തിന്‍റെ മുറയനുസരിച്ച് സുന്ദരയ്യന്റെ സംബന്ധക്കാരി ആനന്തത്തെ തന്‍റെ കൂടി സംബന്ധക്കാരിയാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഭ്രാന്തന്‍ ചാന്നാനായി പ്രത്യക്ഷപ്പെടുന്ന അനന്തപദ്മനാഭനാല്‍ വധിക്കപ്പെടുന്നു.



XIII.      വേലുക്കുറുപ്പ്  (കല്പിത  കഥാപാത്രം )





പപ്പുത്തമ്പിയുടെ ആശ്രിതരായ വേലക്കാരുടെ അധിപന്‍. എന്ത് ക്രൂരകൃത്യം ചെയ്യാനും അറയ്ക്കാത്തവന്‍.അനന്തപദ്മനാഭനെ പഞ്ചവന്കാട്ടില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചത് ഇയാളാണ്.യുവരാജാവിനെ അപായപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.



ഒടുക്കം ഭ്രാന്തന്‍ ചാന്നാനായി പ്രത്യക്ഷപ്പെടുന്ന അനന്തപദ്മനാഭനാല്‍ വധിക്കപ്പെടുന്നു.





XIV.      ചുള്ളിയില്‍ ചടച്ചി മാര്‍ത്താണ്ഡപ്പിള്ള   



ഈ പേരില്‍ ഒരാള്‍ തുടക്കത്തില്‍ ശത്രുപക്ഷത്തായിരുന്നു എന്നും

കാലാന്തരത്തില്‍ രാജപക്ഷത്തേക്ക് ചുവടുമാറി എന്നും  ഐതിഹ്യങ്ങളുണ്ട്‌.



നോവലില്‍ ഇദ്ദേഹം തിരുമുഖത്തു പിള്ളയുടെ വിശ്വസ്തനായ വില്ലാളിയാണ് . അനന്തപദ്മാനാഭാന്റെ തിരോധാനത്തെ കുറിച്ച് ഇദ്ദേഹം അന്വേഷിച്ചറിഞ്ഞ് വിവരങ്ങലാണ് സുന്ദരയ്യന്‍ തിരുമുഖത്തു പിള്ളയുടെ  മനസ്സില്‍ യുവരാജാവിനെതിരെ പാകിയ സംശയത്തിന്‍റെ വിത്തുകള്‍ മുളയ്ക്കാന്‍ ഇടയാക്കിയത്. അനന്തരം ഇദ്ദേഹം സുന്ദരയ്യന്റെ കാപട്യങ്ങള്‍ തിരിച്ചറിഞ്ഞ് രാജപക്ഷം ചേരുന്നു.



 XV.      നാരായണയ്യന്‍  (കല്പിത  കഥാപാത്രം )



മാത്താണ്ഡവമ്മയെ സഹായിക്കാന്‍ കിളിമാനൂര്‍ കോയിത്തമ്പുരാന്‍ അയച്ചു കൊടുത്ത സൈന്യത്തിന്‍റെ അധിപന്‍. ചരിത്ര കഥാപാത്രംആണ്  എന്ന് അനുമാനിക്കാന്‍ തെളിവുകളില്ല.



XVI.      പരമേശ്വരന്‍ പിള്ള  (കല്പിത  കഥാപാത്രം )





യുവരാജാവിന്റെ വിശ്വസ്തന്‍. തികഞ്ഞ രാജഭക്തന്‍.ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ ശുദ്ധമനസ്കന്‍.യുവരാജാവിനോട് പ്രത്യേക വാത്സല്യവും സ്നേഹവും.



XVII.      പന്ച്ചവങ്കാട്ട് നീലിയും പട്ടരും



അതിപ്രശസ്തമായ നാടന്‍ യക്ഷിക്കഥയിലെ കഥാപാത്രങ്ങള്‍.



നോവലില്‍ അനന്തപദ്മനാഭാന്റെ മരണം സ്ഥിരീകരിക്കാന്‍ കാട്ടില്‍ തിരിച്ചെത്തിയ വേലുക്കുറുപ്പ് മൃതദേഹം കാണാതെ നാട്ടിലേക്ക് മടങ്ങുകയും അനന്തപദ്മനാഭനെ നീലി എന്ന യക്ഷി അടിച്ചു കൊന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്തു എന്ന ഭാഗത്താണ് ഈ കഥാപാത്രങ്ങള്‍ നോവലിലേക്ക്  സന്നിവേശിക്കപ്പെട്ടത് .



XVIII.      മാര്‍ത്താണ്ഡവര്‍മ്മയുടെ  മറ്റ് സഹായികള്‍ 



യുവരാജാവിന്റെ സഹായികളായി ഒരു ഭിക്ഷു ,കച്ചവട സംഘതലവന്‍,മുഹമ്മദീയര്‍,പണിക്കന്മാര്‍ , കുറുപ്പന്മാര്‍,ചാന്നാന്മാര്‍,പറയര്‍ എന്നിവര്‍ ഉണ്ടായിരുന്നു എന്ന് കുചേലവൃത്തം വന്ചിപ്പാട്ടിലെ ‘മാര്‍ത്താണ്ഡമാഹാത്മ്യ’ത്തില്‍ പറയുന്നു.



നോവലില്‍ യുവരാജാവിന്റെ സഹായികള്‍ :



·          ചാന്നാന്മാര്‍ ( ചാന്നാന്‍ സമുദായം  : കരിമ്പു ചെത്തുന്നത് കുലത്തൊഴി ആയ ഒരു ഹിന്ദു വിഭാഗം )



ഒഴക്കന്‍ , കൊപ്പിളന്‍,പൊടിയന്‍ , നന്ടന്‍, രാക്കിതന്‍,ച്ചുപ്പിറമാനിയന്‍, പൊന്നന്‍ ,പൂതത്താന്‍ തുടങ്ങിയവര്‍



·          പറയര്‍ (പറയ സമുദായം : മുറം ,കുട്ട ,വട്ടി തുടങ്ങിയവ നിമ്മിക്ക കുലത്തൊഴി ആയ ഒരു ഒരു ഹിന്ദു വിഭാഗം )











V . കഥാസംഗ്രഹം



തന്‍റെ അമ്മയുടെ രോഗവിവരങ്ങള്‍ തിരക്കാനായി യുവരാജാവിന്‍റെ ഉറ്റ തോഴനായ അനന്തപദ്മനാഭന്‍ യുവരാജാവിനെ  പിരിഞ്ഞ് നാഗര്‍കോവിലില്‍ നിന്ന് മാതൃഗൃഹത്തിലേക്ക് പോകുന്നു.യുവരാജാവിനെ കള്ളിയങ്കാട്ട് ക്ഷേത്രത്തില്‍ വച്ച് ശത്രുക്കള്‍ വധിച്ചു എന്ന വാര്‍ത്ത കേട്ട് നാഗര്‍കോവിലിലേക്ക് തിരിച്ച അനന്തപദ്മനാഭനെ കള്ളിയങ്കാട്ടു വനമദ്ധ്യേ തമ്പിയുടെ ഉപദേശി സുന്ദരയ്യന്റെ നിര്‍ദ്ദേശപ്രകാരം വേലുക്കുറുപ്പും സംഘവും ആക്രമിക്കുന്നു . മൃതപ്രായനായ അനന്തപദ്മനാഭനെ ഉപേക്ഷിച്ച് അക്രമിസംഘം ഓടിമറയുന്നു . ശബ്ദം കേട്ട് വന്ന വ്യാപാരികളായ “പഠാണിസംഘ”ത്തിലെ ബീറാംഖാന്‍റെ പ്രത്യേക അപേക്ഷയെ( തന്‍റെ മുന്‍ ഭാര്യ സുഭദ്രയുടെ മുഖഛായ ദര്‍ശിച്ചത്തില്‍ ഉണ്ടായ സ്നേഹം കാരണം ) തുടര്‍ന്ന് തങ്ങളുടെ താവളത്തിലേക്ക് കൊണ്ടുപോകുന്നു.



അക്രമശേഷം ഓടിമറഞ്ഞ വേലുക്കുറുപ്പും സംഘവും പിന്നീട് സംഭവസ്ഥലത്ത് തിരിച്ചെത്തി നോക്കിയപ്പോള്‍ ശരീരം കാണാതെ അത്ഭുതം കൂറുകയും അനന്തപദ്മനാഭന്റെതായി അവിടെ അവശേഷിച്ച  വാളും പരിചയും സുന്ദരയ്യനെ ഏല്‍പ്പിക്കുകയും ചെയ്യുന്നു. സുന്ദരയ്യന്‍ ഇവ കോടാങ്കി വഴി യുവരാജാവിന് കൈമാറുകയും ചെയ്യുന്നു. ഇവ ഉള്‍പ്പടെയുള്ള പല തെളിവുകള്‍ കോടാങ്കി വഴി നിരത്തി സുന്ദരയ്യന്‍ അനന്തപദ്മനാഭനെ കൊന്നത് യുവരാജാവാണ് എന്ന് അനന്തപദ്മാനാഭാന്റെ പിതാവ് തിരുമുഖത്തു പിള്ളയെയും മറ്റും ബോധിപ്പിച്ച് യുവരാജപക്ഷത്തില്‍ നിന്നകറ്റിക്കൊണ്ടിരുന്നു.ഒടുവില്‍ സുന്ദരയ്യന്‍ നേരിട്ട് പദ്മനാഭപുരത്‌ത് വച്ച് തിരുമുഖത്തു പിള്ളയോട് യുവരാജാവിന് വിരുദ്ധമായി സംസാരിക്കുകയും  തന്‍റെ ഭാര്യാപിതാവായ കാലക്കുട്ടിപ്പിള്ളയുടെ നേതൃത്വതിലുള്ള വാള്‍ക്കാര്‍ സംഘത്തെ യുവരാജപക്ഷത്തുള്ള മാങ്കോയിക്കല്‍ വാള്പ്പട എന്ന് തെറ്റിദ്ധാരണ വരത്തക്കവണ്ണം തിരുമുഖത്തു പിള്ളയെ ആക്രമിക്കാന്‍ നിയോഗിച്ചക്കുകയും ചെയ്തതോടു കൂടി  ഒരിക്കല്‍ രാജസ്ഥാനീയന്റെ വിശ്വസ്തനായിരുന്ന  അദ്ദേഹം തമ്പിയുടെ പക്ഷത്തിനു സഹായഹസ്തം നീട്ടുന്ന സ്ഥിതിയായി .



പഠാണിപ്പാളയാത്തിലാകട്ടെ , തന്നില്‍ പ്രഥമദൃഷ്ട്യാ അനുരക്തയായ സുലൈഖയുടെ ഒന്നരമാസത്തെ പരിചരണത്തിനു ശേഷം അനന്ത പദ്മനാഭന്‍  സുഖം പ്രാപിക്കുന്നു.സുലൈഖയ്ക്ക് തന്നിലുള്ള താല്പര്യം ഗ്രഹിച്ച അനന്തപദ്മനാഭന്‍ താന്‍ മതം മാറാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞ് അവളെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു . തന്‍റെ പൂര്‍വ്വചരിത്രം പറയാതിരിക്കുന്നതിനു പകരമായി അനന്തപദ്മനാഭന്‍ സംഘത്തലവന്‍ ഹാക്കിമിന്‍റെ അനുവാദത്തോടെയല്ലാതെ താന്‍ ജീവനോടെയിരിക്കന്ന വിവരം സ്വജനങ്ങളെ അറിയിക്കുകയോ സംഘം വിട്ടു പോവുകയോ ചെയ്യില്ല എന്ന് വാക്ക് കൊടുക്കുകയും കയും മതം മാറാതെ തന്നെ ഷംസുദീന്‍ എന്ന പേര്‍ സ്വീകരിക്കയും ചെയ്യുന്നു. ശേഷം സംഘം തിരുവിതാംകോട്ട് തമ്പടിച് കാലത്ത് മാങ്കോയിക്കല്‍ കുറുപ്പിന്‍റെ പരിചയം സമ്പാദിക്കുകയും അദ്ദേഹത്തിന്‍റെ കളരിക്കാരെ ചില അഭ്യാസമുറകള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. താന്‍ ആക്രമിക്കപ്പെട്ടതിന് ഏതാണ്ട് രണ്ട് വര്‍ഷത്തിനു ശേഷം ഒരിക്കല്‍ അനന്തപദ്മനാഭന്‍ ഒരു “ഭ്രാന്തന്‍ ചാന്നാന്റെ” വേഷത്തില്‍ സഞ്ചരിക്കവേ യുവരാജാവിനെയും പരമേശ്വരന്‍ പിള്ളയെയും കാണുകയും അവരെ പഠാണിപ്പാളയത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവരികയും ചെയ്യുന്നു ; പഠാണിപ്പാളയം മണക്കാട്ടേക്കു മാറ്റാനും ഷംസുദീന്‍ യുവരാജാവിന്റെ ചാരനായി പ്രവര്‍ത്തിക്കാനും ഉടമ്പടിയായി . പിന്നീടൊരിക്കല്‍ സര്‍പ്പദംശമേറ്റ ചുള്ളിയില്‍ മാര്‍ത്താണ്‍ഡന്‍ പിള്ളയെ ഹാക്കിമിന്‍റെ മരുന്നുപയോഗിച്ചു “ഭ്രാന്തന്‍ ചാന്നാന്റെ “ വേഷത്തില്‍ അനന്തപദ്മനാഭന്‍ രക്ഷിക്കുന്നു ; ഇതിനു പ്രത്യുപകാരമായി ചാരോട്ടു കൊട്ടാരപരിസരത്തു വച്ച് രാജപക്ഷത്തിനു സൈനികബലം കൂട്ടാനുള്ള പര്യടനങ്ങളുടെ ഭാഗമായി പ്രദേശത്തെത്തിയ യുവരാജാവിനെയും പരമേശ്വരന്‍പിള്ളയെയും തമ്പിയുടെ വേല്‍ക്കാരില്‍ നിന്ന്  രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വേലുക്കുറുപ്പാല്‍  ആക്രമിക്കപ്പെട്ടപ്പോള്‍ ചുള്ളിയില്‍ മാര്‍ത്താണ്‍ഡന്‍ പിള്ള “ഭ്രാന്തന്‍ ചാന്നാനെ “ രക്ഷിക്കുന്നു. ചാന്നാന്മാര്‍ യുവരാജപക്ഷത്ത് ആണെന്ന കണക്കുകൂട്ടലില്‍ മറ്റ് “ചാന്നാന്” സമുദായസ്ഥരോടൊപ്പം പിടിക്കപ്പെടുകയും “ഭ്രാന്തന്‍ “ ആണെന്നുള്ളതുകൊണ്ടു മാത്രം തമ്ബിയാല്‍ വധിക്കപ്പെടാതെ കാരാഗൃഹത്തിലടയ്ക്കപ്പെടുകയും ചെയ്യുന്ന “ ഭ്രാന്തന്‍  ചാന്നാന്‍ “ അവിടെ നിന്ന് ഗുഹാമാര്‍ഗ്ഗം രക്ഷപ്പെട്ട് ചാരോട്ടു കൊട്ടാരത്തില്‍ എത്തുന്നു  . യുവരാജാവ് ചാരോട്ടു നിന്ന് രക്ഷപ്പെട്ട് മാങ്കോയിക്കല്‍ ഒളിവിലുണ്ട് എന്ന് തിരിച്ചറിഞ്ഞ തമ്ബിപക്ഷം മാങ്കോയിക്കല്‍ “ഭവനത്തിനു തീവയ്ക്കുന്നു . ശേഷം നടന്ന യുദ്ധത്തില്‍ യുവരാജാവിനെ രക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് “ഭ്രാന്തന്‍ ചാന്നാന്‍ “ ആണ്.





തത്സമയം തന്‍റെ മാതൃഭവനമായ തിരുവനന്തപുരത്തെ ചെമ്പകശ്ശേരി വീട്ടില്‍  താമസിച്ചുവരുന്ന  പാറുക്കുട്ടി ( അനന്തപദ്മനാഭാന്റെ കാമുകിയും ഉഗ്രന്‍ കഴക്കൂട്ടത്തുപിള്ളയുടെ മകളും) യ്ക്ക് തമ്പിയുടെ സംബന്ധാലോചനയുമായി സുന്ദരയ്യന്‍ എത്തുന്നു . തമ്പിയുടെ ഭാര്യ എന്ന നിലയില്‍ മകള്‍ക്ക് വന്നുചേരാവുന്ന  പ്രതാപമോര്‍ത്തും മകളുടെ ഇഷ്ടന്‍ അനന്തപദ്മനാഭന്‍ മരിച്ചു എന്ന് ഉറച്ചുവിശ്വസചിരുന്നതിനാലും കാര്ത്യായനിയമ്മയും അവരുടെ സ്വാധീനത്താല്‍ ചെമ്പകശ്ശേരി കാരണവരും  പാറുക്കുട്ടിയുടെ സമ്മതമില്ലാതെ തന്നെ സംബന്ധാലോചനയുമായി മുന്നോട്ടു പോവുകയും തമ്പിയ്ക്ക് പാറുക്കുട്ടിയെ കാണാനും അടുക്കാനും അവസരമെന്നോണം ഒരു സായന്തനം  ചെമ്പകശ്ശേരിയില്‍ ചെലവഴിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.ആദ്യനോട്ടത്തില്‍ തന്നെ പാറുക്കുട്ടിയുടെ സൗന്ദര്യത്തില്‍ ഭ്രമിതനായ തമ്പിയുടെ ശ്ര്ന്ഗാരഗോഷ്ഠികള്‍ സഹിക്കാനാവാതെ പാറുക്കുട്ടി ഓടിയകലുന്നു . അന്നു രാത്രി ചെമ്പകശ്ശേരിയില്‍ തങ്ങാന്‍ തമ്പി തീരുമാനിക്കുന്നു.



ഉടമ്പടി പ്രകാരം പഠാണി സംഘം മണക്കാട്ടേക്കു താമസം മാറ്റിയ ശേഷം അനന്തപദ്മനാഭന്‍  “കാശിവാസി “ യുടെ വേഷത്തില്‍ തമ്പിയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു പോന്നു . തമ്പി ചെമ്പകശ്ശേരിയില്‍ തങ്ങിയ രാത്രി  “കാശിവാസി “ യായി  ശങ്കുവാശാനെ കബളിപ്പിച്ച്‌ കല്ലറ വഴി അറപ്പുരയില്‍ കടക്കുകയും അര്‍ദ്ധരാത്രി തമ്പി പനി ബാധിച്ച് മയക്കത്തിലാണ്ട പാറുക്കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് തടയുകയും ചെയ്യുന്നു. ഒരു സ്വപ്നദര്‍ശനത്തിലെന്നോണം തന്നെ ആരോ തൊടാന്‍ ആയുന്നതായും അനന്തപദ്മനാഭനെ അനുസ്മരിപ്പിക്കുന്ന ആരോ ഈ ശ്രമം തടയുന്നതും കാണുന്ന പാറുക്കുട്ടിക്ക് പിറ്റേന്ന് പുലരുമ്പോഴേക്കും ഒരു വശം തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു.മുറിയില്‍ നിന്ന് കുറേ ആഭരണങ്ങള്‍ മോഷണം പോയതായും കാണപ്പെട്ടു.



അന്നു വൈകുന്നേരം എട്ടുവീട്ടില്‍പിള്ളമാര്‍ യോഗം ചേര്‍ന്ന് മഹാരാജാവിന്‍റെ കാലശേഷം  യുവരാജാവ് മാര്‍ത്താണ്‍ഡവര്‍മ്മയെ വധിക്കാനും തമ്പിയെ രാജാവാക്കാനും മറ്റും തീരുമാനിക്കുന്നു.  ശത്രുപക്ഷത്തിന്റെ രഹസ്യയോഗം കഴിഞ്ഞു മടങ്ങുന്ന  കഴക്കൂട്ടത്ത്പിള്ളയെ പിന്തുടര്‍ന്ന “ഭിക്ഷു “/ ” ഭ്രാന്തന്‍ ചാന്നാന്‍ “ മാങ്കോയിക്കല്‍ കുറുപ്പ് കഴക്കൂട്ടത്ത് പിള്ളയുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് കാണുന്നു; എന്നാല്‍ ഈ സംഭാഷണമധ്യേ കുറുപ്പ് രാജപക്ഷത്ത് ആണ് എന്നു മനസ്സിലാക്കുന്ന കഴക്കൂട്ടത്തുപിള്ള ശേഷം അദ്ദേഹത്തെ തന്‍റെ ഭവനത്തില്‍ ബന്ധനസ്ഥനാക്കി എന്നത് “ഭ്രാന്തന്‍ ചാന്നാന്‍” അറിയുന്നില്ല . യോഗതീരുമാനങ്ങള്‍ അറിയാനായി “ഭിക്ഷു “ സുന്ദരയ്യനെ തടഞ്ഞത് ഏറ്റുമുട്ടലിലും ഇരുവരും നദിയില്‍ വീണതിലും അവസാനിക്കുന്നു .



കുടമണ്‍ പിള്ളയുടെ അനന്തരവള്‍ സുഭദ്ര തന്നോട് ശ്ര്ന്‍ഗരിക്കാന്‍ പതിവായി അണയുന്ന രാമനാമഠം പിള്ളയില്‍ നിന്ന് യോഗരഹസ്യങ്ങള്‍ ചോര്‍ത്തുന്നു ( സുഭദ്രയെക്കുറിച്ച്  : കൗമാരം തൊട്ടേ തന്നില്‍ ഭ്രമിതനായിരുന്ന തമ്പിയെയും മറ്റും  തിരസ്കരിച്ച് അമ്മാവന്‍ നിശ്ചയിക്കുന്ന ആളെ അവളുടെ പതിനേഴാം വയസ്സില്‍ വിവാഹം കഴിക്കുന്നു. തമ്ബിയും സുന്ദരയ്യനും സുഭദ്രയുടെ ഭര്‍ത്താവിനോട് അവളുടെ ചാരിത്ര്യശുദ്ധിയെപ്പറ്റി സംശയം ജനിപ്പിക്കുന്നത്  ഇത് അയാള്‍ വിവാഹം കഴിഞ്ഞ് ഉദ്ദേശം ആറുമാസത്തിനുള്ളില്‍ തന്നെ നാടുവിടുന്നതില്‍ കലാശിക്കുന്നു. ശേഷം സുഭദ്രയോടടുക്കാന്‍ പലരും ശ്രമിക്കുന്നുവെങ്കിലും കഥാസന്ദര്‍ഭത്തില്‍ നിത്യസന്ദര്‍ശകന്‍ രാമനാമഠം പിള്ള മാത്രം ) . പിറ്റേന്ന് പാറുക്കുട്ടിയുടെ രോഗവിവരമറിഞ്ഞു ചെമ്പകശ്ശേരി സന്ദര്‍ശിച്ച സുഭദ്ര തലേന്നു രാത്രിയിലെ സംഭവവികാസങ്ങള്‍ ഊഹിക്കാന്‍ ശ്രമിക്കുന്നു. കൂടുതലറിയാനായി അന്നു രാത്രി തന്നെ സുഭദ്ര തമ്പിയുടെ മന്ദിരത്തില്‍ ചെല്ലുന്നു. സുഭദ്രയുടെ തന്ത്രപരമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍  തലേന്ന് താന്‍  പാറുക്കുട്ടിയെ സ്പര്ശിക്കാനോങ്ങി എന്നും അനന്തപദ്മനാഭനെ അനുസ്മരിപ്പിക്കുന്ന ഒരു  രൂപം തടഞ്ഞു എന്നും  തമ്പിയ്ക്ക് സമ്മതിക്കേണ്ടി വരുന്നു. ദുഷ്കൃത്യങ്ങളില്‍ നിന്ന് പിന്തിരിയാനും മറ്റും തമ്പിയെ  ഉപദേശിച്ച സുഭദ്ര തങ്ങളുടെ രഹസ്യങ്ങളെല്ലാം മനസ്സിലാക്കിയ ശത്രുപക്ഷീയ ആണെന്നു  തിരിച്ചറിഞ്ഞ തമ്പി അവരെ വധിക്കാനോങ്ങുന്നുവെങ്കിലും സുഭദ്രയുടെ വാക്സാമര്ഥ്യത്തിനു മുന്‍പില്‍ തോറ്റ് പിന്മാറുന്നു.വിവരമറിഞ്ഞ സുന്ദരയ്യന്‍ തമ്പിയോടാലോചിച്ചു സുഭദ്രയെ വിഷം കൊടുത്ത്  കൊല്ലാന്‍ പദ്ധതിയിടുന്നു.  അതേ സമയം , മാങ്കോയിക്കല്‍ കുറുപ്പിനെ കാണാനില്ല എന്ന് കാലത്ത് പഠാണിപ്പാളയത്തില്‍ എത്തിയ പരമേശ്വരന്‍ പിള്ള വഴി അറിഞ്ഞ “ഷംസുദീന്‍ “ കുറുപ്പിനെ അന്വേഷിച്ചലയുന്നു.



സുഭദ്രയെ കൊല്ലാന്‍  വിഷത്തിനായി എത്തിയ സുന്ദരയ്യന് “ഷംസുദീന്‍ “വിഷമില്ലാത്ത ഭസ്മം കൊടുത്തയയ്ക്കുകയും വിവരം പിന്നീട് സുഭദ്രയുടെ നിര്‍ദ്ദേശപ്രകാരം പഠാണിപ്പാളയം സന്ദര്‍ശിച്ച ചെമ്പകശ്ശേരി കാര്യസ്ഥന്‍ ശങ്കുവാശാന്‍ വഴി സുഭദ്രയെ അറിയിക്കുകയും ചെയ്യുന്നു. ശങ്കുവാശാനെ “കാശിവാസി “ ആയും “ദ്വിഭാഷി “ ആയും സമീപിച്ച  “ഷംസുദീന്‍ “ എന്ന അനന്തപദ്മനാഭന്‍ പാറുക്കുട്ടിയുടെ രോഗവിവരം അറിഞ്ഞു വിഷണ്ണനാകുന്നു . ഷംസുദീനിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്ന ബീറാം ഖാന്‍റെ ഉപദേശപ്രകാരം ഷംസുദീന്‍ സുലൈഖയോട് തന്‍റെ സത്യം തുറന്ന് പറയുന്നു; കഥയറിഞ്ഞ  സുലൈഖ അയാളെ പോകാന്‍ അനുവദിക്കുന്നു. അന്നു രാത്രി കുടമണ്‍ പിള്ളയുടെ /സുഭദ്രയുടെ വസതിയുടെ സമീപം മാങ്കോയിക്കല്‍ കുറുപ്പിനെ സംബന്ധിച്ചുള്ള വിവരങ്ങളറിയാന്‍ സഞ്ചരിക്കവേ അനന്തപദ്മനാഭന്‍ സുഭദ്രയും സുന്ദരയ്യന്റെ ഭാര്യ ആനന്തവും  തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുക വഴി തന്‍റെ തിരോധാനത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അറിയുന്നു ( ഈ സംഭാഷണത്തിലൂടെ സുന്ദരയ്യന്‍ കുറേ ആഭരണങ്ങള്‍ അയാള്‍ തന്‍റെ വീട്ടില്‍ താമസിപ്പിക്കുന്ന “കോടാങ്കി “ യെ ഏല്‍പ്പിച്ചിരുന്നു എന്നറിഞ്ഞ സുഭദ്ര സുന്ദരയ്യനാണ് ചെമ്പകശ്ശേരിയില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചത് എന്ന് മനസ്സിലാക്കുന്നു)



ഇതിനിടെ ശത്രുപക്ഷത്‌താല്‍ നിയോജിതനായ വേലുക്കുറുപ്പ്  യുവരാജാവിനെ അദ്ദേഹത്തിന്‍റെ മാളികവളപ്പില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ വധഭീഷണിമുന്നറിയിപ്പ് അറിയിക്കാന്‍ വന്ന സുഭദ്രയുടെ ദൂതന്‍ “ശങ്കരച്ചാര്‍ “തടയുകയും കുത്തേറ്റു മരണപ്പെടുകയും ചെയ്യുന്നു.





ശ്രീപണ്ടാരത്ത്വീട്ടില്‍ മാങ്കോയിക്കല്‍കുറുപ്പ് ഉണ്ട് എന്ന ഊഹത്തില്‍ എത്തുന്ന “ഭ്രാന്തന്‍ ചാന്നാന്‍ “  കാവല്‍ക്കാരെ മയക്കി കല്ലറയിലെത്തുകയും , വളഞ്ഞ  ശത്രുപക്ഷത്തിലെ “കോടാങ്കി “ യെ വെടിവച്ചു കൊല്ലുകയും കൈത്തോക്ക് അടിയറവയ്പ്പിക്കില്ല എന്ന ഉറപ്പിന്മേല്‍  ശത്രുപക്ഷത്താല്‍ ചെമ്പകശ്ശേരി കല്ലറയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.



അനന്തപദ്മാനാഭന്റെ തിരോധാനത്തിനും ശങ്കരച്ചാരുടെയും കോടാന്കിയുടെയും മരണത്തിനും  പിന്നില്‍ യുവരാജാവാണ് എന്നും മധുരയില്‍ നിന്നും മറ്റും സൈനികരെ വരുത്തി ജനങ്ങളെ അടിച്ചമര്‍ത്താന്‍ ആണ് അദ്ദേഹത്തിന്‍റെ നീക്കം എന്നും മറ്റും സുന്ദരയ്യന്റെ നേതൃത്വത്തില്‍ പ്രചരിക്കപ്പെടുന്നു. കുപിതരായ ജനക്കൂട്ടം കൊട്ടാരം ആക്രമിക്കുന്നു. കൊട്ടാരവാതില്‍ തള്ളിത്തുറന്ന ജനക്കൂട്ടം രോഗാതുരനായ മഹാരാജാവിനെ മുന്നില്‍ കണ്ടപ്പോള്‍ മാത്രമാണ് അടങ്ങി പിന്‍വാങ്ങുന്നത് . തന്‍റെ പുത്രന്മാരുടെ ചെയ്തികളിലും അനന്തരവന്‍ മാര്‍ത്താണ്‍ഡവര്‍മ്മയുമായുള്ള അവരുടെ പോരിലും തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങളുടെ രോഷപ്രകടനത്തിലും ദു:ഖാര്‍ത്തനായ  മഹാരാജാവ്  മാര്‍ത്താണ്‍ഡവര്‍മ്മയുടെ മടിയിലേക്ക്‌ കുഴഞ്ഞു വീണ് മരിക്കുന്നു.



ചെമ്പകശ്ശേരി കല്ലറയില്‍ നിന്ന് ഹാക്കിമിന്‍റെ മരുന്ന് രോഗമുക്തിയേകിയ പാറുക്കുട്ടിയുടെ കാരുണ്യത്താല്‍ മോചിക്കപ്പെട്ട “ഭ്രാന്തന്‍ ചാന്നാ”നും മാങ്കോയിക്കല്‍ കുറുപ്പും പഠാണിപ്പാളയത്തില്‍ എത്തുന്നു; ഇതിനോടകം അനന്തപദ്മനാഭന്റെ സത്യം സുലൈഖ ഹാക്കിമിനെ അറിയിച്ചിരുന്നതിനാല്‍ ബഹുമാനപൂര്‍വ്വം സ്വീകരിക്കപ്പെടുന്നു .



കല്ലറയില്‍ വച്ച് “ഭ്രാന്തന്‍ ചാന്നാനെ “ കാണുമ്പോള്‍ തന്നെ അനന്തപദ്മനാഭനുമായുള്ള രൂപസാദൃശ്യം പാറുക്കുട്ടിയുടെ ശ്രദ്ധയില്‍ പെടുന്നു എങ്കിലും തമ്പി ചെമ്പകശ്ശേരിയില്‍ താമസിച്ച രാത്രി തന്നെ പറ്റിച്ച് അറപ്പുരയില്‍ കേറിയ കള്ളന്‍ / “കാശിവാസി”യും  കല്ലറയില്‍ നിന്ന് മോചിതനായി ഗമിക്കുന്ന  “ഭ്രാന്തന്‍ ചാന്നാനും “ ഒരാളാണ് എന്ന് ശങ്കുവാശാന്‍ ആക്രോശിക്കുമ്പോള്‍ മാത്രമാണ് തന്നെ തമ്പിയുടെ പീഡനശ്രമത്തില്‍ നിന്ന് രക്ഷിച്ചത്‌ അനന്തപദ്മനാഭന്‍ തന്നെയായിരുന്നു എന്ന് പൂര്‍ണ്ണ ബോദ്ധ്യമാകുന്നത് .



യുവരാജാവിനെ അദ്ദേഹത്തിന്‍റെ മാളികയില്‍ ചെന്ന് വധിക്കാനുള്ള ശത്രുപക്ഷത്തിന്റെ പദ്ധതി  രാമനാ മഠംപിള്ള വഴി അറിയുന്ന സുഭദ്ര തക്കസമയത്ത് തന്നെ വിവരം നേരിട്ടു കൈമാറി അദ്ദേഹത്തെ രക്ഷിക്കുന്നു. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെട്ടു പോകുന്നതിനിടയില്‍ തടഞ്ഞ തിരുമുഖത്തുപിള്ളയുമായുള്ള സംഭാഷണത്തില്‍ അനന്തപദ്മനാഭാന്റെ തിരോധാനം സംബന്ധിച്ച് പിള്ളയ്ക്കുണ്ടായിരുന്ന സംശയങ്ങളൊക്കെ സുഭദ്ര ദൂരീകരിച്ചത്  യുവരാജാവിനോടുള്ള അദ്ദേഹത്തിന്‍റെ നീരസം നിശ്ശേഷം മാറുന്നതിലേക്ക് നയിക്കുന്നു. തുടര്സംഭാഷണത്തില്‍ തന്‍റെ അച്ഛന്‍ തിരുമുഖത്തുപിള്ളയാണ് എന്നും രാജപക്ഷത്തോടുള്ള തിരുമുഖത്തുപിള്ളയുടെ  കൂറ് കാരണം എട്ടുവീടരില്‍ പ്രമുഖനായ കുടമണ്‍ പിള്ള തന്‍റെ അനന്തരവളുടെ (സുഭദ്രയുടെ അമ്മയുടെ ) ഈ ബന്ധം അവസാനിപ്പിക്കാന്‍ ഇടപെടുകയായിരുന്നു എന്നും സുഭദ്ര തിരിച്ചറിയുന്നു.



ശേഷം നടന്ന യുവരാജപക്ഷവും ( യുവരാജാവ്, അനന്തപദ്മനാഭന്‍,മാങ്കോയിക്കല്‍ കുറുപ്പ്, തിരുമുഖത്തുപിള്ള, പഠാണികള്‍ , ആറുവീട്ട്കാര്‍ തുടങ്ങിയവര്‍ ) തമ്ബിപക്ഷവുമായുള്ള ( എട്ടുവീടര്‍, ചെമ്പകശ്ശേരി പിള്ള , സുന്ദരയ്യന്‍ തുടങ്ങിയവര്‍ ) യുദ്ധം സുന്ദരയ്യന്റെ വധ( ബീറാം ഖാനാല്‍ )ത്തിലും തമ്ബിമാരും എട്ടുവീട്ടില്‍പിള്ളമാരും മറ്റും ബന്ധനത്തിലാക്കുന്നതിളും അവസാനിക്കുന്നു  .



യുവരാജാവ് പട്ടം ഏറ്റ ശേഷം ( “മഹാരാജാവ്” ആയ  ശേഷം ) ഏറെ നാള്‍ കഴിയും മുന്‍പ്  ഒരു ദിവസം തമ്ബിമാരെയും എട്ടുവീടരെയും മറ്റും മാപ്പാക്കി ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവ് കൊടുത്ത ശേഷം മണക്കാട്ട്‌ പരിസരത്ത് എഴുന്നെള്ളി പഠാണിസംഘത്തിനും മറ്റും മുഖം കാണിക്കാന്‍ അവസരം കൊടുക്കുന്നു.അവിടെ വച്ച് സുന്ദരയ്യന്റെ വധത്തെപ്പറ്റി പ്രസ്താവമുണ്ടായപ്പോള്‍ ഹാക്കിം സുന്ദരയ്യന്റെ യാഥാര്‍ത്ഥ്യം ( അയാള്‍ വാസ്തവത്തില്‍ ബ്രാഹ്മണനല്ല എന്നും ജാതിഭ്രഷ്ടനായ ഒരു ശാസ്ത്രികള്‍ക്ക് “മറവ”സമുദായസ്ഥയായ  സ്ത്രീയില്‍ ജനിച്ച ദുര്‍ഗുണസമ്പന്നനായ പുത്രനാണ് എന്നും മറ്റും ) വെളിപ്പെടുത്തുന്നു.  യുവരാജാവിന്റെ തോഴന്‍ എന്നതിലുപരി തന്‍റെ  സഹോദരിയെ തമ്പി വിവാഹം ചെയ്യുന്നതിനോടുള്ള അനന്തപദ്മനാഭന്റെ വിയോജിപ്പാകും  സുന്ദരയ്യന്‍ തന്നെ വധിക്കാന്‍ വേലുക്കുപ്പിന് നിര്‍ദ്ദേശം നല്‍കുന്നതിനു പിന്നില്‍ എന്ന് അനന്തപദ്മനാഭന്‍ പറയുന്നു. സുഭദ്രയെപ്പറ്റി പ്രസ്താവിച്ചപ്പോള്‍ മഹാരാജാവ്  ബന്ധനത്തില്‍ നിന്ന് സ്വതന്ത്രനായ കുടമണ്‍ പിള്ള യുവരാജപക്ഷത്തെ സഹായിച്ചതിന്‍റെ ക്രോധത്തില്‍ സുഭദ്രയെ ഉപദ്രവിക്കാനുള്ള  സാധ്യത  ഉള്‍ക്കൊണ്ട് അനന്തപദ്മനാഭനോട് സുഭദ്രയുടെ ഭവനം വരെ പോയി അവളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നു. എന്നാല്‍ അനന്തപദ്മനാഭന്‍ അവിടെ എത്തുന്നതിനു മുന്‍പ് തന്നെ കുടമണ്‍പിള്ള സുഭദ്രയെ വാള് കൊണ്ട് കുത്തിവീഴ്ത്തിയിരുന്നു. അപ്പോള്‍ അവിടേക്ക് കടന്നു വന്ന തന്‍റെ മുന്‍ ഭര്‍ത്താവിനോട് (ബീറാം ഖാന്‍) “അവളെ (ഫാത്തിമയെ ) കൂടി ചതിക്കരുതേ “ എന്നും കുടമണ്‍ പിള്ളയോട് “ മതി അമ്മാവാ , ഇത് മതി “ എന്ന്  അപേക്ഷിച്ചശേഷം  ബീറാം ഖാനെയും തിരുമുഖത്തുപിള്ളയെയും അനന്തപദ്മനാഭനെയും കടാക്ഷിച്ചുകൊണ്ട്   സുഭദ്ര മൃതിയടയുന്നു .





മാര്‍ത്താണ്‍ഡവര്‍മ്മ പട്ടം ഏറ്റു 3 കൊല്ലത്തിനു ശേഷം നോവലെ  പ്രധാന കഥാപാത്രങ്ങളുടെ  സ്ഥിതിവിവരങ്ങള്‍ :





·          പഠാണി സംഘം : സ്വദേശത്തെക്ക് മടങ്ങി ; സുഭദ്രയെ ഓര്‍ത്ത് വിലപിച്ചും ഫാത്തിമയാല്‍ സമാശ്വസിക്കപ്പെട്ടും ബീറാം ഖാന്‍ കഴിഞ്ഞ് പോന്നു .

·          തമ്പിമാര്‍, എട്ടുവീട്ടില്പിള്ളമാര്‍, രാമയ്യന്‍ : “ഇവരുടെ കഥാശേഷം തിരുവിതാംകൂര്‍ ചരിത്രത്തില്‍ നിന്ന് അറിയാവുന്നതാണ് “ എന്ന് സി.വി.

·          പരമേശ്വരന്‍ പിള്ള : മഹാരാജാവിന്‍റെ :പള്ളിയറ വിചാരിപ്പുകാരന്‍ “

·          മാങ്കോയിക്കല്‍ കുറുപ്പ് : ദാഹിക്കപ്പെട്ട വീടിന്‍റെ സ്ഥാനത്ത് മഹാരാജാവ് പണികഴിപ്പിച്ചുകൊടുത്ത “മാര്‍ത്താണ്ടന്‍ വലിയ പടവീട്ടില്‍ “ “തമ്പി “ എന്ന സ്ഥാനപ്പേരോട് കൂടി കഴിഞ്ഞ് പോന്നു . അനന്തരവന്‍ “വേലുത്തമ്പി “ രാജസേവകനായി ചെമ്പകശ്ശേരിയില്‍ പാര്‍ക്കുന്നു

·          ശങ്കുവാശാന്‍ : സുഭദ്രയുടെ സ്വഭാവശുദ്ധിയെ തെറ്റിദ്ധരിച്ചിരുന്നല്ലോ എന്നോര്‍ത്ത് ചെമ്ബകശേരിയില്‍ മനസ്താപത്തോടെയും പാറുക്കുട്ടിയുടെ ദാമ്ബത്യസൌഖ്യത്തില്‍ സന്തോഷിച്ചും  കാലം കഴിക്കുന്നു

·          അനന്തപദ്മനാഭന്‍  : പാരുക്കുട്ടിയുമായുള്ള വിവാഹശേഷം ചെമ്പകശ്ശേരിയില്‍ താമസമാക്കുന്നു . മാര്‍ത്താണ്‍ഡവര്‍മ്മയുടെ പടത്തലവന്മാരില്‍ പ്രമാണിയായി ഭാവിച്ചു .തനിക്കും പാറുക്കുട്ടിക്കും ജനിച്ച ആദ്യ പുത്രിയെ  “സുഭദ്ര” എന്ന് നാമകരണം ചെയ്തു.

·          അനിഴം തിരുനാള്‍ മാര്‍ത്താണ്‍ഡവര്‍മ്മ : ശ്രീപദ്മനാഭസേവാരതനായി, പ്രജാപരിപാലനതത്പരനായി , ദിനംപ്രതി കളങ്കരഹിതമായുള്ള യശസ്സിനെ ആര്ജ്ജിക്കുന്നു .”











V I . അധ്യായങ്ങളിലൂടെ



സ്ഥലപരിമിതി മൂലം പ്രത്യേക “Post “ആയി “Publish “ ചെയ്തിരിക്കുന്നു .






VII . പികുറിപ്പുക





*
പ്രസാധനം





മെസ്സേഴസ് അഡിസ റ് കമ്പനിയുടെ മദ്രാസിലെ അച്ചുകൂടത്തി തയ്യാറാക്കിയ മാത്താണ്ഡവമ്മ 1891-ലാണ് ഗ്രന്ഥകാര പ്രകാശിപ്പിച്ചത്. രണ്ടാമത്തെ പതിപ്പ് 1911- ബി.വി. ബുക്ക് ഡിപ്പോ ആണ് പ്രസിദ്ധീകരിച്ചത്. 1973 മുത സാഹിത്യ പ്രവത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചു തുടങ്ങി. കേരള സാഹിത്യ അക്കാദമി 1999- മലയാള നോവ സാഹിത്യത്തിറെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചു. 1992 മുത ഡി.സി. ബുക്സ് ശതാബ്ദി പതിപ്പ് പ്രസിദ്ധീകരിക്കുന്നു. മാത്താണ്ഡവമ്മ നോവലിന് ആംഗലേയം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി അഞ്ചു വ്യത്യസ്ത തജ്ജമക ഉണ്ടായിട്ടുണ്ട്. ആംഗലേയ ഭാഷയിലെ ആദ്യത്തെ വിവത്തനം 1936-ലും, രണ്ടാമത്തേത് 1979-ലും, പ്രഥമ തമിഴ് വിവത്തനം 1954-ലും, രണ്ടാമത്തെ തമിഴ് വിവത്തനം 2007-ലും, ഹിന്ദി പരിഭാഷ 1990-ലും പ്രകാശിതമായി.


1884-ല്‍ തന്നെ “മാര്‍ത്താണ്ഡവര്‍മ്മ” യുടെ പ്രാരംഭരൂപത്തിന്റെയെങ്കിലുംരചന പൂര്‍ത്തിയായിരുന്നു (ചരിത്രകാരനായ പി.ഗോവിന്ദപ്പിള്ള സി.വി.യ്ക്ക് 1884-ല്‍ എഴുതിയ കത്തില്‍  നിന്ന് വ്യക്തം )   എങ്കിലും പ്രസിദ്ധീകരണത്തിനുള്ള ആത്മവിശ്വാസമോ സാമ്പത്തികശേഷിയോ ഇല്ലാത്തതിനാല്‍ 1889-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട “ഇന്ദുലേഖ” യ്ക്ക് മലയാളത്തിലെ ആദ്യ തനത് നോവല്‍ എന്ന ഖ്യാതി ലഭിക്കാന്‍ ഇടയായി  എന്ന് മുകളില്‍ സൂചിപ്പിച്ചിരുന്നല്ലോ. പ്രസിദ്ധീകരണ സമയത്ത് ഒരു തുച്ഛശമ്പളക്കാരന്‍ മാത്രമായിരുന്ന സി.വി. , എന്‍.രാമന്‍പിള്ള തുടങ്ങിയ സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് 1891 –ല്‍ “അഡിസണ്‍ and കമ്പനി” –ല്‍ പുസ്തകം അച്ചടിപ്പിക്കാനായത് . ; കേരളവര്‍മ്മ വലിയകോയിതമ്പുരാന്‍ , കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ , ചന്തുമേനോന്‍, ചീഫ് സെക്രട്ടറി പി .താണുപിള്ള തുടങ്ങിയ അതികായരുടെ അകമഴിഞ്ഞ പ്രശംസയ്ക്ക് പാത്രീഭാവിച്ചുവെങ്കിലും

അച്ചടിക്കൂലി അടയ്ക്കാനുള്ള പണം പോലും ആദ്യപതിപ്പില്‍  നിന്ന് സി.വി.യ്ക്ക് ലഭിച്ചില്ല . അച്ചടിപ്പിശകുകളുടെയും ഗ്രന്ഥകാരന്റെ തന്നെ വ്യാകരണപ്പിശകുകളുടെയും ആധിക്യം മൂലം പാഠപുസ്തകമാക്കപ്പെട്ടുമില്ല . നിരാശനായ സി.വി. ഒരു ഘട്ടത്തില്‍ എജ്ജുകേശന്‍ സെക്രട്ടറി അയ്യപ്പന്പിള്ളയുടെ മുമ്പില്‍ ഇട്ടുവരാനായി പുസ്തകത്തിന്‍റെ കുറേ പ്രതികള്‍ കൊടുത്തയച്ചു എന്ന് ‘സാക്ഷാല്‍ സി.വി.” എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് . ഈ  തിക്താനുഭവം കൊണ്ടാകണം പിന്നീടുള്ള രണ്ട് പതിറ്റാണ്ടുകാലം സി.വി. നോവലെഴുത്ത്‌ നിശ്ശേഷം മാറ്റിവച്ച് രാഷ്ട്രീയ-സാമുദായിക ലേഖനങ്ങളും പ്രഹസനങ്ങളും രചിക്കുന്നതില്‍ വ്യാപൃതനായത്. ഈ ലേഖനങ്ങള്‍ വഴി സി.വി.യ്ക്ക് ലഭിച്ച പ്രശസ്തിയും ആദരവും 1911-ല്‍ ( നീണ്ട ഇരുപതുവര്ഷത്തിനു ശേഷം ) “മാര്‍ത്താണ്ഡവര്‍മ്മ” യുടെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിക്കാന്‍ കുളക്കുന്നത്‌തു രാമന്‍ മേനോന്‍ മുന്നോട്ടു വരാനും വലിയ തോതില്‍ സംശോധനം ചെയ്ത് പരിഷ്കരിച്ച ഈ പതിപ്പ് അതിവേഗം വിറ്റഴിയാനും കാരണമായി.വൈകാതെ പുസ്തകം  പാഠാവലിയില്‍ ഇടം നേടുകയും ചെയ്തു .തുടര്‍ന്നിങ്ങോട്ടുള്ള അനേകം  വര്‍ഷങ്ങളില്‍ ഒന്നിലേറെ പതിപ്പുകള്‍ പുറത്തിറങ്ങിയ ‘മാര്‍ത്താണ്ഡവര്‍മ്മ”യ്ക്ക് 1972 ആകുമ്പോഴേക്കും നൂറിലേറെ പതിപ്പുകള്‍ ആയിക്കഴിഞ്ഞിരുന്നു .  എഴുത്തച്ഛ്ന്‍റെ ‘ആദ്ധ്യാത്മ രാമായണം  കിളിപ്പാട്ട് “ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകം “മാര്‍ത്താണ്ഡവര്‍മ്മ” ആണ്.




*വെട്ടിത്തിരുത്തലുക



·         1884-ല്‍ എഴുതിയ കയ്യെഴുത്തുപ്രതിയില്‍ നിന്ന് വളരെ മാറ്റങ്ങളോടെയാണ് 1891-ല്‍ “മാര്‍ത്താണ്ഡവര്‍മ്മ” ആദ്യ പതിപ്പിറങ്ങിയത് എന്ന് സി.വി.യുടെ ഉറ്റ സുഹൃത്തായിരുന്ന ശ്രീ . എന്‍.രാമന്‍പിള്ളയുടെ കത്തുകളില്‍ നിന്ന് മനസ്സിലാക്കാം. ആദ്യത്തെ പ്രതിയിലെ അവസാനത്തെ മൂന്ന് അദ്ധ്യായങ്ങള്‍ വെട്ടിച്ചുരുക്കുക, കുലീനയായ ധീരവനിതയായി  ആദ്യപ്രതിയില്‍ ചിത്രീകരിച്ച സുഭദ്ര എന്ന കഥാപാത്രത്തെ ഭര്‍തൃപരിത്യക്തയായ ഒരു അഭിസാരികയായിരുന്നു എന്ന രീതിയില്‍ പുതിയ പ്രതിയില്‍  അവസാന  അധ്യായങ്ങളിളിലൊഴികെ അവതരിപ്പിക്കുക തുടങ്ങിയ മാറ്റങ്ങളെ രാമന്‍പിള്ള രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

·         1911 –ല്‍ പ്രസിദ്ധപ്പെടുത്തിയ രണ്ടാം പതിപ്പില്‍ :



*      “അവിവാഹിതരായ വായനക്കാര്‍”, മലബാര്‍, കൊച്ചി, വടക്കന്‍ തിരുവിതാംകൂര്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ തുടങ്ങിയവര്‍ക്ക്  ആകര്‍ഷകമാക്കാനായി ശ്രീ എന്‍.രാമന്‍പിള്ള നിര്‍ദ്ദേശിച്ച മാറ്റങ്ങളൊന്നും സി.വി. ഉള്‍പ്പെടുത്തിയില്ല . കമ്പോളമനോഭാവത്തിനോടുള്ള സി.വി.യുടെ മനോഭാവമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് .

*      ഒന്നാം പതിപ്പിലുണ്ടായിരുന്ന ഭാഷാപ്പിശകുകള്‍ വലിയൊരളവ്‌ വരെ തിരുത്തിയിട്ടുണ്ട് . നോവലിനെ അഭിനന്ദിച്ചുകൊണ്ട് കേരളവര്‍മ്മ വലിയകോയിതമ്പുരാന്‍ എഴുതിയ കത്തില്‍ “മനോസുഖം, മനോകാഠിന്യം etc. are unpardonable blunders..” എന്ന് പരാമര്‍ശിച്ചതിനെപ്പറ്റി “.. I thought let them stand .Nothing like boldness to write.. Fellows like myself who may have a good original story to tell may be cowed to silence for fear of criticism from literary autocrats. If  മനോഭംഗം & മനോവേഗം are good, why not മനോസുഖം? Who cares of Sanskrit Grammar? Where is the Malayalam Grammar to say this is wrong?..” എന്ന് കുറിച്ചിരുന്നെങ്കിലും രണ്ടാം പതിപ്പില്‍ മറ്റ് സമാനമായ തിരുത്തലുകള്‍ക്കൊപ്പം ഈ വാക്കുകളെ “മനസ്സുഖം “എന്നും “മന: കാഠിന്യം” എന്നും തിരുത്തിയിട്ടുണ്ട്.ദുഷ്പേരിനെ ഉണ്ടാക്കി “, “സത്യത്തിനെ പറയുന്നതിന് “ തുടങ്ങിയ ശൈലിയിലും “ഹിംസിക്കുക “, “കിട്ടീരുന്നതിനാല്‍ “ തുടങ്ങിയ അനേകം വാക്കുകളും രണ്ടാം പതിപ്പില്‍  കാലോചിതമായി പരിഷ്കരിച്ചു.


·         “മാര്‍ത്താണ്ഡവര്‍മ്മാ”  എന്ന പേര് പില്‍ക്കാല പതിപ്പുകളില്‍ ““മാര്‍ത്താണ്ഡവര്‍മ്മ” എന്നായി .

·         പില്‍ക്കാലത്ത്‌ പ്രചരിച്ച പതിപ്പുകളില്‍ ഒട്ടേറെ അച്ചടി-വ്യാകരണത്തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്. ഇവയുടെ ബാദ്ധ്യത സി.വി.യ്ക്ക് അല്ല എന്ന് വ്യക്തം . ഉദാഹരണങ്ങള്‍ :



*           “സര്‍ണ്ണകാന്തിയെയും അധ :കരിക്കുന്നതായ ജംഭീരഫലത്തിന്‍റെ വര്‍ണ്ണത്തിലുമധികം ശോഭായമാനമായിട്ടുള്ളതാണ് ശ്രീപദ്മനാഭന്‍തമ്പിയുടെ നിറം” എന്ന് സി.വി. ആദ്യ പതിപ്പില്‍ എഴുതിയതില്‍  “അധികരിക്കുന്നതായ” എന്ന് തെറ്റായി അച്ചടിച്ചുപോന്നത് .

*          മാര്‍ത്താണ്ഡവര്‍മ്മയ്ക്കെതിരെ കുടമണ്പിള്ളയുടെ വീട്ടില്‍വച്ച് നടന്ന യോഗത്തില്‍ “കഴക്കൂട്ടത്ത്പിള്ള ഒഴിച്ച് മറ്റ് എട്ടുവീട്ടില്പിള്ളമാരും ..” എന്ന് സി.വി. ആദ്യ പതിപ്പില്‍ എഴുതിയതിനെ   “കഴക്കൂട്ടത്ത്പിള്ള ഒന്നിച്ച്  മറ്റ് എട്ടുവീട്ടില്പിള്ളമാരും ..” എന്നാക്കി അച്ചടിച്ചുപോന്നത് .



 



*
രംഗാവിഷ്കാരങ്ങ 



#      കൊച്ചി നാടക വേദിയുടെ “മാര്‍ത്താണ്ഡവര്‍മ്മ” നാടകം



*ചലച്ചിത്രാവിഷ്കാരങ്ങ 



1933:             

             തിരക്കഥ        : പി.വി.റാവു

             സംവിധാനം : പി.വി.റാവു

             നിമ്മാണം :  . സുന്ദരാജ്

             അഭിനേതാക്ക :  ജയദേവ്, ആണ്ടി,എ.വി.പി.മേനോൻ,ദേവകി,പദ്മിനി



1997 : കുലം
   

            തിരക്കഥ    : ലെനിന്‍ രാജേന്ദ്രന്‍

             സംവിധാനം : ലെനിന്‍ രാജേന്ദ്രന്‍

             നിമ്മാണം :  വി ഗംഗാധര

             അഭിനേതാക്ക : നാസ ,രാഘവന്‍ ,സുരേഷ് ഗോപി ,തിലക ,ഭാനുപ്രിയ






201
9 (proposed)    : അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ-The King of Travancore



(കെ. മധുവിന്‍റെ സംവിധാനത്തില്‍ Baahubali താരം റാണ ദഗ്ഗുബത്തി മാര്‍ത്താണ്ഡവര്‍മ്മയായി  അരങ്ങിലെത്തുന്ന മലയാളം Big Budget ചിത്രം )


             



*നുറുങ്ങുക 





#      മാര്‍ത്താണ്ഡവര്‍മ്മ- തമ്പിമാര്‍ അധികാരവടംവലിയില്‍ തമ്പിമാരുടെ പക്ഷം ചേര്‍ന്ന് രചിക്കപ്പെട്ട “കുഞ്ചുതമ്പിപ്പാട്ട്” ശ്രദ്ധേയമാണ്. ഇതിലെ കഥ രാമവര്‍മ്മ ഒരിക്കല്‍ ദാരിദ്രം മൂലം സ്വദേശമായ അയോദ്ധ്യ വിട്ട് ശുചീന്ദ്രത്ത് എത്തിയ “അവിരാമി” എന്ന സ്ത്രീയെ കണ്ട് അനുരക്തനായി എന്നും അവള്‍ക്ക് “പട്ടും കച്ചയും കൊടുത്ത്” ഇരണിയല്‍ കൊട്ടാരത്തില്‍ താമസിപ്പിക്കുകയും ചെയ്തു എന്നും അവള്‍ക്കുണ്ടാകുന്ന പുത്രന്മാര്‍ക്ക് രാജ്യാവകാശം കൊടുത്തുകൊള്ളാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തിരുന്നു എന്നും മറ്റുമാണ്.കാലക്രമത്തില്‍ അവിരാമി പപ്പുതംബി , രാമന്‍തമ്പി , ഉമ്മിണിത്തങ്ക എന്നിവര്‍ക്ക് ജന്മം നല്‍കി .പല ചന്തകളിലെയും നാടാര്‍കുടുംബങ്ങളിലെയും മറ്റും മുതലെടുപ്പ് രാജാവ് വിട്ട്കൊടുത്തതിനാല്‍ ക്രമേണ ഇവര്‍ ധനബലവും ആള്‍ബലവും ഏറിയ വലിയ പ്രഭുക്കന്മാരായി. രാജാവിന്‍റെ മരണശേഷം തമ്പിമാര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട രാജസ്ഥാനം മാത്രമല്ല , നിലവിലുണ്ടായിരുന്ന സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടുതുടങ്ങുന്നു എന്നുവന്നപ്പോഴാണ് അവര്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കെതിരെ കരുനീക്കിതുടങ്ങിയത് എന്നാണ് ഈ കൃതിയിലെ ഭാഷ്യം.





#      അമ്മച്ചിപ്ലാവ് (ഐതിഹ്യം) : എട്ടുവീട്ടില്‍പിള്ളമാര്‍ തുടങ്ങിയവര്‍ മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവായിരിക്കെ തന്നെ അദ്ദേഹത്തെ  വധിക്കാന്‍ തുനിഞ്ഞുകൊണ്ടിരുന്നു എന്നതുകൊണ്ട്‌ അദ്ദേഹത്തിന്  സ്വൈരസഞ്ചാരം സാധ്യമായിരുന്നില്ല. പലപ്പോഴും അദ്ദേഹത്തിനു പ്രച്ഛന്നവേഷനായി യാത്രചെയ്യേണ്ടിവന്നു. ഒരിക്ക നെയ്യാറ്റികരയി വച്ചു ശത്രുക്കളുടെ കൈയിലകപ്പെടുമെന്ന നിലയിലെത്തിയ യുവരാജാവ് അടുത്തു കണ്ട ഇഞ്ചപ്പടപ്പിനിടയി അഭയംതേടി. അവിടെ ഒരു വലിയ പ്ലാവ് നിന്നിരുന്നു. ശത്രുഹസ്തങ്ങളിലകപ്പെടാതിരിക്കാനുള്ള മാഗങ്ങ ആലോചിച്ചുകൊണ്ടു നില്ക്കുമ്പോ അദ്ദേഹത്തിന്റെ മുപി ഒരു ബാല പ്രത്യക്ഷനായി എന്നും 'ഈ പ്ലാവിന്റെ പൊത്തി കടന്നുകൊള്ളുക' എന്നു പറഞ്ഞിട്ട് ബാല ഓടിമറഞ്ഞുവെന്നും ഐതിഹ്യമുണ്ട്. അദ്ദേഹം ആ പ്ലാവിന്റെ വലിയ പൊത്തി കയറി ഒളിച്ചിരുന്നു. അദ്ദേഹത്തെ പിതുടന്നുവന്നവ അവിടെയെല്ലാം തിരഞ്ഞിട്ടും കാണാതെ നിരാശപ്പെട്ടു മടങ്ങി. ശത്രുക്ക വളരെ ദൂരെയായി എന്നു ബോധ്യമായപ്പോ യുവരാജാവ് അവിടെനിന്നിറങ്ങി രക്ഷപ്പെട്ടു. ഇതിന്റെ സ്മാരകമായി മാത്താണ്ഡവമ മഹാരാജാവ് 1757- ആ സ്ഥാനത്ത് ഒരു ക്ഷേത്രം പണിയിച്ച് ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു. ക്ഷേത്രവളപ്പിനകത്തു വടക്കു പടിഞ്ഞാറെ കോണിലായി നില്ക്കുന്ന പ്ലാവിനെ അമ്മച്ചിപ്ലാവ് എന്നു പറഞ്ഞുപോരുന്നു. അമ്മച്ചിപ്ലാവിന് 1500-പ്പരം വഷങ്ങളുടെ പഴക്കമുണ്ടെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഈ പ്ലാവിന്‍റെ അവശിഷ്ടങ്ങള്‍ എന്ന് കരുതപ്പെടുന്ന ഭാഗങ്ങള്‍ ഇന്നും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിനു സമീപം സംരക്ഷിക്കപ്പെട്ടു പോരുന്നു.



#      രാമയ്യന്‍- മാത്താണ്ഡവമ ബന്ധം  : രാമയ്യന്‍ ദളവ എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മയെ സംബന്ധിച്ചിടത്തോളം വെറുമൊരു മന്ത്രി മാത്രമായിരുന്നില്ല , വലംകൈ തന്നെയായിരുന്നു എന്ന് ചരിത്രരേഖകള്‍. തന്റെ യജമാനന്റെ താല്പര്യസംരക്ഷണത്തിനായി പൂര്‍ണ്ണമായും സമര്‍പ്പിച്ച ജീവിതമായിരുന്നു രാമയ്യന്റെത്.ദുര്‍ബലരായ പൂര്‍വ്വികരും നശിച്ചുകൊണ്ടിരുന്ന  രാജപ്രൌഢിയും  കുലപ്പെരുമ വീണ്ടെടുക്കാനുള്ള ദൃഢനിശ്ചയവും തന്മൂലം അസന്ഖ്യം ശത്രുക്കളും മാത്രം കൈമുതലായിരുന്ന മാത്താണ്ഡവമയ്ക്ക് ലോകചരിത്രത്തിലേറ്റവും മഹാനായ ഭരണാധികാരികളിലൊരാളായി മാറാന്‍ കഴിഞ്ഞതില്‍ രാമയ്യന്റെ പങ്ക് നിസ്തുലമാണ്.അവിവാഹിതനായിരുന്ന മാത്താണ്ഡവമയുടെ ഉറ്റമിത്രവും വിശ്വസ്തനും മനസാക്ഷിസൂക്ഷിപ്പുകാരനും കൂടിയായിരുന്നു രാമയ്യന്‍ .  മരണശയ്യയിലായിരുന്നപ്പോള്‍ അന്ത്യാഭിലാഷം അറിയാന്‍ സമീപിച്ച രാജപ്രതിനിധിയോട് രാമയ്യന്‍ പറയുന്ന വാക്കുകള്‍ തന്നെ ഈ ബന്ധത്തിന്‍റെ ആഴം മനസ്സിലാക്കാം ;” ''ഞാന്‍ ഒന്നും ചെയ്തിട്ടില്ല, എന്റെ പൊന്നുതമ്പുരാന്റെ കല്പന അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. എന്നെ ഏല്പിച്ചതെല്ലാം വിശ്വസ്തതയോടെ ചെയ്യാന്‍ കഴിഞ്ഞു. കൊച്ചി കൂടി പിടിച്ചടക്കണമെന്നുണ്ടായിരുന്നു. അതിന് എന്നെ അനുവദിച്ചില്ല എന്നത് മാത്രമാണ് എന്റെ എന്റെ മനസ്താപം. തമ്പുരാന് സ്‌നേഹം തോന്നിയല്ലോ, അത് മതി”. AD1758 –ല്‍രാമയ്യന്‍ ദളവയുടെ ദേഹവിയോഗത്തിന് രണ്ടുകൊല്ലത്തിനകം  മാര്‍ത്താണ്ഡവര്‍മ്മ തന്‍റെ അമ്പത്തിരണ്ടാം വയസ്സില്‍ നാടുനീങ്ങി. “ ....The strong-willed Rajah..gave way to melancholy thoughts which soon brought his own end” (രാമയ്യന്റെ മരണശേഷം ദൃഢചിത്തനായിരുന്ന രാജാവ് വിഷാദചിന്തകളില്‍ മുഴുകി അകാലചരമം വിളിച്ചു വരുത്തി) എന്ന് തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ മാനുവല്‍ ശില്പിയായ നാഗമയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകചരിത്രത്തില്‍ തന്നെ വിരളമായ, അത്യോഷ്മളമായ ഒരു ബന്ധമായിരുന്നു മാത്താണ്ഡവമയും രാമയ്യനും തമ്മിലുള്ളത് എന്നതില്‍ തര്‍ക്കമില്ല .



#      മാത്താണ്ഡവമയും ഉമ്മിണി തങ്കച്ചിയും   : തമ്പിമാര്‍ അവരുടെ  ഏക സഹോദരിയായിരുന്ന ഉമ്മിണിതങ്കച്ചിയെ മാത്താണ്ഡവമയ്ക്ക്  വിവാഹം ചെയ്തു കൊടുക്കാന്‍ തയ്യാറാവാത്തതാണ് ശത്രുതയുടെ മൂലകാരണം എന്നും  തമ്പിമാരുടെ മരണശേഷം മാത്താണ്ഡവമ്മയെ ഭയന്ന് ഉമ്മിണിതങ്കച്ചി ആത്മഹത്യ ചെയ്തു എന്നും ഒരു  കഥ പ്രചാരത്തിലുണ്ട്.











--------------------------------------------------------------------------------------------------------------------------------------------------------------------------

അവലംബം :



1.     ശ്രീ പി.കെ .രാജശേഖരന്റെ "അന്ധനായ ദൈവം "

2.      ഡോ. പി. വേണുഗോപാലന്‍ നോവല്‍ ശതാബ്ദിയോടനുബന്ധിച്ചെഴുതിയ “ ‘മാര്‍ത്താണ്ഡവര്‍മ്മ’ : സൃഷ്ടിയും സ്വരൂപവും“

3.     സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്‍റെ “ സി.വി.സാഹിത്യം : വിമര്‍ശനവും ദര്‍ശനവും “

  1. ഡോ. ഡി.ബാബുപോളിന്റെ “പഴയ ആകാശം, പുതിയ ഭൂമി എന്ന മാതൃഭൂമി പംക്തി
1 Response

Post a Comment